Connect with us

Hi, what are you looking for?

CRIME

ചാരായം വാറ്റുന്നതിനായി പാകപ്പെടുത്തിയ വാഷ് കണ്ടെത്തി നശിപ്പിച്ചു.

കോതമംഗലം : കോതമംഗലം എക്സൈസ് സർക്കിൾ പാർട്ടി ഇന്ന് ചേലാട് അയ്യപ്പൻമുടി ഭാഗത്ത് നടത്തിയ റെയ്ഡിൽ ചാരായം വാറ്റുന്നതിനായി പാകപ്പെടുത്തിയ 50ലിറ്റർ വാഷ് കണ്ടെത്തി നശിപ്പിച്ചു. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി.എം.കാസിമിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇലവുംപറമ്പ്-നാടുകാണി റോഡിലെ കലുങ്കിനടിയിൽ ഒളിപ്പിച്ച നിലയിൽ വാഷ് കണ്ടെത്തിയത്. റെയ്ഡിൽ പ്രിവന്റീവ് ഓഫീസർ പി.കെ.സുരേന്ദ്രൻ, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) എം.എ.യൂസഫലി, സിവിൽ എക്സൈസ് ഓഫീസർ പി.എസ്.സു നിൽ, ഡ്രൈവർ ബിജു പോൾ എന്നിവർ പങ്കെടുത്തു.

You May Also Like