Connect with us

Hi, what are you looking for?

CHUTTUVATTOM

ബസുകളുടെ മത്സരയോട്ടം, ഗതാഗതക്കുരുക്കില്‍പ്പെട്ട് ആംബുലന്‍സ്: കോതമംഗലം റൂട്ടില്‍ സര്‍വീസ് നടത്തുന്ന രണ്ട് സ്വകാര്യ ബസുകള്‍ക്കെതിരെ പോലീസ് നടപടിയെടുത്തു

കോതമംഗലം: പെരുമ്പാവൂരില്‍ സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തെത്തുടര്‍ന്നുണ്ടായ ഗതാഗതക്കുരുക്കില്‍പ്പെട്ട് ആംബുലന്‍സ് നിരത്തില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് രണ്ട് സ്വകാര്യ ബസുകള്‍ക്കെതിരെ പോലീസ് നടപടിയെടുത്തു. കോതമംഗലം – അങ്കമാലി റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഫ്രന്‍ഡ്ഷിപ്, കോതമംഗലം – ആലുവ റൂട്ടില്‍ സര്‍വീസ് നടത്തുന്ന അലന്‍ എന്നീ ബസുകള്‍ക്കെതിരെയാണ് പോലീസ് നടപടിയെടുത്തത്.

ശനിയാഴ്ച രാവിലെ 11.30ഓടെയായിരുന്നു യാത്രക്കാരെയും രോഗികളെയും ഒരുപോലെ ദുരിതത്തിലാക്കിയ സംഭവം. കോതമംഗലം ഭാഗത്തു നിന്നു വന്ന 2 ബസുകളും മത്സര ഓട്ടം നടത്തി വരി തെറ്റിച്ചു സിഗ്‌നലിലേക്കു കടക്കാന്‍ ശ്രമിച്ചതോടെയാണു കുരുക്കു വര്‍ധിച്ചത്. സിഗ്‌നല്‍ കടന്ന് കോതമംഗലം ഭാഗത്തേക്കു പോകേണ്ട ബസുകള്‍ എതിരെ വന്നതോടെ ഗതാഗതം സ്തംഭിച്ചു. ഇതിനിടയിലാണ് കോതമംഗലം ഭാഗത്ത് നിന്ന് ആലുവയിലേക്കു പോകേണ്ട ആംബുലന്‍സിനു കടന്നു പോകാന്‍ പറ്റാത്ത വിധം ബസുകള്‍ കിടന്നത്. തുടര്‍ന്ന് നാട്ടുകാരും പോലീസും ഇടപെട്ടാണ് ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ ഗതാഗതം പുനഃസ്ഥാപിച്ചത്.

You May Also Like

ACCIDENT

കോതമംഗലം:കോതമംഗലത്ത് യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കോതമംഗലം ടിബി കുന്ന് ചിറ്റാടത്ത്സി.ജി ശാന്തകുമാർ (49) ആണ് മരിച്ചത്.  വ്യാഴാഴ്ച വൈകിട്ട് ആറോടെ സമീപവാസികളാണ് ശാന്തകുമാറിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. ഇയാൾ ഒറ്റക്കാണ് വീട്ടിൽ...

CHUTTUVATTOM

കോതമംഗലം: ഭാരത് ഗ്യാസ് ഗാർഹിക എൽ.പി.ജി ഉപഭോക്താക്കൾ നേരിടുന്ന കടുത്ത വിതരണത്തിലെ 45 ദിവസത്തെ നിയന്ത്രണം മാറ്റണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക മന്ത്രാലയം മന്ത്രി ഹർദീപ് സിംഗ് പുരിക്ക് അഡ്വ. ഡീൻ കുര്യാക്കോസ്...

CHUTTUVATTOM

കോതമംഗലം: ഇരമല്ലൂർ പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ എസ്.ജാനകി അനുസ്മരണവും ഗാനസന്ധ്യയും സംഘടിപ്പിച്ചു. ലൈബ്രറി മുൻ പ്രസിഡന്റ്‌ സാബു മാത്യു എസ് ജാനകി അനുസ്മരണം നടത്തി. പ്രസിഡന്റ്‌ പ്രിൻസ് രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു.സെക്രട്ടറി എം.എം...

ACCIDENT

കോതമംഗലം: തട്ടേക്കാട് പക്ഷിസങ്കേതത്തിന് സമീപത്തെ ഫോറസ്റ്റ് ചെക്ക് പോസ്റ്റിൻ്റെ ക്രോസ് ബാറില്‍ തലയിടിച്ച് ബൈക്ക് യാത്രികനായ ഇടുക്കി സ്വദേശി യുവാവ് മരിച്ചു. കഞ്ഞിക്കുഴി ആല്‍പ്പാറ വഴേപ്പറമ്പില്‍ മോന്‍സി ജോര്‍ജ് (48) ആണ് മരിച്ചത്....

CHUTTUVATTOM

കോതമംഗലം: കോതമംഗലം പട്ടണത്തിലെ ഗതാഗത കുരുക്കിന് ശാശ്വത പരിഹാരം കാണാന്‍ രണ്ട് പതിറ്റാണ്ട് മുമ്പ് ആരംഭിച്ച റിംഗ് റോഡ് എന്ന തങ്കളം – കോഴിപ്പിള്ളി ന്യൂ ബൈപ്പാസ് റോഡ് വീണ്ടും വിവാദത്തില്‍. നിര്‍മാണം...

CHUTTUVATTOM

കോതമംഗലം: അധികാരത്തിലെത്തി രണ്ട് മാസം പിന്നിടുമ്പോഴേക്കും കേരളത്തിലെ യുഡിഎഫ് സർക്കാർ യുടേൺ സർക്കാരായി മാറിയെന്ന് മുൻ എംഎൽഎ ആന്റണി ജോൺ പറഞ്ഞു. തെരഞ്ഞെടുപ്പിന് മുൻപേ പറഞ്ഞിരുന്ന കാര്യങ്ങളിൽ നിന്നെല്ലാം അധികാരത്തിൽ എത്തി രണ്ട്...

CHUTTUVATTOM

കവളങ്ങാട്: കെഎസ്‌കെടിയു കവളങ്ങാട് ഏരിയ കമ്മറ്റിയുടെ നേതൃത്വത്തില്‍ പോത്താനിക്കാട് വി.എസ് അച്യുതാനന്ദന്‍ അനുസ്മരണം ‘അമരസ്മരണ’ സംഘടിപ്പിച്ചു. കെഎസ്‌കെടിയു ജില്ലാ പ്രസിഡന്റ് എന്‍.സി ഉഷാകുമാരി ഉദ്ഘാടനം ചെയ്തു. ഏരിയ വൈസ് പ്രസിഡന്റ് കെ.എം അലിയാര്‍...

CHUTTUVATTOM

കോതമംഗലം: സാക്ഷരതാമിഷനും കേരള ഫെഡറേഷന്‍ ഓഫ് ദ ബ്ലൈന്‍ഡും സംയുക്തമായി നടപ്പിലാക്കിയ ദീപ്തി ബ്രയില്‍ സാക്ഷരതാ 2026 ന്റെ ഭാഗമായി പഠനം പൂത്തിയാക്കിയ കാഴ്ചപരിമിതിയുള്ള പരിശീലനാര്‍ത്ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണവും സാക്ഷരത പദ്ധതി 2-ാംഘട്ടത്തിന്റെ...

NEWS

നേര്യമംഗലം: നേര്യമംഗലത്ത് കേരള സര്‍ക്കാര്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വീസസിന്റെ ഭാഗമായി നേര്യമംഗലം അഗ്‌നിരക്ഷാ നിലയത്തിന് പുതിയ മള്‍ട്ടി യൂട്ടിലിറ്റി വെഹിക്കിള്‍ അനുവദിച്ചു. പുതിയ മള്‍ട്ടി യൂട്ടിലിറ്റി വെഹിക്കിള്‍ ഷിബു തെക്കുംപുറം എംഎല്‍എ...

CHUTTUVATTOM

കോതമംഗലം: കുട്ടമ്പുഴ ചെങ്ങമനാട്ട് പരേതനായ തോമസിന്റെ ഭാര്യ അന്നമ്മ (97) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കള്‍: ജോര്‍ജ്, ബോബന്‍, മോളി, ജോയി, ഷൈനി. മരുമക്കള്‍ : ശലോമി, മേരി, അവരാച്ചന്‍, സോവ, ഷാജു.

CHUTTUVATTOM

കോതമംഗലം: ചേലാട് കള്ളാട് തടങ്ങനാട്ട് മാത്യു ജോസഫിന്റെ ഭാര്യ മിത (54) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കള്‍: ബെന്‍ മാത്യു (കോട്ടയം ഐ.റ്റി.ഐ. വിദ്യാര്‍ത്ഥി),അല്‍മാ മാത്യു (കോതമംഗലം സെന്റ് അഗസ്റ്റിന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനി...

CHUTTUVATTOM

കോതമംഗലം: കോതമംഗലം കല സാംസ്‌കാരിക സഘടനയുടെ കുടംബ സംഗമം സംഘടിപ്പിച്ചു. ഷിബു തെക്കുംപുറം എംഎല്‍എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം.എസ് എല്‍ദോസ് അധ്യക്ഷത വഹിച്ചു. കല അംഗം കൂടിയായ ഷിബു തെക്കുംപുറത്തിനെ പ്രസിഡന്റും...

error: Content is protected !!