കോതമംഗലം : കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ബ്ലോക്ക് പരിധിയിലെ മുഴുവൻ അംഗൻവാടി ജീവനക്കാർക്കും, ആശാവർക്കർമാർക്കും മാസ്കും, സാനിറ്റൈസറും വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്തിൽ നടന്ന ചടങ്ങിൽ എം എൽ എ ആന്റണി ജോൺ വിതരണോദ്ഘാടനം നിർർവ്വഹിച്ചു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ബ്ലോക് പഞ്ചായത്തിന്റെ ഇടപെടൽ കാര്യക്ഷമവും, അഭിനന്ദനാർഹവുമാണെന്ന് എം എൽ എ പറഞ്ഞു.
ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് റഷീദസലിം അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്പഞ്ചായത്തംഗങ്ങളായ സെലിൻ ജോൺ, ബിന്ദു ജയകുമാർ, ഷീലകൃഷ്ണൻകുട്ടി, ഒ ഇ അബ്ബാസ്, എം എൻ ശശി, റെയ്ച്ചൽ ബേബി, ജെസ്സിമോൾ ജോസ്, ബ്ലോക് ഡവലപ്മെന്റ് ഓഫീസർ കെ എച്ച് നാസർ, സി ഡി പി ഒ പിങ്കി കെ അഗസ്റ്റ്യൻ ജനാറൽ എക്സ്റ്റൻഷൻ ഓഫീസർ എം എസ് സിദ്ധീഖ് എന്നിവർ പ്രസംഗിച്ചു.അംഗൻവാടി ജീവനക്കാരും, ആശാ വർക്കർമാരും ചടങ്ങിൽ സംബന്ധിച്ചു.