Connect with us

Hi, what are you looking for?

CHUTTUVATTOM

കോതമംഗലം ജനകീയ കൂട്ടായ്മയുടെ ഇടപെടൽ ഫലം കണ്ടു; അപകടക്കുഴി അടച്ചു.

കോതമംഗലം : റോട്ടറി ക്ലബ്ബിന് സമീപം തങ്കളം -കാക്കനാട് നാലുവരി പാതയിൽ നിന്ന് വിമലഗിരി ബൈപാസിലേക്ക് ഇറങ്ങി ചെല്ലുന്ന വളവിലെ കുഴിയിൽ വീണ് മുട്ടിൽ നിന്നും ചോര ഒലിപ്പിച്ചു നിൽക്കുന്ന സ്കൂട്ടർ യാത്രകാരന്റെ അവസ്ഥ കോതമംഗലം ജനകീയ കൂട്ടായ്മ പ്രവർത്തകർ ഏറ്റെടുക്കുകയും പ്രശ്‌ന പരിഹാരത്തിനായി ഇടപെടൽ നടത്തുകയുമായിരുന്നു.നിരവധി ഇരുചക്ര വാഹന യാത്രക്കാരാണ് ഇവിടെ അപകടത്തിൽപെട്ടത്. തുടർന്ന് ഇന്ന് രാവിലെ റോട്ടറി ക്ലബിന് സമീപം അപകടം ഉണ്ടാക്കിയിരുന്ന കുഴികൾ അധികൃതർ അടക്കുവാനുള്ള നടപടികൾ കൈകൊള്ളുമയായിരുന്നു. ഈ വിഷയത്തിൽ അടിയന്തിര പരിഹാരം കൈകൊണ്ട അധികാരികൾക്ക് കോതമംഗലം ജനകീയകൂട്ടായ്മ കോഓർഡിനേറ്റേഴ്സ് ആയ അഡ്വ. രാജേഷ് രാജൻ,ജോർജ്എടപ്പാറ, എബിൻഅയ്യപ്പൻ,ബോബി ഉമ്മൻ എന്നിവർ നന്ദി രേഖപ്പെടുത്തി.

You May Also Like