Connect with us

Hi, what are you looking for?

NEWS

നിൽപ്പ് സമരമാക്കി മാറ്റി കോതമംഗലം ചെറിയ പള്ളിയിലെ തൊണ്ണൂറാം ദിന സമ്മേളനം.

കോതമംഗലം:- ആഗോള തീർത്ഥാടന കേന്ദ്രമായ കോതമംഗലം ചെറിയപള്ളി സംരക്ഷണ മതമൈത്രി സമിതി നടത്തിവരുന്ന സമരത്തിന്‍റെ തൊണ്ണൂറാം ദിന സമ്മേളനം നിൽപ്പ് സമരമാക്കി മാറ്റി. തൊണ്ണൂറാം ദിന പൂർത്തീകരണ സമ്മേളനം മുൻസിപ്പൽ കൗൺസിൽ സിന്ധു ജിജോ ഉദ്ഘാടനം ചെയ്തു. ചെറിയ പള്ളി പിടിച്ചെടുക്കാൻ നടത്തുന്ന ചില ശക്തികളുടെ നീക്കം നൂറുകണക്കിന് സ്ത്രീകളെ അണിനിരത്തി തടയുമെന്ന് സിന്ധു ജിജോ പ്രസ്താവിച്ചു. ജനാധിപത്യരീതിയിൽ ഭരണം നടക്കുന്നിടത്തോളം നിലവിലുള്ള 31 കൗൺസിലര്‍ മാരും ഒറ്റക്കെട്ടായി ചെറിയ പള്ളിയ്ക്കും, ബസേലിയോസ് ബാവയുടെ കബറിടവും സംരക്ഷിക്കുമെന്ന് കൗൺസിലർ പറഞ്ഞു.

ചടങ്ങില്‍ ജോർജ് എടപ്പാറ അധ്യക്ഷത വഹിച്ചു. ഫാദർ ബൈജു ചാണ്ടി അനുഗ്രഹ പ്രഭാഷണം നടത്തി. ചെറിയ പള്ളി വികാരി ഫാ.ജോസഫ് പരത്തുവയലിൽ, സഹവികാരിമാരായ ഫാ.എൽദോസ് കാക്കനാട്, ഫാ.എൽദോസ് കുമ്മംകോട്ടിൽ, ഫാ.ബിജു അരീക്കൽ പിസി ജോർജ് പൗലോസ് പഴുക്കാളി, ടി ടി ജോയ് ,കെ കെ അബ്രഹാം, അഡ്വക്കേറ്റ് കെ ജെ ജേക്കബ് ബിനോയ് മണ്ണഞ്ചേരി എന്നിവർ പ്രസംഗിച്ചു. മറ്റു പള്ളികളിലെ വിശ്വാസികളും നാനാജാതി മതസ്ഥരായ നൂറുകണക്കിന് വിശ്വാസികളും പങ്കെടുത്തു.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

NEWS

ഷാനു പൗലോസ് കോതമംഗലം / പുത്തൻകുരിശ്: യാക്കോബായ സുറിയാനി സഭയുടെ പാർലമെന്റായ യാക്കോബായ സുറിയാനി ക്രിസ്ത്യാനി അസോസിയേഷനിൽ നടന്ന തെരെഞ്ഞെടുപ്പിൽ നിലവിലെ ഭരണ സമിതിക്കെതിരെ  വൻ ഭൂരിപക്ഷത്തോടെ അധികാര സ്ഥാനത്തേക്ക് പുതുനേതൃത്വം. മലങ്കര...

NEWS

കോതമംഗലം: മഹാ പരിശുദ്ധനായ ബസേലിയസ് ബാവയുടെ 332മത് ഓർമ്മ പെരുന്നാൾ കന്നി 20 നോടനുബന്ധിച്ച് വ്യാപാരി വ്യവസായി ഏകോപനസമിതി വനിതാ വിംഗ് കോതമംഗലം നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഷീ കൗണ്ടർ പ്രവർത്തനം...

NEWS

കോതമംഗലം : ആഗോള സര്‍വ്വമത തീര്‍ത്ഥാടന കേന്ദ്രമായ കോതമംഗലം മാര്‍ തോമ ചെറിയ പള്ളിയില്‍ കബറടങ്ങിയിരിക്കുന്ന പരി. യല്‍ദോ മാര്‍ ബസേലിയോസ് ബാവായുടെ സ്മരണാര്‍ത്ഥം തപാല്‍ വകുപ്പ് സ്‌പെഷ്യല്‍ പോസ്റ്റല്‍ കവര്‍ പുറത്തിറക്കി....

EDITORS CHOICE

ഷാനു പൗലോസ് കോതമംഗലം: യാക്കോബായ സുറിയാനി സഭയിലേക്ക് സന്യസ്ഥ വൈദീകനായി ഉയർത്തപ്പെട്ട ഫാ. ഗീവർഗീസ് വട്ടേക്കാട്ടിൻറെ ( ഫാ.ടോണി കോര ) പുത്തൻ കുർബ്ബാന ഇടവകപള്ളിയായ കോട്ടപ്പടി കൽക്കുന്നേൽ സെന്റ് ജോർജ്ജ് യാക്കോബായ...