Connect with us

Hi, what are you looking for?

AUTOMOBILE

കോ​ത​മം​ഗ​ലം മുൻസിപ്പൽ ബസ് സ്റ്റാൻഡ് സജീവമായി; സ്വകാര്യ ബസുകളും സർവീസ് ആരംഭിച്ചു

കോ​ത​മം​ഗ​ലം: കെ​എ​സ്ആ​ർ​ടി​സി​ക്കു പു​റ​മെ കോ​ത​മം​ഗ​ല​ത്ത് ഏ​താ​നും സ്വ​കാ​ര്യ ബ​സു​ക​ളൾ കൂടി ഇന്നലെ സ​ർ​വീ​സ് ആരംഭിച്ചു. ബസിൽ യാ​ത്ര​ക്കാ​ർ നന്നേ കു​റ​വാ​യി​രു​ന്നു. ലോ​ക്ഡൗ​ണ്‍ ഇ​ള​വി​നെ​ത്തു​ട​ർ​ന്നാ​ണ് ഇ​ന്ന​ലെ സ്വ​കാ​ര്യ ബ​സു​ക​ൾ സ​ർ​വീ​സ് ആ​രം​ഭി​ച്ച​ത്. കോതമംഗലത്തു നിന്നും മുവാറ്റുപുഴ, നേര്യമംഗലം , പൂയംകുട്ടി , പെരുമ്പാവൂർ റൂ​ട്ടു​ക​ളി​ലേക്ക് പതിനഞ്ചിൽ താ​ഴെ ബ​സു​ക​ൾ മാത്രമാണ് സ​ർ​വീ​സ് ന​ട​ത്തിയത്.

ബസിന്റെ സീ​റ്റിം​ഗ് ക​പ്പാ​സി​റ്റി​യു​ടെ പ​കു​തി യാ​ത്ര​ക്കാ​രെ മാ​ത്ര​മെ ക​യ​റ്റാ​വൂ​വെ​ന്ന നി​ബ​ന്ധ​ന പാലിച്ചുകൊണ്ടായിരുന്നു ബസ് സർവീസ് നടത്തിയത്. പരിഷ്കരിച്ച യാ​ത്ര​ക്കൂ​ലി ഈടാക്കിയെങ്കിലും ബസുകൾ വൻ നഷ്ടത്തിലാണ് സർവീസ് നടത്തിയത്. വ​രും ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ബ​സു​ക​ൾ നി​ര​ത്തി​ലി​റ​ങ്ങുന്നതോടുകൂടി സ്ഥിതിഗതികളിൽ മാറ്റമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ബസ് ഉടമകൾ.

You May Also Like

error: Content is protected !!