Connect with us

Hi, what are you looking for?

NEWS

കോതമംഗലം നിയോജകമണ്ഡലം തല ജോബ് സ്റ്റേഷൻ കോട്ടപ്പടി മാർ ഏലിയാസ് കോളേജിൽ പ്രവർത്തനം ആരംഭിച്ചു

കോതമംഗലം: കോതമംഗലം നിയോജകമണ്ഡലം തല ജോബ് സ്റ്റേഷൻ കോട്ടപ്പടി മാർ ഏലിയാസ് കോളേജിൽ പ്രവർത്തനം ആരംഭിച്ചു . കോട്ടപ്പടി കൽക്കുന്നേൽ മാർ ഗീവർഗീസ് സഹദാ പള്ളി വികാരി ഫാദർ ജോസ് പരത്തുവയലിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ആൻറണി ജോൺ എം എൽ എ ജോബ്സ്റ്റേഷന്റെ ഉദ്ഘാടനം നിർവഹിച്ചു .തൊഴിൽ അന്വേഷകർക്ക് അവസരങ്ങളുടെ വാതിൽ തുറന്ന് നൈപുണ്യ പരിശീലനം നൽകി ആഗോളതലത്തിൽ വരെ തൊഴിൽ ലഭ്യമാക്കുവാൻ സർക്കാർ ആരംഭിച്ച നോളഡ്ജ് എക്കണോമി മിഷൻ്റെ ആഭിമുഖ്യത്തിൽ ഉള്ളതാണ് ജോബ് സ്റ്റേഷൻ . തൊഴിൽമേളകൾ വഴി യുവജനങ്ങളെ തൊഴിലിലേക്ക് എത്തിക്കാനുള്ള ശ്രമമാണ് ഇതിലൂടെ നടത്തുന്നത് .

നിഷ ജോസ് ചെയർപേഴ്സൺ കെ എം മാണി സെൻറർ ഫോർ ബഡ്ജറ്റ് റിസർച്ച് മുഖ്യപ്രഭാഷണം നടത്തി .മാനേജർ സുനിൽ ജോസഫ് സ്വാഗതം ആശംസിച്ചു .കോട്ടപ്പടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ഗോപി, പ്രിൻസിപ്പൽ ഡോ. ജോസഫ് ടി മൂലയിൽ ,കൽക്കുന്നേൽ മാർ ഗീവർഗീസ് സഹദ പള്ളി ട്രസ്റ്റി മാരായ ടി എം ജോർജ്, സി പി കുര്യാക്കോസ് ,സ്കൂൾ മാനേജർമാരായ അഡ്വ. ബിജി പി ഐസക് ,എം കെ വർഗീസ് കുട്ടി ,എൽദോ ജോസ് , പി ടി എ പ്രസിഡന്റ് എൽദോ കെ കുര്യാക്കോസ്, വൈസ് പ്രിൻസിപ്പൽ ജിൻസി പി മാത്യൂസ് ,ഐ ക്യു എസ്‌ സി കോഡിനേറ്റർ ടിൻറു സ്കറിയ എന്നിവർ ആശംസകൾ നേർന്നു.പ്രോഗ്രാം കോർഡിനേറ്റർ പ്രീതി എം എൻ നന്ദി രേഖപ്പെടുത്തി .

You May Also Like

CHUTTUVATTOM

  കോതമംഗലം: മോട്ടോര്‍ വാഹന വകുപ്പും പോലീസ് വകുപ്പും സംയുക്തമായി ട്രാഫിക് നിയമലംഘനങ്ങള്‍ക്കുള്ള പിഴത്തുകയില്‍ വന്‍ ഇളവുകളോടെ അദാലത്ത് സംഘടിപ്പിക്കുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ആംനസ്റ്റി സ്‌കീം പ്രകാരം, 2024 ഡിസംബര്‍ 31 വരെ...

CHUTTUVATTOM

കോതമംഗലം: പിണവൂര്‍കുടിയിലെ വനിതാ പഞ്ചായത്ത് മെമ്പറെ മര്‍ദ്ദിച്ചകോസില്‍ മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മഹിള കോണ്‍ഗ്രസ് കുട്ടമ്പുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്തി. പിണവൂര്‍കുടിയിലെ ആശാവര്‍ക്കറും പഞ്ചായത്ത് മെമ്പറുമായ...

CHUTTUVATTOM

കോതമംഗലം: തങ്കളം-കോഴിപ്പിള്ളി ന്യൂ ബൈപ്പാസിന്റെ കൊള്ളിക്കാട് ഭാഗത്ത് മാസങ്ങള്‍ക്കു മുമ്പ് നിലച്ച നിര്‍മാണം ഇനിയും പുനരാരംഭിക്കാനാകാതെ നീളുന്നു. ഏകദേശം ഒരു കിലോമീറ്ററോളം ഭാഗത്താണ് നിര്‍മാണ സ്തംഭനം. സ്ഥലം ഏറ്റെടുത്തതുമായി ബന്ധപ്പെട്ടുള്ള കോടതി ഇടപെടല്‍...

CHUTTUVATTOM

കോതമംഗലം: കോതമംഗലം നഗരസഭയിലെ വിവിധ പ്രദേശങ്ങളിൽ മഞ്ഞപ്പിത്തം വ്യാപകം.പുതുപ്പാടി മേഖലയില്‍ 35 ഓളം പേര്‍ക്ക് മഞ്ഞപ്പിത്തം ബാധിച്ചു. പ്രദേശത്ത് ഒരു കോളേജിലെ നിരവധി വിദ്യാര്‍ത്ഥികളും മഞ്ഞപ്പിത്തബാധിതരായിരുന്നു. ചിറപ്പടി വാർഡിലാണ് രോഗബാധിതര്‍ ഏറെയും. ഇതില്‍...

CHUTTUVATTOM

കോതമംഗലം: എം.എ കോളേജിൽ സ്ട്രോങ്ങ് റൂമിന് സമീപത്തെ കമ്പ്യൂട്ടർ ലാബ് പരീക്ഷക്കായി തുറന്ന് നൽകണമെന്ന് കോളേജ് അധികൃതരുടെ ആവശ്യം യു.ഡി.എഫ് എതിർപ്പിനെ തുടർന്ന് നിരാകരിച്ചു.വെള്ളിയാഴ്ച്ച നടക്കേണ്ട യു.ജി,പി.ജി രണ്ടാം സെമസ്റ്റർ സ്റ്റാറ്റിസ്റ്റിക് പരീക്ഷക്കായാണ്...

NEWS

കോതമംഗലം : വൈറ്റില മൊബിലിറ്റി ഹബ്ബില്‍ ഭിക്ഷയാചിച്ച് അലഞ്ഞുനടന്നിരുന്ന അമ്മയെയും കുഞ്ഞിനെയും കോതമംഗലം പീസ് വാലിയില്‍ പ്രവേശിപ്പിച്ചു. തമിഴ്നാട് സ്വദേശികളായ ഇവരെ പിങ്ക് പോലീസ് മഹിളാ മന്ദിരത്തില്‍ എത്തിച്ചെങ്കിലും സ്ത്രീയുടെ മാനസികനില തൃപ്തികരമല്ലാത്തതിനെ...

CHUTTUVATTOM

കോതമംഗലം: വേനല്‍ച്ചൂടില്‍ പക്ഷികള്‍ക്ക് കൈത്താങ്ങായി കോതമംഗലത്ത് തട്ടേക്കാട് പക്ഷിസങ്കേതത്തില്‍ വെള്ളക്കിണ്ണങ്ങള്‍ സ്ഥാപിച്ച് വനം വകുപ്പ് മാതൃകയായി. സംസ്ഥാനത്ത് ചൂട് കനക്കുമ്പോള്‍, മനുഷ്യര്‍ക്കൊപ്പം പക്ഷികളും ദുരിതത്തിലാണെന്ന് ഓര്‍മ്മിപ്പിക്കുന്ന ഒരു സ്‌നേഹപ്രവര്‍ത്തനമാണ് തട്ടേക്കാട് പക്ഷി സങ്കേതത്തില്‍...

CHUTTUVATTOM

കോതമംഗലം: താലൂക്ക് ആശുപത്രിയിൽ പോലീസ് സർജനെ നിയമിക്കണമെന്ന ആവശ്യം ശക്തമാകുന്നു. പോലീസ് സർജൻഇല്ലെന്ന കാരണത്താൽ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ദൂരെ ആശുപത്രികളിൽ അയക്കേണ്ടി വരുന്നത് ബുദ്ധിമു ട്ടുണ്ടാക്കുകയാണ്. ഗോത്രവർഗ മേഖലകളിൽ നിന്നുൾപ്പെടെ അസുഖബാധിതരാകുന്നവർ യാത്രാമധ്യേ...

AGRICULTURE

കോതമംഗലം: കാറ്റ് വീണ്ടും നാശം വിതച്ചു. കീരമ്പാറ, പോത്തനിക്കാട്, വാരപ്പെട്ടിപഞ്ചായത്തുകളിൽ 3.155 ലക്ഷം രൂപയുടെ കൃഷിനാശം .തിങ്കളാഴ്ച വൈകുന്നേരം കോതമംഗലം ബ്ലോക്കിലെ കീരമ്പാറ, പോത്തനിക്കാട്, വാരപ്പെട്ടി എന്നീ പഞ്ചായത്തുകളിൽ മഴക്കൊപ്പമുണ്ടായ കാറ്റിൽ വ്യാപക...

NEWS

കോതമംഗലം: കീരംപാറ സെക്ഷനിൽ പതിവായുള്ള അപ്രഖ്യാപിത പവർകട്ട് മൂലം ജലഅതോറിറ്റിയുടെ ശുദ്ധജലവിതരണം താറുമാറാകുന്നതായി കർഷക കോൺഗ്രസ് നിയോജക മണ്ഡലം കമ്മറ്റി. ഇടയ്ക്കിടെ വൈദ്യുതി നിലയ്ക്ക ന്നതിനാൽ തട്ടേക്കാട്, ഊഞ്ഞാപ്പാറ പമ്പ് ഹൗസുകളിൽ യഥാ...

CHUTTUVATTOM

കോതമംഗലം: വെളിയേല്‍ച്ചാല്‍ പൗരാവലിയുടെ ചാരിറ്റി ഫുട്ബോള്‍ മേളയ്ക്ക് തുടക്കമായി. 26 വരെ വെളിയേല്‍ച്ചാല്‍ സെന്റ് ജോസഫ് ഹൈസ്‌കൂള്‍ ഫ്‌ലഡ് ലിറ്റ് സ്റ്റേഡിയത്തില്‍ നടത്തുന്ന മേള മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ ക്യാപ്റ്റന്‍ യു. ഷറഫലി...

CHUTTUVATTOM

കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്ത് വനിതാ അംഗം ബിന്ദു രാജേന്ദ്രനെയും കുടുംബത്തെയും മര്‍ദിച്ച സംഭവത്തില്‍ മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് യുഡിഎഫ് ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ കോതമംഗലത്ത് പ്രതിഷേധം നടത്തി. ട്രൈബല്‍ ആശാവര്‍ക്കര്‍ കൂടിയായ...

error: Content is protected !!