കോതമംഗലം : കോതമംഗലം കറുകടത്ത് പോസ്റ്റ് മെട്രിക് ഹോസ്റ്റൽ ഉദ്ഘാടനം പട്ടികജാതി – വർഗ്ഗ,പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ നിർവ്വഹിച്ചു.ആന്റണി ജോൺ എം എൽ എ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.കറുകടത്ത് സ്ഥിതി ചെയ്യുന്ന എലിയാസ് സി ഇ ചാലക്കുടിയിൽ,അമ്പഴച്ചാലിൽ,എന്നയാളുടെ ഉടമസ്ഥതയിലുള്ള 3000 ചതുരശ്ര അടി കെട്ടിടമാണ് പോസ്റ്റ് മെട്രിക് ഹോസ്റ്റൽ പ്രവർത്തിപ്പിക്കുന്നത്. മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ സിന്ധു ഗണേശൻ,കുട്ടമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളക്കയ്യൻ,ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ രമ്യ വിനോദ്,കൗൺസിലർ ബബിത മത്തായി,എഫ് ഐ ടി ചെയർമാൻ ആർ അനിൽകുമാർ,സി പി ഐ എം ഏരിയാ സെക്രട്ടറി കെ എ ജോയി,ജില്ലാ പഞ്ചായത്ത് മെമ്പർ റഷീദ സലീം,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ കെ ഗോപി, കുട്ടമ്പുഴ പഞ്ചായത്ത് മെമ്പർ ബിനേഷ് നാരായണൻ,പട്ടികവർഗ്ഗ ഉപദേശക
സമിതി മെമ്പർമാരായ ഇന്ദിരക്കുട്ടി രാജു,ദാമോദരൻ ആർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.പട്ടികവർഗ്ഗ വികസന വകുപ്പ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ കെ കൃഷ്ണ പ്രകാശ് സ്വാഗതവും ട്രൈബൽ ഡെവലപ്മെന്റ് ഓഫീസർ അനിൽ ഭാസ്കർ കൃതജ്ഞതയും പറഞ്ഞു.