കോതമംഗലം: വേമ്പനാട്ട് കായല്‍ കീഴടക്കി കോതമംഗലം സ്വദേശിനിയായ ഏഴു വയസുകാരി ജുവല്‍ മറിയം ബേസില്‍ ഗിന്നസ് റെക്കോര്‍ഡിലേക്ക്. കേരളത്തിലെ ഏറ്റവും വീതി കൂടിയ കായലായ വേമ്പനാട്ട് കായലില്‍ ചേര്‍ത്തല തവണക്കടവില്‍ നിന്നും വൈക്കം കോലോത്തുംങ്കടവ് മാര്‍ക്കറ്റ് വരെയുള്ള 4 കിലോമീറ്റര്‍ ദൂരമാണ് ജുവല്‍ നീന്തിക്കയറിയത്. ജുവല്‍ മറിയം ബേസിലിനെ എന്റെ നാട് ചെയര്മാന് ഷിബു തെക്കുംപുറം വീട്ടിലെത്തി ആദരിച്ചു. കോതമംഗലത്തിന്റെ അഭിമാനമായി മാറിയ കുട്ടിയ്ക്ക് തുടര്‍ന്ന് എല്ലാവിധ പിന്തുണയും നല്‍കുമെന്ന് ഷിബു പറഞ്ഞു.നാലു കിലോമീറ്ററോളം ദൂരം കായല്‍ നീന്തിക്കയറുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് ജുവല്‍. കോതമംഗലം കറുകടം കൊടക്കപറമ്പില് ബേസിലിന്റെയും അഞ്ജലിയുടെയും രണ്ടാമത്തെ മകളാണ്. കറുകടം വിദ്യാ വികാസ് സ്കൂളില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. പ്രശസ്ത നീന്തല്‍ പരിശീലകനായ വാരപ്പെട്ടി സ്വദേശി ബിജു തങ്കപ്പനാണ് ജുവലിന്റെ പരിശീലകന്. ബബിത മത്തായി(കൗണ്‍സിലര്‍), ബിനിൽ കെവി, ഗ്രേസി മോഹനൻ എന്നിവര്‍ പങ്കെടുത്തു.
