Connect with us

Hi, what are you looking for?

NEWS

എം.എ. കോളേജിൽ യാത്രയയപ്പ് സമ്മേളനം 

കോതമംഗലം: കോതമംഗലം, മാർ അത്തനേഷ്യസ് കോളേജിൽ വിരമിക്കുന്ന അധ്യാപക- അനധ്യാപകർക്ക് യാത്രയയപ്പ് സമ്മേളനം സംഘടിപ്പിച്ചു. കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് മാനേജുമെൻ്റും സ്റ്റാഫും ചേർന്ന് സംഘടിപ്പിച്ച യാത്രയയപ്പ് സമ്മേളനത്തിൽ മാർ അത്തനേഷ്യസ് കോളേജ് അസ്സോസിയേഷൻ വൈസ് ചെയർമാൻ എ. ജി. ജോർജ് അദ്ധ്യക്ഷനായിരുന്നു.

എഴുത്തുകാരനും കാലടി സംസ്കൃത സർവ്വകലാശാല മുൻ പ്രൊഫസറുമായ ഡോ. വത്സലൻ വാതുശ്ശേരി മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. ഡോ. ബിനോയ് എം.ഡി. (ഫിസിക്സ് വിഭാഗം , ഡോ. ഡെൻസിലി ജോസ് (കെമിസ്ട്രി വിഭാഗം), ഡോ. ഐജി ജോർജ് (ഇക്കണോമിക്സ് വിഭാഗം), ഡോ. അജി സി. പണിക്കർ ( സുവോളജി വിഭാഗം) എന്നീ അധ്യാപകരും എൽദോ വർഗീസ്, ജോൺസൺ വർഗീസ് എന്നീ അനധ്യാപകരുമാണ് വിരമിക്കുന്നത്. ബസേലിയോസ് പൗലോസ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന യാത്രയയപ്പ് സമ്മേളനത്തിൽ അധ്യാപക അനധ്യാപകരും വിദ്യാർത്ഥികളും വിരമിച്ച അധ്യാപക അനധ്യാപകരും പങ്കടുത്തു. പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ, ഡോ. സ്മിത തങ്കച്ചൻ, ഡോ. സെൽവൻ എസ്., ഡോ. എൽദോസ് എ.എം., പ്രൊഫ. എം.കെ. ബാബു, ടി.ഇ. കുര്യാക്കോസ്, ദീപു വി.ഇ.,ആനന്ദ് സജി എന്നിവർ സംസാരിച്ചു.

 

You May Also Like

NEWS

കോതമംഗലം : കാർഗിലിൽ അതിർത്തി കടന്നെത്തിയ നുഴഞ്ഞുകയറ്റക്കാരെ തുരത്തിയ ഐതിഹാസിക പോരാട്ടത്തിന്റെ 25-ാം വാർഷികദിനം മാർ അത്തനേഷ്യസ് കോളേജിൽ ആചരിച്ചു. കാർഗിൽ വിജയ ദിവസത്തോട് അനുബന്ധിച്ചു എം. എ കോളേജ് എൻ സി...

NEWS

കോതമംഗലം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും കോതമംഗലം മണ്ഡലത്തിൽ ചികിത്സാ ധനസഹായമായി 468 പേർക്കായി 1കോടി 67 ലക്ഷത്തി ആറായിരത്തി അഞ്ഞൂറ് രൂപ അനുവദിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു....

NEWS

പെരുമ്പാവൂർ :സ്ഥലപരിമിതികൊണ്ട് വീർപ്പുമുട്ടുന്ന വേങ്ങൂർ പഞ്ചായത്തിലെ നെടുങ്ങപ്ര ആയുർവേദ ഡിസ്പെൻസറി കിടത്തി ചികിത്സയ്ക്കുള്ള സൗകര്യങ്ങൾ അടക്കം ഏർപ്പെടുത്തി ആധുനികവൽക്കരിക്കുമെന്ന് എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎ പറഞ്ഞു . സമീപത്തായി പ്രവർത്തിച്ചിരുന്ന ഗവൺമെൻറ് ഐടിഐ കെട്ടിടം...

NEWS

കോതമംഗലം: ലയൺസ് ക്ലബ്ബ് ഇന്റർനാഷണൽ മുൻ പ്രസിഡന്റും എൽ സി ഐ എഫ് ചെയർമാനുമായ ഡോ പാട്ടി ഹിൽ കോതമംഗലം ലയൺസ് ക്ലബ്ബ് നിർമ്മിച്ചു നൽകിയ ലയൺസ് ഗ്രാമം വീടുകൾ സന്ദർശിച്ചു. നഗരസഭയിലെ...