Connect with us

Hi, what are you looking for?

CHUTTUVATTOM

ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തു.

കോതമംഗലം: കൊവിഡ് 19 പശ്ചാത്തലത്തിൽ നാട്ടിലെ സഹായ മനസ്കരായ സഹോദരൻ്റെ സഹകരണത്തോടെ ദക്ഷിണ കേരള ലജ് നത്തുൽ മുഅല്ല മീൻ, കോതമംഗലം മേഖലയിലെ പള്ളികളിൽ ജോലി ചെയ്യുന്ന മുഴുവൻ പണ്ഡിതന്മാർക്കും ഭക്ഷ്യധാന്യ കിറ്റും സാമ്പുത്തിക സഹായവും വിതരണം ചെയ്തു. മേഖല പ്രസിഡന്റ്‌ പി.എ.മൂസാ ബാഖവി വിതരണോദ്ഘാടനം നിർവഹിച്ചു. കൂടാതെ മേഖലയിലെ മദ്റസകളിൽ സേവനം ചെയ്യുന്ന മുഴുവൻ അധ്യാപകർക്കും മേഖലയുടെ ക്ഷേമനിധിയിൽ നിന്നും അരിപ്പൊടിയും പഞ്ചസാരയും റവയും മസാലക്കൂട്ടുകളും, വെളിച്ചെണ്ണയും, മല്ലിപ്പൊടിയും മുളക് പൊടിയും മഞ്ഞ പൊടിയും സവാളയും പായസക്കൂട്ടുമടങ്ങുന്ന ഭക്ഷണ ധാന്യ കിറ്റും വിതരണം ചെയ്തു. ക്ഷേമനിധി ചെയർമാൻ ഹസൻ ബദ് രി, മേഖല സെക്രട്ടറി വി.എം.ഷെമീർ ബാഖവി, പരീക്ഷ ബോർഡ് കൺവീനർ ഷാനവാസ് ഖാസിമി തുടങ്ങിയവർ സന്നിഹിതരായിരുന്നു.

You May Also Like