Connect with us

Hi, what are you looking for?

NEWS

തുരുമ്പ് പിടിച്ചും, കാട് കയറിയും നശിക്കുന്ന കോതമംഗലത്തെ ആനവണ്ടികൾ.

കോതമംഗലം: സാധാരണക്കാരായ പൊതുജനങ്ങൾ യാത്രകൾക്കായി ആശ്രയിക്കുന്ന വാഹനമാണല്ലോ ആനവണ്ടികൾ എന്ന പേരിൽ അറിയപ്പെടുന്ന കെ.എസ്.ആർ.ടി.സി.ബസുകൾ. ഈ കെ.എസ്.ആർ.ടി.സി.ബസുകൾ ഇപ്പോൾ നവീകരണത്തിൻ്റെ പാതയിലാണ്. കെ.എസ്. ആർ.ടി.സിയെ പുനരുദ്ധരണം ചെയ്യാൻ നൂതന ആശയങ്ങളുമായിട്ട് ഒരു ഭാഗത്ത് സി.എം.ഡി.ബിജൂ പ്രഭാകർ തുനിഞ്ഞു ഇറങ്ങുബോൾ മറുഭാഗത്ത് കെടുകാര്യസ്ഥത വിട്ട് ഒഴിയുന്നുമില്ല. അതിനുദാഹരണമാണ് കട്ടപ്പുറത്തായ ഈ ലോ ഫ്ലോർ നോൺ എ സി ബസുകൾ. ഇത്തരത്തിൽകോതമംഗലം കെ.എസ്.ആർ.ടി.സി. ഡിപ്പോയിൽ നിരവധി ബസുകളാണ് സ്പയർ പാർട് സിൻ്റ അഭാവത്തിലും, അനാസ്ഥ മൂലവും മറ്റും കട്ടപ്പുറത്തിരുന്ന് തുരുമ്പുപിടിച്ച്, കാടുകയറിയും നശിച്ചുപോയി കൊണ്ടിരിക്കുന്നത്. കോടിക്കണക്കിന് രൂപയുടെ മുതലുകളാണ് പിടിപ്പുകേടുകൊണ്ട് മാത്രം നശിച്ചുപോകുന്നത്.

ഒരു വശത്ത് എം.ഡിയുടെ നേതൃത്വത്തിൽ ബോണ്ട് സർവ്വിസുകൾ ഇറക്കിയും, ബൈപാസ് റൈഡറുകൾ ഓടിച്ചും ഒക്കെയായി കെ.എസ്.ആർ.ടി.സി.യെ പ്രതാപത്തിൽ എത്തിക്കുവാൻ ശ്രമിക്കുബോൾ ആണ് അതിനു മങ്ങൽ ഏൽപ്പിക്കുന്ന രീതിയിൽ ഇത്തരം വാർത്തകൾ റിപ്പോർട്ട് ചെയ്യാണ്ടി വരുന്നത്. കെ.എസ്‌.ആർ.ടി.സി.മൂന്നാറിൽ ആരംഭിച്ച രണ്ടു പദ്ധതികളും വൻ വിജയം കണ്ടു. അതിൽ ഒന്ന് ആനവണ്ടിയിൽ രാപാർക്കുന്നതും, മറ്റൊന്ന് ചുരുങ്ങിയ ചിലവിൽ ആന വണ്ടിയിൽ മൂന്നാറിൽ ചുറ്റിയടിക്കലും ആയിരുന്നു. മികച്ച പ്രതികരണമാണ് ഇവക്കു രണ്ടിനും ലഭിച്ചു കൊണ്ടിരിക്കുന്നത് .

കെഎസ്ആർടിസി സൈറ്റ് സീയിങ് സർവ്വീസ് ജനുവരി 1 മുതലാണ് ആരംഭിച്ചത്.  മൂന്നാർ കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്നും രാവിലെ 9 മണിക്ക് പുറപ്പെടുന്ന സർവ്വീസ് ടോപ്പ് സ്റ്റേഷൻ, കുണ്ടള ഡാം, എക്കോ പോയിന്റ്, മാട്ടുപെട്ടി, ഫ്ലോർ ​ഗാർഡൻ എന്നിവിടങ്ങളിൽ സഞ്ചാരികളെ കൊണ്ട് പോയി തിരികെ മൂന്നാർ കെഎസ്ആർടിസി സ്റ്റേഷനിൽ എത്തിക്കും. ഓരോ പോയിന്റുകളിൽ ഒരു മണിക്കൂർ വരെ ചിലവഴിക്കാൻ അവസരം ഉണ്ട്. , കൂടാതെ ഭക്ഷണം കഴിക്കുന്നതിന് ഉൾപ്പെടെയുള്ള സൗകര്യവും. ഏകദേശം 80 കിലോ മീറ്ററോളം ദൂരം സഞ്ചരിക്കുന്നതിന് ഒരാൾക്ക് 250 രൂപമാത്രമാണ് ടിക്കറ്റ് നിരക്ക് എന്നുള്ളതും സഞ്ചാരികളെ ആകർഷിക്കുന്നു . അങ്ങനെ നഷ്ടത്തിലേക്കു കുപ്പുകുത്തിയ ആന വണ്ടികൾ കര കയറുന്നതിനിടയിലാണ് നോട്ടക്കുറവുമൂലം സർവീസുകൾ മുടങ്ങി കട്ടപ്പുറത്തിരിക്കേണ്ട ഗതികേടുവരുന്നത്. ഇത്തവണത്തെ കേരള ബഡ്ജറ്റും കെ എസ് ആർ ടി സിക്ക് ഏറേ പ്രതിക്ഷക്കു വക നൽകുന്നതുമാണ്. കെഎസ്ആർടിസിയുടെ നവീകരണ പ്രവർത്തനങ്ങൾക്കും പുതിയ പദ്ധതികൾക്കും പ്രോത്സാഹനവും കരുത്തുമാണ് സംസ്ഥാന ബഡ്ജറ്റ്. പ്രതിസന്ധികളിൽ നിന്നും നേട്ടങ്ങളിലേക്കുള്ള പ്രവർത്തനങ്ങൾക്ക് കരുത്തു പകരുന്നതും.ഇങ്ങനെയൊക്കെ ആണെന്നിരിക്കിയാണ് ചില ഡിപ്പോകളിൽ നോട്ടക്കുറവുമൂലം ബസുകൾ നശിച്ചു പോയിക്കൊണ്ടിരിക്കുന്നത്.

You May Also Like

CHUTTUVATTOM

കൊച്ചി: കേരള കോൺഗ്രസ് മെമ്പർഷിപ്പ് വിതരണത്തിന്റെ എറണാകുളം ജില്ലാതല ഉദ്ഘാടനം പാർട്ടി വർക്കിംഗ് ചെയർമാൻ പി.സി. തോമസ് ജില്ലാ പ്രസിഡന്റ് ഷിബു തെക്കുംപുറത്തിന് അംഗത്വം നൽകി നിർവഹിച്ചു. ഡൽഹിയിൽ തിരഞ്ഞെടുപ്പ് കമ്മിഷനെതിരേ നടക്കുന്ന...

NEWS

മൂവാറ്റുപുഴ: ചെറുപ്രായത്തില്‍ തന്നെ സ്പ്രിന്റ് ട്രയാത്ലോണില്‍ ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ച കേരളത്തില്‍ നിന്നുള്ള യുവ കായികതാരങ്ങളായ ജോനാഥന്‍ കെ. പൗലോസും മിഷേല്‍ ആന്‍ കുരുവിളയും ദേശീയ റെക്കോര്‍ഡ് അംഗീകാരം ലക്ഷ്യമിടുന്നു. 2026 മെയ്...

CHUTTUVATTOM

കോതമംഗലം: മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെട്ട (മഞ്ഞ, പിങ്ക് നിറങ്ങളിലെ ) റേഷൻ കാർഡ് ഉടമകളിൽ ജീവിത സാഹചര്യങ്ങളിൽ വന്ന മാറ്റം മൂലം മുൻഗണനാ കാർഡിനുളള അർഹത ഇല്ലാതായിട്ടുളളവർക്ക്, പിഴയോ മറ്റ് ശിക്ഷണ നടപടികളോ...

CHUTTUVATTOM

  കോതമംഗലം: നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കി മൂന്നാറിലേക്കുള്ള യാത്ര സുഗമമാക്കാന്‍ ലക്ഷ്യമിടുന്ന മിനി ബൈപ്പാസ് ഉള്‍പ്പെടെ കോതമംഗലം നിയോജകമണ്ഡലത്തിലെ പ്രധാന റോഡ് വികസന പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ നടപടി. ഷിബു തെക്കുംപുറം എംഎല്‍എയുടെ...

CHUTTUVATTOM

കോതമംഗലം: കാട് കാക്കാന്‍ ഉന്നതികളില്‍നിന്നുള്ള തദ്ദേശവാസികളെ സിവില്‍ ഡിഫന്‍സ് അംഗങ്ങളാക്കി മാറ്റുന്നതിനുള്ള പരിശീലനം നല്‍കി കോതമംഗലം അഗ്നി രക്ഷാനിലയം. രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു നടപടി. കുട്ടമ്പുഴ പഞ്ചായത്തിലെ വാരിയം, കുഞ്ചിപ്പാറ, തലവച്ചപാറ, തേര,...

CHUTTUVATTOM

  കോതമംഗലം: നങ്ങേലില്‍ ആയുര്‍വേദ മെഡിക്കല്‍ കോളേജ് രജതജൂബിലിയുടെ ഒരുവര്‍ഷം നീളുന്ന ആഘോഷത്തിന് ഞായറാഴ്ച തുടക്കമാകും. മന്ത്രി റോജി എം. ജോണ്‍ ഉദ്ഘാടനം ചെയ്യും. ഷിബു തെക്കുംപുറം എംഎല്‍എ അധ്യക്ഷതവഹിക്കും. ഡീന്‍ കുര്യാക്കോസ്...

CHUTTUVATTOM

കോതമംഗലം: പുരോഗമന കലാ സാഹിത്യസംഘം കോതമംഗലം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിവിധ സംഘടനകളുടെ സഹകരണത്തോടെ 28ന് കല ഓഡിറ്റോറിയത്തില്‍ കവി വയലാര്‍ രാമവര്‍മ അനുസ്മരണം നടത്തും. ഉച്ചക്ക് 2ന് വയലാര്‍ കവിതാലാപന മത്സരം....

CHUTTUVATTOM

കോതമംഗലം: പുലർച്ചെ വീടിനുള്ളിൽ ഉറങ്ങിക്കിടന്ന ഗ്രഹനാഥൻ്റ സ്വർണ്ണമാല മോഷ്ടാവ് പൊട്ടിച്ച് കടന്നു. പുന്നേക്കാട് കൃഷ്ണപുരം ഭാഗത്തുള്ള പാലമല പാപ്പച്ചന്‍റെ വീട്ടില്‍ ഇന്ന് (വെള്ളിയാഴ്ച) പുലര്‍ച്ചെ ആണ് മോഷണം നടന്നത്. അടുക്കളവാതില്‍ വഴി അകത്തുകടന്ന...

CHUTTUVATTOM

കോതമംഗലം: റവന്യൂ ജില്ല കായികമേളയിൽ 32 സ്വർണ്ണം,23 വെള്ളി,16 വെങ്കലം ഉൾപ്പടെ 245 പോയിന്റ് കരസ്ഥമാക്കി ഓവറോൾ ചാമ്പ്യാന്മാരായ മാർബേസിൽ സ്കൂളിലെ കായിക താരങ്ങളെയും പരിശീലകരെയും നഗരസഭ ആദരിച്ചു. അനുമോദന യോഗം നഗരസഭാ...

CHUTTUVATTOM

കോതമംഗലം: തങ്കളം-കോഴിപ്പിള്ളി ന്യൂ ബൈപ്പാസില്‍ കല്ല് നിരത്തി റോഡ് തടസ്സപ്പെടുത്തിയത് പോലീസ് നീക്കംചെയ്തു. ബൈപ്പാസിൽകെ.എസ്.ആര്‍.ടി.സി.ഡിപ്പോക്ക് സമീപം ടാറിംഗ് നടക്കാത്ത ഭാഗത്തുകൂടിയുള്ള ഗതാഗതമാണ് കഴിഞ്ഞ ദിവസം സ്വകാര്യ വ്യക്തികൾബ്ലോക്ക് ചെയ്തത്. വ്യാഴാഴ്ച രാത്രിയോടെ കോതമംഗലം...

CHUTTUVATTOM

കോതമംഗലം: മാർ ബസേലിയോസ് ഡെന്റൽ കോളേജിൽ മൂവാറ്റുപുഴ റോട്ടറി ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ റോട്ടറാക്ട് ക്ലബ് പ്രവർത്തനമാരംഭിച്ചു. എം.ബി.എം.എം. അസോസിയേഷൻ സെക്രട്ടറി സലിം ചെറിയാൻ ഉദ്ഘാടനം നിർവഹിച്ചു. മൂവാറ്റുപുഴ റോട്ടറി ക്ലബ് പ്രസിഡന്റ് ഡോ.പി....

CHUTTUVATTOM

മൂവാറ്റുപുഴ: റാക്കാട് നാന്തോട് ജംഗ്ഷന് സമീപത്തെ വാടകവീട്ടില്‍ നിന്ന് 32 ഗ്രാം എംഡിഎംഎ പിടികൂടിയ കേസില്‍ രണ്ടാം പ്രതി മൂവാറ്റുപുഴ പോലീസിന്റെ പിടിയില്‍. ഒന്നാം പ്രതിയായ കോതമംഗലം കോട്ടപ്പടി ചിരട്ടക്കല്‍ മിനിമോള്‍ക്കൊപ്പം താമസിച്ചുവന്നിരുന്ന...

error: Content is protected !!