കോതമംഗലം : കോഴിപ്പിള്ളി ക്ഷീരോല്പാദക സഹകരണ സംഘത്തിന്റെ പൊതുയോഗവും യാത്രയയപ്പ് സമ്മേളനവും മാർ മാത്യൂസ് ബോയ്സ് ടൗൺ ഹാളിൽ വച്ച് നടന്നു. സർവ്വീസിൽ നിന്നും വിരമിക്കുന്ന സെക്രട്ടറി വി എ ജോണിക്ക് ആന്റണി ജോൺ എം എൽ എ ഉപഹാരം നൽകി.ചടങ്ങിൽ മിൽമ ഷോപ്പിയുടെ ഉദ്ഘാടനം അഡ്വ.ഡീൻ കുര്യാക്കോസ് എം പി നിർവ്വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എ എം ബഷീർ,പഞ്ചായത്ത് പ്രസിഡന്റ് പി കെ ചന്ദ്രശേഖരൻ നായർ,മിൽമ എറണാകുളം യൂണിയൻ ചെയർമാൻ ജോൺ തെരുവത്ത്,ജില്ലാ പഞ്ചായത്ത് മെമ്പർ റാണിക്കുട്ടി ജോർജ്,ക്ഷേമനിധി ബോർഡ് അംഗം സോണി ജോസഫ്,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഡയാന നോബി,ഇ ആർ സി എം പി യു ബോർഡ് മെമ്പർ പി എസ് നജീബ്,ക്ഷീരവികസന വകുപ്പ് ഓഫീസർ റമീസ് പി മുഹമ്മദ്,പഞ്ചായത്ത് മെമ്പർമാരായ ബേസിൽ യോഹന്നാൻ,എയ്ഞ്ചൽ മേരി ജോബി,ദീപ ഷാജി,ഷജി ബസി,എം എസ് ബെന്നി,മാർ മാത്യൂസ് ബോയ്സ് ടൗൺ സ്ഥാപകൻ ഫാദർ ജോസ് ഏഴാനിക്കാട്ട്,കോഴിപ്പിള്ളി എസ് സി ബി പ്രസിഡന്റ് കെ ജി കുര്യാക്കോസ്,കോഴിപ്പിള്ളി എ പി സി ഓ എസ് ഭരണസമിതി അംഗം ഗോപി എം വി,സംഘം മുൻ സെക്രട്ടറി ജോൺസൺ മത്തായി,മുൻ ഭരണ സമിതി അംഗം ചെറിയാൻ ജോസഫ് എന്നിവർ ചടങ്ങിൽ സംസാരിച്ചു.സംഘം പ്രസിഡന്റ് ടി പി മർക്കോസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജോണി പോൾ സ്വാഗതവും സംഘം സെക്രട്ടറി ലിജോ മാത്യു ജോർജ് നന്ദിയും പറഞ്ഞു.