Connect with us

Hi, what are you looking for?

NEWS

പാർട്ടി വിരുദ്ധ നിലപാട്: സി.പി.എം ഏരിയാകമ്മറ്റിയംഗത്തെ പുറത്താക്കി.

കോതമംഗലം: നിരന്തരം വിരുദ്ധ നിലപാട് സ്വീകരിച്ചു എന്ന ബോധ്യത്തിൽ സി.പി.എം ഏരിയാകമ്മറ്റിയംഗത്തെ പുറത്താക്കി. കോതമംഗലം നിയോജകമണ്ഡലത്തിലെ കവളങ്ങാട് ഏരിയാ കമ്മറ്റിയംഗം പി.എസ്.എ കബീറിനെയാണ് ഏരിയാ കമ്മറ്റിയിൽ നിന്നും പാർട്ടി പുറത്താക്കിയത്.

എൽ.ഡി.എഫ് ഭരണത്തിലുള്ള ഊന്നുകൽ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിലും, കോതമംഗലം താലൂക്ക് ലൈബ്രറി കൗൺസിൽ തിരഞ്ഞെടുപ്പിലും എൽ.ഡി.എഫിലെ സ്ഥാനാർത്ഥികൾക്കെതിരെ പ്രവർത്തിച്ചതാണ് പ്രധാന ആരോപണം. പാർട്ടിയുടെ വക്കീൽ എന്ന നിലയിൽ നിന്നും നേരത്തെ ഒഴിവാക്കിയിരുന്നു. കടുത്ത അച്ചടക്ക ലംഘനമാണ് പി.എസ്.എ.കബീർ നടത്തിയിട്ടുള്ളതെന്നും അതിനാലാണ് അച്ചടക്ക നടപടി സ്വീകരിച്ചതെന്നും നേതൃത്വം വിശദീകരിക്കുന്നു. കവളങ്ങാട് സഹകരണ ബാങ്ക് പ്രസിഡന്റ്, സി.പി.എം.ലോക്കൽ കമ്മറ്റി സെക്രട്ടറി എന്നീ പദവികളിൽ പ്രവർത്തിച്ചിരുന്നു കബീർ.

You May Also Like

ACCIDENT

കവളങ്ങാട്: ബൈക്കും ബസും കൂട്ടിയിടിച്ച് ബൈക്ക് യാത്രികർ മരിച്ചു. പല്ലാരിമംഗലം പഞ്ചായത്ത് അഞ്ചാം വാർഡിൽ താമസിക്കുന്ന പൈമറ്റം പുതുപ്പറമ്പിൽ മനു മണിയപ്പൻ (24), ഇഞ്ചൂർ കരയിൽ ഓലിക്കൽ വീട്ടിൽ ഹണി സേവ്യർ (24)...

NEWS

കോതമംഗലം :ദേശീയപാത നവീകരണവുമായി ബന്ധപ്പെട്ട്‌ കോതമംഗലം നഗരസഭ പരിധിയിലും, കവളങ്ങാട്‌ ഗ്രാമപഞ്ചായത്തിലും ഉണ്ടായിട്ടുള്ള കുടിവെള്ള വിതരണത്തിലെ തടസ്സങ്ങള്‍ അടിയന്തിരമായി പരിഹരിക്കുന്നതിന്‌ ദേശീയപാത അതോറിറ്റി തയ്യാറാകണമെന്ന്‌ കോതമംഗലം താലൂക്ക്‌ വികസന സമിതി യോഗം ആവശ്യപ്പെട്ടു....

NEWS

കോതമംഗലം : കവളങ്ങട് പഞ്ചായത്തിലെ ജനവാസ മേഖലയിൽ നിന്ന് കാട്ടാനകളെ തുരത്താൻ വനം വകുപ്പ് ഇന്ന് നടത്തിയ ശ്രമം പരാജയപ്പെട്ടു. ചാരുപാറ ഭാഗത്തു നിന്നും പടക്കം പൊട്ടിച്ചും ബഹളം വച്ചും ആനയെ ഓടിച്ചെങ്കിലും...

NEWS

കോതമംഗലം: പെരുമണ്ണുർ വെട്ടിയാങ്കൽ ഫെബിൻ പോളിന് യു കെയിൽ ഗവേഷണത്തിന് 1.5 കോടി സ്കോളർഷിപ്പ് ലഭിച്ചു. സ്കോട്ലാൻഡിലെ എഡിൻ ബർഗ് നേപ്പിയർ സർവകലാശാലയിൽ ഡയറക്ട് പിഎച്ച്ഡി പഠനത്തിനു നാല് വർഷത്തയ്ക്കാണ് സ്കോളർഷിപ്പ്. ഫ്ളക്സിബിൾ...