Connect with us

Hi, what are you looking for?

NEWS

കോതമംഗലം ചെറിയ പള്ളിക്ക് പിന്തുണയുമായി ഉപവാസ സമരത്തിൽ ആയിരങ്ങൾ പങ്കെടുത്തു

കോതമംഗലം : ചെറിയ പള്ളി സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് മതമൈത്രി സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ഉപവാസ സമരം നടന്നു. കോതമംഗലം പട്ടണത്തിലെ സമാധാന അന്തരീഷം തകർക്കുന്ന വിധത്തിൽ ഒരു വ്യകതിയും കൂട്ടരും നടത്തുന്ന നടപടികൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ആയിരങ്ങൾ പങ്കെടുത്ത ഉപവാസ സമരമാണ് നടന്നത്. നാന ജാതി മതസ്ഥരുടെ അഭയ കേന്ദ്രമായ ചെറിയ പള്ളിയും, കോതമംഗലം മുത്തപ്പന്റെ കബറിടവും സംരക്ഷിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് കോതമംഗലം മതമൈത്രി സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ആണ് ഉപവാസ സമരം സംഘടിപ്പിച്ചത്. കോതമംഗലം ടൌൺ ജുമാ മസ്ജിദ് ഇമാം അബ്ദുൽ സലാം അൽ ഖാസിമി ഉപവാസ സമരം ഉൽഘാടനം ചെയ്തു.

പൊതുരംഗത്ത് എല്ലാവിധ നേട്ടങ്ങളും നടത്തിയിട്ടുള്ള ഒരു പള്ളിയാണ് മാർ തോമ ചെറിയ പള്ളി. ആരോഗ്യ, വിദ്യാഭ്യാസ , സാംസ്‌കാരിക, സേവന രംഗത്ത് എന്നും മുന്നിൽ നിന്ന്‌ നയിക്കുന്ന പ്രസ്ഥാനങ്ങൾ കോതമംഗലത്ത്‌ ഉണ്ട്. അതിന് അടിത്തറ പാകിയത് കോതമംഗലം മൂത്ത പ്പന്റെ കബറിടം ആണെന്ന് ആർക്കും സംശയമില്ല. ആ വളർച്ചയാണ് ഇന്ന് കാണുന്ന കോതമംഗലം. നാന ജാതി മതസ്ഥർ ഒരുമിച്ചു സമാധാനപരമായി ജീവിച്ചു വരുന്ന കോതമംഗലത്ത്‌ കലാപം ഉണ്ടാക്കുവാൻ ആരെയും അനുവദിക്കുകയില്ലെന്ന് യോഗത്തിൽ പങ്കെടുത്തവർ അഭിപ്രായപെട്ടു. ചടങ്ങിൽ കോതമംഗലത്തെ  പ്രമുഖ രാഷ്ട്രീയ പ്രവർത്തകർ , പൊതുപ്രവർത്തകർ , മത നേതാക്കൾ തുടങ്ങിയവർ സംബന്ധിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രിസിഡന്റ് റഷീദ സലിം , മുൻസിപ്പൽ ചെയർപേഴ്സൺ മഞ്ജു സിജു , കെ. എം പരീത് , വിവിധ പഞ്ചായത്തുകളിലെ പ്രിസിഡന്റുമാർ , ജനപ്രതിനിധികൾ , എന്റെ നാട് ചെയർമാൻ ഷിബു തെക്കുംപുറം , അജി നാരായണൻ , അബ്ബാസ് ഓലിക്കൽ , കെ. പി. ബാബു, അഡ്വക്കേറ്റ്. മാത്യു ജോസഫ്, റോയി കെ പോൾ തുടങ്ങിയവർ സംബന്ധിച്ചു.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

NEWS

ഷാനു പൗലോസ് കോതമംഗലം / പുത്തൻകുരിശ്: യാക്കോബായ സുറിയാനി സഭയുടെ പാർലമെന്റായ യാക്കോബായ സുറിയാനി ക്രിസ്ത്യാനി അസോസിയേഷനിൽ നടന്ന തെരെഞ്ഞെടുപ്പിൽ നിലവിലെ ഭരണ സമിതിക്കെതിരെ  വൻ ഭൂരിപക്ഷത്തോടെ അധികാര സ്ഥാനത്തേക്ക് പുതുനേതൃത്വം. മലങ്കര...

NEWS

കോതമംഗലം: മഹാ പരിശുദ്ധനായ ബസേലിയസ് ബാവയുടെ 332മത് ഓർമ്മ പെരുന്നാൾ കന്നി 20 നോടനുബന്ധിച്ച് വ്യാപാരി വ്യവസായി ഏകോപനസമിതി വനിതാ വിംഗ് കോതമംഗലം നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഷീ കൗണ്ടർ പ്രവർത്തനം...

NEWS

കോതമംഗലം : ആഗോള സര്‍വ്വമത തീര്‍ത്ഥാടന കേന്ദ്രമായ കോതമംഗലം മാര്‍ തോമ ചെറിയ പള്ളിയില്‍ കബറടങ്ങിയിരിക്കുന്ന പരി. യല്‍ദോ മാര്‍ ബസേലിയോസ് ബാവായുടെ സ്മരണാര്‍ത്ഥം തപാല്‍ വകുപ്പ് സ്‌പെഷ്യല്‍ പോസ്റ്റല്‍ കവര്‍ പുറത്തിറക്കി....

EDITORS CHOICE

ഷാനു പൗലോസ് കോതമംഗലം: യാക്കോബായ സുറിയാനി സഭയിലേക്ക് സന്യസ്ഥ വൈദീകനായി ഉയർത്തപ്പെട്ട ഫാ. ഗീവർഗീസ് വട്ടേക്കാട്ടിൻറെ ( ഫാ.ടോണി കോര ) പുത്തൻ കുർബ്ബാന ഇടവകപള്ളിയായ കോട്ടപ്പടി കൽക്കുന്നേൽ സെന്റ് ജോർജ്ജ് യാക്കോബായ...