Connect with us

Hi, what are you looking for?

CHUTTUVATTOM

കോതമംഗലം ബി.ആർ.സിയുടെ സഹകരണത്തോടെ കണ്ണട വിതരണോദ്ഘാടനവും ബോധവൽക്കരണ ക്ലാസ്സും നടന്നു.

കോതമംഗലം:  2021-2022 വർഷത്തെ കണ്ണട വിതരണോദ്ഘാടനവും ബോധവൽക്കരണ ക്ലാസ്സും 18/10/2021 തിങ്കളാഴ്ച കോതമംഗലം ബി.ആർ.സി യിൽ വെച്ച് ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കോതമംഗലം ബി.ആർ.സിയുടെ സഹകരണത്തോടെ നടന്നു. കോതമംഗലം, പെരുമ്പാവൂർ, കൂവപ്പടി ബി ആർ സി കളുടെ കണ്ണട വിതരണമാണ് നടത്തിയത്. ഡി.പി. സി. ശ്രീമതി. ഉഷാ മാനാട്ട്, ലയൺസ് ക്ലബ് ഇന്റർനാഷണൽ ഫൗണ്ടേഷൻ അംഗങ്ങൾ, കോതമംഗലം ബി.പി.സി ശ്രീമതി. സിന്ധു തമ്പി, പെരുമ്പാവൂർ , കൂവപ്പടി ബി. ആർ.സി. പ്രതിനിധികൾ രക്ഷകർത്താക്കൾ, വിദ്യാർത്ഥികൾ, സി. ആർ. സി. സി മാർ, റിസോഴ്സ് അധ്യാപകർ എന്നിവർ പങ്കെടുത്തു. ലയൺസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്ന പരിപാടിയിൽ Ln. Dr. ഓസ്ടിൻ പയസ് അധ്യക്ഷ പ്രസംഗവും ബോധവത്കരണ ക്ലാസും നയിച്ചു.

ശ്രീമതി. ഉഷാ മാനാട്ട് പദ്ധതി വിശദീകരണം നടത്തി. ശ്രീ. Ln. Dr. ജോസഫ് മനോജ് മുഖ്യപ്രഭാഷണവും കണ്ണട വിതരണ ഉദ്ഘാടനവും നിർവഹിച്ചു. ശ്രീമതി Ln. അനി മനോജ്, പെരുമ്പാവൂർ ബി. ആർ. സി.റിസോഴ്സ് അധ്യാപിക ശ്രീമതി. മിനി എന്നിവർ ആശംസകൾ അർപ്പിച്ചു. ചടങ്ങിൽ 10 കുട്ടികൾക്ക് കണ്ണട വിതരണവും നടത്തി. ക്ലസ്റ്റർ കോ-ഓർഡിനേറ്റർ സിജു ജേക്കബ് നന്ദി രേഖപ്പെടുത്തി.

You May Also Like