Connect with us

Hi, what are you looking for?

CHUTTUVATTOM

ചരിത്ര പ്രസിദ്ധമായ കോതമംഗലം കൺവെൻഷൻ ആരംഭിച്ചു.

കോതമംഗലം :  കോതമംഗലം കൺവെൻഷൻ ആരംഭിച്ചു. ഉദ്ഘാടനം മാർ തോമ ചെറിയ പള്ളിയുടെ ഉടമസ്ഥതയിലുള്ള മാർ ബേസിൽ കൺവെൻഷൻ സെന്ററിൽ ശ്രേഷ്ഠ കാതോലിക്ക അബൂൻ മോർ ബസേലിയോസ് തോമസ് പ്രഥമൻ ബാവ നിർവഹിച്ചു. വികാരി ഫാ. ജോസ് പരത്തുവയലിൽ അധ്യക്ഷത വഹിച്ചു. ഏലിയാസ് മാർ യൂലിയോസ്‌ മെത്രാപോലിത്ത അനുഗ്രഹ പ്രഭാഷണം നടത്തി. ആന്റണി ജോൺ എം. എൽ. എ., മതമൈത്രി ചെയർമാൻ എ. ജി. ജോർജ്, ഫാ. ബേസിൽ ഇട്ടിയാനിക്കൽ, ഫാ. ബിജോ കാവാട്ട്, തന്നാണ്ടു ട്രസ്റ്റിമാരായ സി ഐ. ബേബി, ബിനോയ്‌ മണ്ണൻ ചേരിൽ എന്നിവർ പ്രസംഗിച്ചു. തുടർന്ന് കരിങ്ങാച്ചിറ സെന്റ്. ജോർജ് യാക്കോബായ സുറിയാനി കത്തീഡ്രൽ വികാരി ഫാ. സാംസൺ മേലോത്ത് വചന സന്ദേശം നൽകി. രണ്ടാം ദിവസമായ നാളെ പോട്ട ആശ്രമത്തിലെ നന്ദിനി ജോയ്കുട്ടി വചന സന്ദേശം നൽകും. കൺവെൻഷൻ ദിനങ്ങളിൽ മാർ തോമ ചെറിയ പള്ളിയിൽ എല്ലാദിവസവും സന്ധ്യാപ്രാർത്ഥന വൈകിട്ട് 5 മണിക്ക് ആയിരിക്കും.

You May Also Like

NEWS

ഷാനു പൗലോസ് കോതമംഗലം / പുത്തൻകുരിശ്: യാക്കോബായ സുറിയാനി സഭയുടെ പാർലമെന്റായ യാക്കോബായ സുറിയാനി ക്രിസ്ത്യാനി അസോസിയേഷനിൽ നടന്ന തെരെഞ്ഞെടുപ്പിൽ നിലവിലെ ഭരണ സമിതിക്കെതിരെ  വൻ ഭൂരിപക്ഷത്തോടെ അധികാര സ്ഥാനത്തേക്ക് പുതുനേതൃത്വം. മലങ്കര...

NEWS

കോതമംഗലം: മഹാ പരിശുദ്ധനായ ബസേലിയസ് ബാവയുടെ 332മത് ഓർമ്മ പെരുന്നാൾ കന്നി 20 നോടനുബന്ധിച്ച് വ്യാപാരി വ്യവസായി ഏകോപനസമിതി വനിതാ വിംഗ് കോതമംഗലം നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഷീ കൗണ്ടർ പ്രവർത്തനം...

NEWS

കോതമംഗലം : ആഗോള സര്‍വ്വമത തീര്‍ത്ഥാടന കേന്ദ്രമായ കോതമംഗലം മാര്‍ തോമ ചെറിയ പള്ളിയില്‍ കബറടങ്ങിയിരിക്കുന്ന പരി. യല്‍ദോ മാര്‍ ബസേലിയോസ് ബാവായുടെ സ്മരണാര്‍ത്ഥം തപാല്‍ വകുപ്പ് സ്‌പെഷ്യല്‍ പോസ്റ്റല്‍ കവര്‍ പുറത്തിറക്കി....

EDITORS CHOICE

ഷാനു പൗലോസ് കോതമംഗലം: യാക്കോബായ സുറിയാനി സഭയിലേക്ക് സന്യസ്ഥ വൈദീകനായി ഉയർത്തപ്പെട്ട ഫാ. ഗീവർഗീസ് വട്ടേക്കാട്ടിൻറെ ( ഫാ.ടോണി കോര ) പുത്തൻ കുർബ്ബാന ഇടവകപള്ളിയായ കോട്ടപ്പടി കൽക്കുന്നേൽ സെന്റ് ജോർജ്ജ് യാക്കോബായ...