Connect with us

Hi, what are you looking for?

CRIME

തൊഴുത്തിൽ ചാരായം വാറ്റിയ ആൾ അറസ്റ്റിൽ.

കോതമംഗലം: ചാത്തമറ്റത്ത് വീടിനോട് ചേർന്നുള്ള തൊഴുത്തിൽ ചാരായം വാറ്റിയ പ്രതി അറസ്റ്റിൽ. ചാരായവും, നൂറ് ലിറ്റർ വാഷും വാറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തു. ചാത്തമറ്റം ആവലുംതടത്തില്‍ ബിജു ( ഫോട്ടോ ബിജു-43) ആണ് അറസ്റ്റിലായത്. ലോക്ഡൗണ്‍ ആരംഭിച്ചശേഷം ചാത്തമറ്റം മേഖലയില്‍ ചാരായവില്‍പ്പന നടക്കുന്നതിനേക്കുറിച്ച് എക്‌സൈസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ റെയ്ഡിലാണ് പ്രതി പിടിയിലായത്.

പ്രതിയെ പിടികൂടാന്‍ തക്കസമയം കാത്തിരുന്ന എക്‌സൈസ് ഇന്നലെ മിന്നല്‍ പരിശോധന നടത്തുകയായിരുന്നു. പ്രിവന്റീവ് ഓഫിസര്‍ ജോയി വര്‍ഗീസിന്റെ നേതൃത്വത്തില്‍ കെ..എ.നിയാസ്, എം.എം.കെ.ഫൈസല്‍, പി.പി.അസൈനാര്‍, പി.ബി.ലിബു, പി.വി.ബിജു, കെ.കെ.വിനോദ്, കെ.എസ്.ബബീന,പി.ജെ.ചാക്കോ എന്നിവരടങ്ങുന്ന സംഘമാണ് റെയ്ഡ് നടത്തിയത്.പ്രതിയെ കോടതിയില്‍ ഹാജരാക്കി.

You May Also Like

NEWS

കോതമംഗലം : കവളങ്ങട് പഞ്ചായത്തിലെ ജനവാസ മേഖലയിൽ നിന്ന് കാട്ടാനകളെ തുരത്താൻ വനം വകുപ്പ് ഇന്ന് നടത്തിയ ശ്രമം പരാജയപ്പെട്ടു. ചാരുപാറ ഭാഗത്തു നിന്നും പടക്കം പൊട്ടിച്ചും ബഹളം വച്ചും ആനയെ ഓടിച്ചെങ്കിലും...

NEWS

കോതമംഗലം: പെരുമണ്ണുർ വെട്ടിയാങ്കൽ ഫെബിൻ പോളിന് യു കെയിൽ ഗവേഷണത്തിന് 1.5 കോടി സ്കോളർഷിപ്പ് ലഭിച്ചു. സ്കോട്ലാൻഡിലെ എഡിൻ ബർഗ് നേപ്പിയർ സർവകലാശാലയിൽ ഡയറക്ട് പിഎച്ച്ഡി പഠനത്തിനു നാല് വർഷത്തയ്ക്കാണ് സ്കോളർഷിപ്പ്. ഫ്ളക്സിബിൾ...

NEWS

  കോതമംഗലം:പ്രസിഡൻ്റ് തെരഞ്ഞെടുപ്പ് നടന്ന കോതമംഗലം താലൂക്കിലെ കവളങ്ങാട് ഗ്രാമപഞ്ചായത്തിൽ മൂന്ന് UDF വിമതരുടെ പിന്തുണയോടെ LDF ഭരണം പിടിച്ചു. കോൺഗ്രസ് വിമതൻ സിബി മാത്യു വാണ് പ്രസിഡൻ്റ് ആയി തിരഞ്ഞെടുക്കപെട്ടത്. കോൺഗ്രസിലെ...

CHUTTUVATTOM

കോതമംഗലം: എംബിറ്റ്‌സ് എഞ്ചിനീയറിംഗ് കോളേജിലെ 2019 -23 ബാച്ച് ബിടെക്, 2021-223 ബാച്ച് എംടെക് വിദ്യാർത്ഥികളുടെ ഫെയർവെൽ അലുംനി ഇൻഡക്ഷൻ പ്രോഗ്രാം സംഘടിപ്പിച്ചു. മാർ തോമ ചെറിയ പള്ളി വികാരി റവ. ഫാ....