Connect with us

Hi, what are you looking for?

NEWS

എൽദോ ജോർജിന് സ്പോർട്സ് കിറ്റ് നൽകി എം. എ കോളേജ് അസോസിയേഷൻ.

കോതമംഗലം : ഭൂവനേശ്വരിൽ നടക്കുന്ന ദേശീയ പാര ബാഡ്മിന്റൻ മത്സരത്തിലേക്ക് യോഗ്യത നേടിയ മുവാറ്റുപുഴ സൗത്ത് മാറാടി വേലമ്മാവുകൂടിയിൽ എൽദോ ജോർജിനു കോതമംഗലം എം. എ. കോളേജ് അസോസിയേഷൻ സെക്രട്ടറി ഡോ വിന്നി വര്ഗീസ് സ്പോർട്സ് കിറ്റ് നൽകി ആദരിച്ചു. 2003-2006 വർഷത്തിൽ എം. എ. കോളേജിൽ പഠിച്ച എൽദോ ജോർജ്, ഈ കാലയളവിൽ സംസ്ഥാന, ദേശീയ തലത്തിൽ മെഡൽ നേടി കേരളത്തിന്റെ ശ്രദ്ധ നേടിയ കായിക താരം കൂടിയാണ്.സംസ്ഥാന പാര ബാഡ്മിന്റൻ ചാമ്പ്യൻ ഷിപ്പിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയാണ് ദേശീയ മത്സരത്തിലേക്ക് എൽദോ ജോർജ് യോഗ്യത നേടിയത്.

You May Also Like