Connect with us

Hi, what are you looking for?

NEWS

പൂർവ്വികർ അന്തിയുറങ്ങുന്ന മണ്ണും വിശ്വാസവും കോതമംഗലത്തുകാരുടെ വികാരമാണെന്ന് അഡ്വക്കേറ്റ് ജയശങ്കർ

കോതമംഗലം: ചെറിയ പള്ളിക്കെതിരെ ഉണ്ടായ സുപ്രീംകോടതി വിധിയിൽ നീതിയുടെ ഒരു അംശം പോലും ഇല്ലെന്ന് അഡ്വക്കേറ്റ് ജയശങ്കർ പറഞ്ഞു. കോതമംഗലത്തെ കെടാവിളക്കായ മാർതോമാ ചെറിയപള്ളി സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സംഘടിപ്പിച്ച മതമൈത്രി ദേശ സംരക്ഷണ യാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോടതി വിധിയുടെ പിൻബലത്തിൽ നടക്കുന്ന അധിനിവേശമാണ് ഇപ്പോൾ അരങ്ങേറുന്നതെന്നും അഡ്വ ജയശങ്കർ കൂട്ടിച്ചേർത്തു. വിവിധ മത വിശ്വാസികളും, രാഷ്ട്രീയ- സാംസ്കാരിക നേതാക്കളും, ജനപ്രതിനിധികളും അടക്കം നൂറുകണക്കിന് ആളുകളാണ് രഥയാത്രയുടെ സമാപന സമ്മേളനത്തിൽ പങ്കെടുത്തത്. സഭാതർക്കത്തിൽ ഓർത്തഡോക്സ് സഭയുടെ നിലപാടിനെതിരെ കോതമംഗലം പൗരസമൂഹം ശക്തമായ പിന്തുണയാണ് യാക്കോബായ വിഭാഗത്തിന് നൽകിവരുന്നത്.

ചടങ്ങിൽ കെ. പി. ബാബു സ്വാഗതം പറഞ്ഞു , മുൻസിപ്പൽ ചെയർപേഴ്സൺ മഞ്ജു സിജു അധ്യക്ഷയായിരുന്നു , പ്രൊഫ. ബേബി എം.വർഗ്ഗീസ്, പി. എ. സോമൻ, കെ. എ. നൗഷാദ്, ഷിബു തെക്കുമ്പുറം, എ. ജി. ജോർജ്, ടി. യു.കുരുവിള , എ. ടി. പൗലോസ്, പ്രവാസി അഷറഫ്, അബി അബ്രഹാം, ഷമീർ പനക്കൽ, ടീന മാത്യു, എൻ. സി. ചെറിയൻ, ജാൻസി മാത്യു, ബിനു ചെറിയാൻ , പ്രിൻസി എൽദോസ്, അഡ്വ. അബു മൊയ്‌തീൻ, മൊയ്‌തീൻ മുഹമ്മദ് , ബാബു പോൾ, ബീന ബെന്നി , ജെയ്സൺ ഡാനിയേൽ , ജെയിംസ് കൊരമ്പൽ , പ്രൊഫസർ കെ എം കുര്യാക്കോസ് , റോയ് കെ പൗലോസ് , പി ടി ജോണി എന്നിവർ പങ്കെടുത്തു. എ ജി ജോർജ് മതമൈത്രി ദേശ സംരക്ഷണ യാത്രയുടെ സമാപന സമ്മേളനത്തിൽ പങ്കെടുത്തവർക്ക് നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

NEWS

ഷാനു പൗലോസ് കോതമംഗലം / പുത്തൻകുരിശ്: യാക്കോബായ സുറിയാനി സഭയുടെ പാർലമെന്റായ യാക്കോബായ സുറിയാനി ക്രിസ്ത്യാനി അസോസിയേഷനിൽ നടന്ന തെരെഞ്ഞെടുപ്പിൽ നിലവിലെ ഭരണ സമിതിക്കെതിരെ  വൻ ഭൂരിപക്ഷത്തോടെ അധികാര സ്ഥാനത്തേക്ക് പുതുനേതൃത്വം. മലങ്കര...

NEWS

കോതമംഗലം: മഹാ പരിശുദ്ധനായ ബസേലിയസ് ബാവയുടെ 332മത് ഓർമ്മ പെരുന്നാൾ കന്നി 20 നോടനുബന്ധിച്ച് വ്യാപാരി വ്യവസായി ഏകോപനസമിതി വനിതാ വിംഗ് കോതമംഗലം നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഷീ കൗണ്ടർ പ്രവർത്തനം...

NEWS

കോതമംഗലം : ആഗോള സര്‍വ്വമത തീര്‍ത്ഥാടന കേന്ദ്രമായ കോതമംഗലം മാര്‍ തോമ ചെറിയ പള്ളിയില്‍ കബറടങ്ങിയിരിക്കുന്ന പരി. യല്‍ദോ മാര്‍ ബസേലിയോസ് ബാവായുടെ സ്മരണാര്‍ത്ഥം തപാല്‍ വകുപ്പ് സ്‌പെഷ്യല്‍ പോസ്റ്റല്‍ കവര്‍ പുറത്തിറക്കി....

EDITORS CHOICE

ഷാനു പൗലോസ് കോതമംഗലം: യാക്കോബായ സുറിയാനി സഭയിലേക്ക് സന്യസ്ഥ വൈദീകനായി ഉയർത്തപ്പെട്ട ഫാ. ഗീവർഗീസ് വട്ടേക്കാട്ടിൻറെ ( ഫാ.ടോണി കോര ) പുത്തൻ കുർബ്ബാന ഇടവകപള്ളിയായ കോട്ടപ്പടി കൽക്കുന്നേൽ സെന്റ് ജോർജ്ജ് യാക്കോബായ...