Connect with us

Hi, what are you looking for?

NEWS

ചെറിയ പള്ളിയിൽ വിധി നടത്തിപ്പിന് ധൃതി വേണ്ടന്ന് ഹൈക്കോടതി; കളക്‌ടർ തല്ക്കാലം നേരിട്ട് ഹാജരാകേണ്ട

കോതമംഗലം : ചെറിയ പള്ളി ഭരണം എറണാകുളം ജില്ലാ കളക്ടർ ഏറ്റെടുക്കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ പുന:പരിശോധനാ ഹർജിയാണ് കേരള സര്‍ക്കാര്‍ സമര്‍പ്പിച്ചിരിക്കുന്നത്. സുപ്രീം കോടതി വിധി നടപ്പാക്കുക തന്നെ ചെയ്യുമെന്ന് പറഞ്ഞ കോടതി, നേരിട്ട് ഹാജരാകുന്നതിൽ നിന്ന് ജില്ലാ കളക്ടർ എസ് സുഹാസിനെ തൽകാലം ഒഴിവാക്കുകയും ചെയ്‌തു. കോടതിവിധി നടപ്പിലാക്കാന്‍ എന്തിനാണ് ധൃതികൂട്ടുന്നതെന്ന് എതിർഭാഗത്തോട് കോടതി ആരായുകയും ചെയ്‌തു . ഓര്‍ത്തഡോക്‌സ് സഭ സമര്‍പ്പിച്ച കോടതി അലക്ഷ്യ ഹര്‍ജിയില്‍ നേരിട്ട് ഹാജരാകുന്നതില്‍ നിന്നാണ് ജില്ലാ കളക്ടറിനെ കോടതി ഒഴിവാക്കിയത്. ഹര്‍ജി അടുത്ത ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.

ഹര്‍ജിയില്‍ ഇന്ന് വാദം ആരംഭിച്ച ഘട്ടത്തില്‍ ഓര്‍ത്തഡോക്‌സ് സഭയ്ക്ക് കോടതിയുടെ ഭാഗത്തുനിന്നും വിമർശനം നേരിടേണ്ടതായും വന്നു. സുപ്രീം കോടതി വിധി നടപ്പിലാക്കി കിട്ടാന്‍ ധൃതി കൂട്ടേണ്ട ആവശ്യമില്ലെന്ന് ജസ്റ്റിസ് വി.ബി സുരേഷ് കുമാര്‍ പറഞ്ഞു. എന്തിനാണ് നിങ്ങളിത്ര ധൃതി കൂട്ടുന്നത്. നിങ്ങള്‍ക്ക് വിധി നടപ്പിലായി കിട്ടിയാല്‍ പോരെ. അതിന് സമയം വേണ്ടിവരുമെന്നും കോടതി ഓര്‍ത്തഡോക്‌സ് സഭയുടെ അഭിഭാഷകനോട് പറഞ്ഞു. വിഷയത്തില്‍ തിങ്കളാഴ്ച സര്‍ക്കാരിന്റെ റിവ്യു ഹര്‍ജി പരിഗണിക്കുന്നുണ്ട്. ഇതില്‍ അനുകൂല വിധിയുണ്ടാകുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.  ഇതിന് ശേഷം ചൊവ്വാഴ്ച കോടതി അലക്ഷ്യ ഹര്‍ജിയിലും തീരുമാനമുണ്ടാകും.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

NEWS

ഷാനു പൗലോസ് കോതമംഗലം / പുത്തൻകുരിശ്: യാക്കോബായ സുറിയാനി സഭയുടെ പാർലമെന്റായ യാക്കോബായ സുറിയാനി ക്രിസ്ത്യാനി അസോസിയേഷനിൽ നടന്ന തെരെഞ്ഞെടുപ്പിൽ നിലവിലെ ഭരണ സമിതിക്കെതിരെ  വൻ ഭൂരിപക്ഷത്തോടെ അധികാര സ്ഥാനത്തേക്ക് പുതുനേതൃത്വം. മലങ്കര...

NEWS

കോതമംഗലം: മഹാ പരിശുദ്ധനായ ബസേലിയസ് ബാവയുടെ 332മത് ഓർമ്മ പെരുന്നാൾ കന്നി 20 നോടനുബന്ധിച്ച് വ്യാപാരി വ്യവസായി ഏകോപനസമിതി വനിതാ വിംഗ് കോതമംഗലം നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഷീ കൗണ്ടർ പ്രവർത്തനം...

NEWS

കോതമംഗലം : ആഗോള സര്‍വ്വമത തീര്‍ത്ഥാടന കേന്ദ്രമായ കോതമംഗലം മാര്‍ തോമ ചെറിയ പള്ളിയില്‍ കബറടങ്ങിയിരിക്കുന്ന പരി. യല്‍ദോ മാര്‍ ബസേലിയോസ് ബാവായുടെ സ്മരണാര്‍ത്ഥം തപാല്‍ വകുപ്പ് സ്‌പെഷ്യല്‍ പോസ്റ്റല്‍ കവര്‍ പുറത്തിറക്കി....

EDITORS CHOICE

ഷാനു പൗലോസ് കോതമംഗലം: യാക്കോബായ സുറിയാനി സഭയിലേക്ക് സന്യസ്ഥ വൈദീകനായി ഉയർത്തപ്പെട്ട ഫാ. ഗീവർഗീസ് വട്ടേക്കാട്ടിൻറെ ( ഫാ.ടോണി കോര ) പുത്തൻ കുർബ്ബാന ഇടവകപള്ളിയായ കോട്ടപ്പടി കൽക്കുന്നേൽ സെന്റ് ജോർജ്ജ് യാക്കോബായ...