കോതമംഗലം:- ആഗോള തീർത്ഥാടന കേന്ദ്രമായ കോതമംഗലം ചെറിയപള്ളി സംരക്ഷണ മതമൈത്രി സമിതി നടത്തിവരുന്ന സമരത്തിന്റെ 91-)o ദിന സമ്മേളനം മുൻസിപ്പൽ കൗൺസിൽ ശ്രീമതി ലിസി പോൾ ഉദ്ഘാടനം ചെയ്തു. കോതമംഗലം ദേശത്ത് നിലനിൽക്കുന്ന സമാധാനം തകർക്കരുത്, പ്രശ്നം പരിഹരിക്കാൻ കോടതി മധ്യസ്ഥത വഹിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് പൊതുസമൂഹം ചടങ്ങില്‍ ആവശ്യപ്പെട്ടു. ചടങ്ങില്‍ എം എസ് ബെന്നി (മുൻ മെമ്പർ വാരപ്പെട്ടി പഞ്ചായത്ത്) അധ്യക്ഷത വഹിച്ചു. സ്വാഗതം ശ്രീ ജോർജ് എടപ്പാറ (റെഡ് ക്രോസ് കോതമംഗലം), കെ കെ ചാണ്ടി പ്രഭാഷണം നടത്തി. കറുകപ്പിള്ളി നന്ദി പറഞ്ഞു. ബേസിൽ മാറാച്ചേരി, കെ ഐ ജേക്കബ് കാട്ടുചിറയിൽ, സാജൻ കുന്നശ്ശേരി,ഷാബു കാട്ടുചിറ, ജോർജ്ജ് തുടുമേൽ, റ്റിജോ ആര്യപ്പിള്ളി, ജോൺ വടക്കേച്ചാലിൽ, എൽദോസ് പാലക്കാടൻ എന്നിവർ പ്രസംഗിച്ചു. മറ്റു പള്ളികളിലെ വിശ്വാസികളും നാനാജാതി മതസ്ഥരായ നൂറുകണക്കിന് വിശ്വാസികളും പങ്കെടുത്തു.
You May Also Like
NEWS
ഷാനു പൗലോസ് കോതമംഗലം / പുത്തൻകുരിശ്: യാക്കോബായ സുറിയാനി സഭയുടെ പാർലമെന്റായ യാക്കോബായ സുറിയാനി ക്രിസ്ത്യാനി അസോസിയേഷനിൽ നടന്ന തെരെഞ്ഞെടുപ്പിൽ നിലവിലെ ഭരണ സമിതിക്കെതിരെ വൻ ഭൂരിപക്ഷത്തോടെ അധികാര സ്ഥാനത്തേക്ക് പുതുനേതൃത്വം. മലങ്കര...
NEWS
കോതമംഗലം: മഹാ പരിശുദ്ധനായ ബസേലിയസ് ബാവയുടെ 332മത് ഓർമ്മ പെരുന്നാൾ കന്നി 20 നോടനുബന്ധിച്ച് വ്യാപാരി വ്യവസായി ഏകോപനസമിതി വനിതാ വിംഗ് കോതമംഗലം നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഷീ കൗണ്ടർ പ്രവർത്തനം...
NEWS
കോതമംഗലം : ആഗോള സര്‍വ്വമത തീര്‍ത്ഥാടന കേന്ദ്രമായ കോതമംഗലം മാര്‍ തോമ ചെറിയ പള്ളിയില്‍ കബറടങ്ങിയിരിക്കുന്ന പരി. യല്‍ദോ മാര്‍ ബസേലിയോസ് ബാവായുടെ സ്മരണാര്‍ത്ഥം തപാല്‍ വകുപ്പ് സ്പെഷ്യല്‍ പോസ്റ്റല്‍ കവര്‍ പുറത്തിറക്കി....
EDITORS CHOICE
ഷാനു പൗലോസ് കോതമംഗലം: യാക്കോബായ സുറിയാനി സഭയിലേക്ക് സന്യസ്ഥ വൈദീകനായി ഉയർത്തപ്പെട്ട ഫാ. ഗീവർഗീസ് വട്ടേക്കാട്ടിൻറെ ( ഫാ.ടോണി കോര ) പുത്തൻ കുർബ്ബാന ഇടവകപള്ളിയായ കോട്ടപ്പടി കൽക്കുന്നേൽ സെന്റ് ജോർജ്ജ് യാക്കോബായ...
You must be logged in to post a comment Login