Connect with us

Hi, what are you looking for?

NEWS

കോതമംഗലം നിയോജക മണ്ഡലത്തിൽ പുതുതായി 1054 പേർക്ക് മുൻഗണനാ റേഷൻ കാർഡുകൾ അനുവദിച്ചു: ആന്റണി ജോൺ MLA.

കോതമംഗലം : കോതമംഗലം മണ്ഡലത്തിൽ പുതുതായി 1054 പേർക്ക്  മുൻഗണനാ റേഷൻ കാർഡുകൾ അനുവദിച്ചതായി ആന്റണി ജോൺ MLA അറിയിച്ചു. രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്ന ശേഷം  അനർഹരെ കണ്ടെത്തി മുൻഗണനാ കാർഡുകൾ തിരിച്ച് വാങ്ങുന്നതിനുള്ള നടപടികൾ വേഗത്തിലാക്കിയിരുന്നു. ടി നടപടിയുടെ ഭാഗമായി 960 കുടുംബങ്ങൾ സർക്കാർ അഭ്യർത്ഥന മാനിച്ച് തങ്ങളുടെ മുൻഗണനാ കാർഡുകൾ തിരികെ ഏല്‌പ്പിച്ചു. ഇതിനെ തുടർന്നാണ് മുൻഗണനാ കാർഡിനു വേണ്ടി അപേക്ഷിച്ച കുടുംബങ്ങൾക്ക് ഈ കാർഡുകൾ നല്കുവാൻ തീരുമാനിച്ചത്.തിരികെ നൽകിയതിനെക്കാൾ 100 ഓളം കാർഡുകൾ കൂടി അധികമായി സർക്കാർ അനുവദിച്ചതോടെയാണ് 1054 പേർക്ക് മുൻഗണനാ കാർഡ് നല്കാനായത്.

ഇതോടെ മുൻഗണനാ കാർഡിനായി വർഷങ്ങളായി കാത്തിരുന്ന പാവപ്പെട്ട 1054 കുടുംബങ്ങളുടെ ദീർഘനാളായുള്ള ആവശ്യത്തിനാണ് പരിഹാരമായത്. അതോടൊപ്പം കോതമംഗലം താലൂക്കിലെ അർഹരായ എല്ലാ ആദിവാസി കുടുംബങ്ങൾക്കും മുൻഗണനാ എ എ വൈ കാർഡുകൾ നൽകുവാൻ കഴിഞ്ഞു. ഈ വിഭാഗത്തിൽ ഒരു അപേക്ഷ പോലും ഇനി തീർപ്പാക്കുവാനില്ല. അർഹരായ മുഴുവൻ പേർക്കും മുൻഗണന കാർഡ് ലഭ്യമാക്കുന്നതിനുള്ള നടപടികൾ പുരോഗമിച്ച് വരികയാണെന്നും MLA പറഞ്ഞു.

You May Also Like

NEWS

കോതമംഗലം : ഇഞ്ചത്തൊട്ടി പ്രദേശത്ത് വന്യമൃഗ ശല്യം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഇഞ്ചത്തൊട്ടി സെക്ഷൻ ഓഫീസിന് അത്യാധുനിക സൗകര്യമുള്ള പുതിയ വാഹനം കൈമാറി. ഇഞ്ചത്തൊട്ടിയിൽ വച്ചു നടന്ന ചടങ്ങിൽ ആന്റണി ജോൺ എം...

NEWS

കോതമംഗലം : ചേലാട് അന്താരാഷ്ട്ര സ്റ്റേഡിയം നിർമ്മാണത്തിന്റെ പുതിയ ടെണ്ടർ ക്ഷണിക്കാൻ കിറ്റ്കോയ്ക്ക് നിർദ്ദേശം നൽകിയതായി കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ നിയമസഭയിൽ അറിയിച്ചു. ആന്റണി ജോൺ എംഎൽഎയുടെ ചോദ്യത്തിനു മറുപടി...

NEWS

കോതമംഗലം : തട്ടേക്കാട് പക്ഷിസങ്കേതത്തിൽ നിന്നും ജനവാസമേഖലകളെ പൂർണമായും ഒഴിവാക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെയും സംസ്ഥാന വന്യജീവി ബോര്‍ഡിന്റെയും ശുപാര്‍ശ കേന്ദ്ര വന്യജീവി ബോര്‍ഡ് തത്വത്തില്‍ അംഗീകരിച്ചതായി ആന്റണി ജോൺ എം എൽ എ...

NEWS

കോതമംഗലം : തട്ടേക്കാട് പക്ഷി സങ്കേതത്തിൽ നിന്ന് ജനവാസ മേഖലയെ പൂർണ്ണമായും ഒഴിവാക്കാൻ കേന്ദ്രസർക്കാരിനോട് വീണ്ടും ആവശ്യപ്പെടും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന സംസ്ഥാന വന്യജീവി ബോർഡ് യോഗത്തിലാണ് തീരുമാനം...

error: Content is protected !!