Connect with us

Hi, what are you looking for?

ACCIDENT

വാഹനാപകടത്തിൽ കീരംപാറ സ്വദേശി മരണപ്പെട്ടു.

കോതമംഗലം : പെരുമ്പാവൂർ ആലുവ പ്രൈവറ്റ് ബസ് റൂട്ടിൽ പോഞ്ഞാശ്ശേരിക്ക് സമീപം നെടുംതൊട്ടിൽ വെച്ചു നടന്ന വാഹനാപകടത്തിൽ പുന്നക്കൽ വീട്ടിൽ എബ്രഹാം ഐസക്കിക്കിന്റയും സാറക്കുട്ടിയുടെയും മകൻ ബിനു എബ്രഹാം (35) മരണപ്പെട്ടു. ശനിയാഴ്ച്ച കോതമംഗലത്തു നിന്നും ബിനുവിന്റെ ജോലി സ്ഥലമായ കളമശ്ശേരിയിലേക്ക് പോകുമ്പോളാണ് അപകടം സംഭവിക്കുന്നത്. ബിനുവിന്റെ ബൈക്കിലേക്ക് എതിർ ദിശയിൽ നിന്നും വന്ന നിസ്സാൻ ലോറി ഇടിക്കുകയായിരുന്നു എന്ന് ദൃസാക്ഷികൾ പറയുന്നു. ഉടൻ തന്നെ പെരുമ്പാവൂർ സാൻജോ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കളമശ്ശേരിയിലെ ഒരു ഹോട്ടലിൽ അസിസ്റ്റന്റ് മാനേജരായി ജോലി ചെയ്യുകയായിരുന്നു ബിനു. അവിവാഹിതനാണ്.  സംസ്കാര ചടങ്ങുകൾ ഞായറാഴ്ച്ച(20/03/2022) മൂന്ന് മണിക്ക് ഊഞ്ഞാപ്പാറ മാർതോമ പള്ളിയിൽ.

You May Also Like

ACCIDENT

കോതമംഗലം : ചേലാട് നാടോടി പാലത്ത് കോഴിവണ്ടി മറിഞ്ഞു ഡ്രൈവർക്കും സഹായിക്കും പരിക്കേറ്റു. പരിക്കേറ്റവരെ അഗ്നി രക്ഷാ സേനയുടെ ആംബുലൻസിൽ കോതമംഗലം ബസേലിയോസ് ആശുപത്രിയിലെത്തിച്ചു. മാലിപ്പാറ ഭാഗത്ത് നിന്നും ചേലാട് ഭാഗത്തേക്ക് വരികയായിരുന്ന...

NEWS

കോതമംഗലം : ആവോലിച്ചാൽ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി- കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിക്കുന്നതിനുള്ള നടപടികൾ വേഗത്തിൽ പുരോഗമിക്കുന്നതായി വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ നിയമസഭയിൽ വ്യക്തമാക്കി.ആന്റണി ജോൺ...

NEWS

കോതമംഗലം : കഴിഞ്ഞ ദിവസങ്ങളിലായി പ്ലാന്റേഷനിലും ജനവാസ മേഖലയിലുമടക്കം ഭീതി സൃഷ്ടിക്കുന്ന കാട്ടാന കൂട്ടത്തെ ഉൾവനത്തിലേക്ക് തുരത്തുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചു. രാവിലെ ഏഴു മണി മുതൽ തന്നെ നാട്ടുകാരും വനം വകുപ്പും സംയുക്തമായിട്ടാണ്...

NEWS

ബൈജു കുട്ടമ്പുഴ കീരംപാറ :പുന്നേക്കാട് തമ്പടിച്ച കാട്ടാനക്കൂട്ടങ്ങളെ തുരുത്താനുള്ള ഉദ്യമത്തിന് തുടക്കം. കീരംപാറ പഞ്ചായത്തിലെ പുന്നേക്കാട് പ്ലാന്റേഷനിൽ തമ്പടിച്ചിട്ടുള്ള കാട്ടാന കൂട്ടങ്ങളെ തുരുത്താൻ കോതമംഗലം ഫോറസ്റ്റ് ബിഎസ് സംഘങ്ങളും ശ്രമം നടത്തി. രണ്ട്...