Connect with us

Hi, what are you looking for?

NEWS

കോതമംഗലം മാർതോമ ചെറിയപള്ളി; പുലർകാല സമ്മേളനം പുത്തൻ അനുഭവമായി.

കോതമംഗലം: പരിശുദ്ധ യൽദോ മാർ ബസേലിയോസ് ബാവയുടെ വിശുദ്ധി നിറഞ്ഞ കബറിടം സാക്ഷിയായി ആയിരത്തിലേറെ മഞ്ഞനിക്കര തീർത്ഥാടകരും മതമൈത്രി സംരക്ഷണ സമിതി ഭാരവാഹികളും പ്രവർത്തകരും ഒത്തുചേർന്ന പുലർകാല സമ്മേളനം വേറിട്ട അനുഭവമായി. മതമൈത്രി സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കപ്പെട്ട 62-)0 ദിന അനിശ്ചിതകാലസമര പരമ്പരയിൽ വ്യത്യസ്ത സമര മുറയായി തീർന്ന പുലർകാല സമ്മേളനം നഗരത്തിനു പുതുമയായി മാറി. പുലർച്ചെ 5. 45ന് ചേർന്ന പുലർ കാല സമ്മേളനം മതമൈത്രി സംര ക്ഷണസമിതി ചെയർമാൻ എ. ജി. ജോർജ്, മുനിസിപ്പൽ പ്രതിപക്ഷനേതാവ് കെ.എ.നൗ ഷാദ് എന്നിവർ സംയുക്തമായി നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു.

ഫാ: ജോസ് പരത്തുവയലിൽ, ഫാ: ബിജു കാവാട്ട്, മത മൈത്രി സംരക്ഷണസമിതി കൺവീനർ പി.ടി. ജോണി, മാമച്ചൻജോസഫ്എലിച്ചിറ, ജോർജ് എടപ്പാറ, ബെന്നി നടുവത്ത്, ട്രസ്റ്റിമാരായ അഡ്വ: സി.ഐ.ബേബി, ബിനോയ് തോമസ് മണ്ണഞ്ചേരി, എന്നിവർ പ്രസംഗിച്ചു. എ. ജി ജോർജ് അധ്യക്ഷത വഹിച്ചു.  മഞ്ഞനിക്കര തീർത്ഥയാത്ര സംഘത്തിൽ തുടർച്ചയായി പങ്കെടുക്കുന്ന പി.ജെ. ജോസഫ്(സാധു), വി.പി. ജേക്കബ്, അജി കരിമ്പുംകാലയിൽ, ജോൺസൺ, കെ. എ.എൽദോസ്, അന്നക്കുട്ടി മത്തായി, എം എം ഏലിയാസ്‌, സൂസൻ ഏലിയാസ്, ബിജു മംഗലത്ത്, വി.ഐ. ബേസിൽ, പി. വി. എൽദോസ്, ബേസിൽ വർഗീസ്, സി. ഐ. റോയ്, ഏലിയാസ്. പി. കുര്യാക്കോസ്, മേരി മത്തായി, ജോഷ് വർ ഗീസ്, സിവി.ജോസ്, ഷിജി.എം. മാത്യു, റോബി.സി.വർഗീസ്, എൽസി റോബി, എന്നിവരെയാണ് ആദരിച്ചത്.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

NEWS

ഷാനു പൗലോസ് കോതമംഗലം / പുത്തൻകുരിശ്: യാക്കോബായ സുറിയാനി സഭയുടെ പാർലമെന്റായ യാക്കോബായ സുറിയാനി ക്രിസ്ത്യാനി അസോസിയേഷനിൽ നടന്ന തെരെഞ്ഞെടുപ്പിൽ നിലവിലെ ഭരണ സമിതിക്കെതിരെ  വൻ ഭൂരിപക്ഷത്തോടെ അധികാര സ്ഥാനത്തേക്ക് പുതുനേതൃത്വം. മലങ്കര...

NEWS

കോതമംഗലം: മഹാ പരിശുദ്ധനായ ബസേലിയസ് ബാവയുടെ 332മത് ഓർമ്മ പെരുന്നാൾ കന്നി 20 നോടനുബന്ധിച്ച് വ്യാപാരി വ്യവസായി ഏകോപനസമിതി വനിതാ വിംഗ് കോതമംഗലം നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഷീ കൗണ്ടർ പ്രവർത്തനം...

NEWS

കോതമംഗലം : ആഗോള സര്‍വ്വമത തീര്‍ത്ഥാടന കേന്ദ്രമായ കോതമംഗലം മാര്‍ തോമ ചെറിയ പള്ളിയില്‍ കബറടങ്ങിയിരിക്കുന്ന പരി. യല്‍ദോ മാര്‍ ബസേലിയോസ് ബാവായുടെ സ്മരണാര്‍ത്ഥം തപാല്‍ വകുപ്പ് സ്‌പെഷ്യല്‍ പോസ്റ്റല്‍ കവര്‍ പുറത്തിറക്കി....

EDITORS CHOICE

ഷാനു പൗലോസ് കോതമംഗലം: യാക്കോബായ സുറിയാനി സഭയിലേക്ക് സന്യസ്ഥ വൈദീകനായി ഉയർത്തപ്പെട്ട ഫാ. ഗീവർഗീസ് വട്ടേക്കാട്ടിൻറെ ( ഫാ.ടോണി കോര ) പുത്തൻ കുർബ്ബാന ഇടവകപള്ളിയായ കോട്ടപ്പടി കൽക്കുന്നേൽ സെന്റ് ജോർജ്ജ് യാക്കോബായ...