Connect with us

Hi, what are you looking for?

CHUTTUVATTOM

ബൈക്കപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന ലോട്ടറി ഏജന്റ് മരിച്ചു

കോതമംഗലം : ബൈക്കപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന ലോട്ടറി ഏജന്റ് മരിച്ചു. പുതുപ്പാടി ചിറപ്പടി കടപ്പേഴത്തിങ്കൽ ജോർജ് ഫ്രാൻസിസ് (54) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് കോതമംഗലം – മൂവാറ്റുപുഴ റൂട്ടിൽ മാതിരപ്പിള്ളിയിൽ റോഡിലൂടെ നടന്നു പോകവെ ബൈക്കപകടത്തിൽപ്പെട്ടു. ആസ്റ്റർ മെഡിസിറ്റിയിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച വൈകിട്ട് മരിച്ചു. സംസ്കാരം ബുധനാഴ്ച 5 മണിക്ക് കാരക്കുന്നം സെന്റ് മേരീസ് കത്തോലിക്ക പള്ളിയിൽ . ഭാര്യ: മേരി. മക്കൾ : ജിൻസ് ജോർജ് , ജിതിൻ ജോർജ് . മരുമക്കൾ : റീജ ജിൻ സ്, ജിഷ ജിതിൻ.

You May Also Like