Connect with us

Hi, what are you looking for?

NEWS

കോതമംഗലം നഗരത്തിൽ പാപ്പാക്കൂട്ടം ഇറങ്ങി.

കോതമംഗലം : ആഗോള സർവമത തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർ തോമ ചെറിയ പള്ളിയുടെ നേതൃത്വത്തിൽ കോതമംഗലം പട്ടണത്തിൽ കരോൾ റാലി സംഘടിപ്പിച്ചു. തങ്കളത്ത് നിന്നും ആരംഭിച്ച റാലി കോഴിപ്പിള്ളിയിൽ എത്തി തിരികെ ചെറിയ പള്ളിയിൽ സമാപിച്ചു. ആന്റണി ജോൺ എം. എൽ. എ. കരോൾ റാലി ഫ്ലാഗ് ഓഫ് ചെയ്തു.

വികാരി ഫാ. ജോസ് പരത്തുവയലിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ മത മൈത്രി സംരക്ഷണ സമിതി ചെയർമാൻ എ. ജി. ജോർജ്, ഡോ. ലിസി ജോസ്, ബാബു പോൾ, പി റ്റി ജോണി, ലിസ്സി പോൾ, സേവിയർ ഇലഞ്ഞിക്കൽ, സഹവികാരിമാരായ ഫാ. എൽദോസ് കാക്കനാട്ട്, ഫാ. ബിജു അരീക്കൽ, ഫാ.ബേസിൽ കൊറ്റിക്കൽ, ഫാ. എൽദോസ് കുമ്മംകോട്ടിൽ, ട്രസ്റ്റിമാരായ സി. ഐ. ബേബി, ബിനോയ്‌ മണ്ണൻചേരിൽ, ജോമോൻ പാലക്കാടൻ, പി. വി. പൗലോസ്, ബേബി ആഞ്ഞിലി വേലിൽ, മാനേജിങ് കമ്മിറ്റി അംഗങ്ങൾ, ഭക്ത സംഘടന പ്രവർത്തകർ, പള്ളിയുടെ കീഴിലുള്ള സ്ഥാപനങ്ങളിലെ ജീവനക്കാർ തുടങ്ങിയ ആയിരങ്ങൾ പങ്കെടുത്തു. റാലിയിൽ നൂറു കണക്കിന് ക്രിസ്തുമസ് പാപ്പമാർ പങ്കെടുത്തു. നിശ്ചല ദ്രശ്യങ്ങൾ, ബാൻഡ് മേളം എന്നിവ റാലിക്ക് കൊഴുപ്പേകി.

You May Also Like

NEWS

ഷാനു പൗലോസ് കോതമംഗലം / പുത്തൻകുരിശ്: യാക്കോബായ സുറിയാനി സഭയുടെ പാർലമെന്റായ യാക്കോബായ സുറിയാനി ക്രിസ്ത്യാനി അസോസിയേഷനിൽ നടന്ന തെരെഞ്ഞെടുപ്പിൽ നിലവിലെ ഭരണ സമിതിക്കെതിരെ  വൻ ഭൂരിപക്ഷത്തോടെ അധികാര സ്ഥാനത്തേക്ക് പുതുനേതൃത്വം. മലങ്കര...

NEWS

കോതമംഗലം: മഹാ പരിശുദ്ധനായ ബസേലിയസ് ബാവയുടെ 332മത് ഓർമ്മ പെരുന്നാൾ കന്നി 20 നോടനുബന്ധിച്ച് വ്യാപാരി വ്യവസായി ഏകോപനസമിതി വനിതാ വിംഗ് കോതമംഗലം നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഷീ കൗണ്ടർ പ്രവർത്തനം...

NEWS

കോതമംഗലം : ആഗോള സര്‍വ്വമത തീര്‍ത്ഥാടന കേന്ദ്രമായ കോതമംഗലം മാര്‍ തോമ ചെറിയ പള്ളിയില്‍ കബറടങ്ങിയിരിക്കുന്ന പരി. യല്‍ദോ മാര്‍ ബസേലിയോസ് ബാവായുടെ സ്മരണാര്‍ത്ഥം തപാല്‍ വകുപ്പ് സ്‌പെഷ്യല്‍ പോസ്റ്റല്‍ കവര്‍ പുറത്തിറക്കി....

EDITORS CHOICE

ഷാനു പൗലോസ് കോതമംഗലം: യാക്കോബായ സുറിയാനി സഭയിലേക്ക് സന്യസ്ഥ വൈദീകനായി ഉയർത്തപ്പെട്ട ഫാ. ഗീവർഗീസ് വട്ടേക്കാട്ടിൻറെ ( ഫാ.ടോണി കോര ) പുത്തൻ കുർബ്ബാന ഇടവകപള്ളിയായ കോട്ടപ്പടി കൽക്കുന്നേൽ സെന്റ് ജോർജ്ജ് യാക്കോബായ...