Connect with us

Hi, what are you looking for?

NEWS

ഛായാ ചിത്ര പ്രയാണം സമാപിച്ചു

കോതമംഗലം : പരിശുദ്ധ യൽദോ മാർ ബസേലിയോസ് ബാവ മലങ്കരയുടെ മണ്ണിൽ ആദ്യ വിശുദ്ധ കുർബ്ബാന അർപ്പിച്ച മൂന്നാർ പള്ളിവാസലിലെ അള്ളാകോവിലിൽ നിന്നും കോതമംഗലത്തെക്കുള്ള പരിശുദ്ധ ബാവയുടെ ഛായാ ചിത്ര ഘോഷയാത്ര സമാപിച്ചു. വൈകിട്ട് തങ്കളം ജംഗ്ഷനിൽ ഏലിയാസ് മാർ യൂലിയോസ്‌ മെത്രാപോലിത്ത, ആന്റണി ജോൺ എം. എൽ. എ, ജില്ല പഞ്ചായത്ത്‌ മെമ്പർ റാണികുട്ടി ജോർജ്, മുൻസിപ്പൽ കൗൺസിലർ എ. ജി. ജോർജ്, നെല്ലിക്കുഴി പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ. പി. മജീദ്, വ്യാപാരി വ്യവസായി പ്രസിഡന്റ്‌ എൽദോസ് ചേലാട്ട്, ഫാ. ബേസിൽ കൊറ്റിക്കൽ, ചെറിയ പള്ളി വികാരി ഫാ. ജോസ് പരത്തുവയലിൽ, സഹ വികാരി മാരായ ഫാ. ജോസ് തചെത്ത് കുടി, ഫാ എലിയാസ് പൂമറ്റത്തിൽ, ഫാ. ബിജോ കാവട്ട്, ഫാ. ബേസിൽ ഇട്ടിയാനിക്കൽ, ട്രസ്റ്റിമാരായ സി ഐ. ബേബി, ബിനോയ്‌ മണ്ണൻ ചേരിൽ, ജോമോൻ പാലക്കാടൻ, പി. വി. പൗലോസ്, ബേബി ആഞ്ഞിലിവേലിൽ, മാനേജിങ് കമ്മിറ്റി അംഗങ്ങൾ, ഭക്ത സംഘടന പ്രവർത്തകർ എന്നിവർ പങ്കെടുത്തു. കന്നി 20 പെരുന്നാളിന് തുടക്കം കുറിച് നാളെ വൈകിട്ട് 5 മണിക്ക് വികാരി ഫാ. ജോസ് പരത്തുവയലിൽ കൊടി ഉയർത്തുന്നതോട് കൂടി 337-മത് ഓർമ പെരുന്നാളിന് തുടക്കമാകും.

You May Also Like

NEWS

ഷാനു പൗലോസ് കോതമംഗലം / പുത്തൻകുരിശ്: യാക്കോബായ സുറിയാനി സഭയുടെ പാർലമെന്റായ യാക്കോബായ സുറിയാനി ക്രിസ്ത്യാനി അസോസിയേഷനിൽ നടന്ന തെരെഞ്ഞെടുപ്പിൽ നിലവിലെ ഭരണ സമിതിക്കെതിരെ  വൻ ഭൂരിപക്ഷത്തോടെ അധികാര സ്ഥാനത്തേക്ക് പുതുനേതൃത്വം. മലങ്കര...

NEWS

കോതമംഗലം: മഹാ പരിശുദ്ധനായ ബസേലിയസ് ബാവയുടെ 332മത് ഓർമ്മ പെരുന്നാൾ കന്നി 20 നോടനുബന്ധിച്ച് വ്യാപാരി വ്യവസായി ഏകോപനസമിതി വനിതാ വിംഗ് കോതമംഗലം നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഷീ കൗണ്ടർ പ്രവർത്തനം...

NEWS

കോതമംഗലം : ആഗോള സര്‍വ്വമത തീര്‍ത്ഥാടന കേന്ദ്രമായ കോതമംഗലം മാര്‍ തോമ ചെറിയ പള്ളിയില്‍ കബറടങ്ങിയിരിക്കുന്ന പരി. യല്‍ദോ മാര്‍ ബസേലിയോസ് ബാവായുടെ സ്മരണാര്‍ത്ഥം തപാല്‍ വകുപ്പ് സ്‌പെഷ്യല്‍ പോസ്റ്റല്‍ കവര്‍ പുറത്തിറക്കി....

EDITORS CHOICE

ഷാനു പൗലോസ് കോതമംഗലം: യാക്കോബായ സുറിയാനി സഭയിലേക്ക് സന്യസ്ഥ വൈദീകനായി ഉയർത്തപ്പെട്ട ഫാ. ഗീവർഗീസ് വട്ടേക്കാട്ടിൻറെ ( ഫാ.ടോണി കോര ) പുത്തൻ കുർബ്ബാന ഇടവകപള്ളിയായ കോട്ടപ്പടി കൽക്കുന്നേൽ സെന്റ് ജോർജ്ജ് യാക്കോബായ...