കോതമംഗലം: മാർതോമ ചെറിയ പള്ളിയുടെ കീഴിലുള്ള മാർ ബസേലിയോസ് ഡെന്റൽ കോളേജിലെ കൃത്രിമ ദന്ത ചികിത്സ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ലോക പ്രോസ്ത്തോഡോണ്ടിക് ദിനം ആചരിച്ചു. ഇതിനോടനുബന്ധിച്ചു വൈസ്മെൻ ഇന്റർനാഷനലിന്റെ സഹകരണത്തോടെ ഓടക്കാലി സെന്റ്. ജോൺസ് വൃദ്ധ സദനത്തിലെ ആറോളം രോഗികൾക്ക് നിർമിച്ചു കൊടുത്ത സൗജന്യ പല്ലു സെറ്റുകളുടെ വിതരണം കോതമംഗലം എം. എൽ. എ ആന്റണി ജോൺ നിർവഹിച്ചു.
![](https://i0.wp.com/kothamangalamnews.com/wp-content/uploads/2024/07/alfalah.jpeg?resize=600%2C750&ssl=1)
മാർത്തോമാ ചെറിയ പള്ളി സഹവികാരി ഫാ ബിജു അരീക്കൽ , എം. ബി. എം. എം. അസോസിയേഷൻ വൈസ് പ്രസിഡന്റ് ജോമോൻ പാലക്കാടൻ, സെക്രട്ടറി അഡ്വ. സി ഐ. ബേബി, നെല്ലിക്കുഴി ഗ്രാമ പഞ്ചായത്ത് അംഗം അരുൺ സി. ഗോവിന്ദ് , കോളേജ് പ്രിൻസിപ്പൽ ഡോ. ബൈജു പോൾ കുര്യൻ, അഡ്മിനിസ്ട്രേറ്റർ സോനാ ജോസ്, വൈസ് മെൻ മുൻ ഡിസ്ട്രിക്ട് ഡോ. ടെറി തോമസ് ഇടത്തൊട്ടി എന്നിവർ പ്രസംഗിച്ചു.
![](https://kothamangalamnews.com/wp-content/uploads/2023/11/kothamangalamnews.png)
You must be logged in to post a comment Login