Connect with us

Hi, what are you looking for?

NEWS

ദുരിതം വിതച്ച് കൊണ്ടിമറ്റം – വെളിയൽച്ചാൽ റോഡ്

കോതമംഗലം : കീരമ്പാറ പഞ്ചായത്തിലെ കൊണ്ടിമറ്റം പ്രദേശത്ത്‌ 611 മലയിൽ നിന്നുള്ള വെള്ളവും, മണ്ണിടിഞ്ഞതും മൂലം വെളിയിൽച്ചാൽ റോഡിൽ ഗതാഗതം താറുമാറായി.
611 മലയിൽ മണ്ണിടിച്ചിൽ സാധ്യത ഉള്ള പ്രദേശത്ത് പാറ മട തുടങ്ങുവാനുള്ള നീക്കം തടയാണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് 611 മല സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ജില്ലാ കളക്ടർ ഉൾപ്പെടെയുള്ളവർക്ക് നിരവധി തവണ നിവേദനങ്ങളും, ഹൈ കോടതിയിൽ കേസും നൽകിയിരുന്നു.

ഇത് നിലനിൽക്കെ ഈ പ്രദേശത്ത് ഉള്ള മരങ്ങൾ മുറിച്ചു മാറ്റുവാൻ സ്ഥലം ഉടമക്ക് അനുമതി നൽകുകയും, ഹിറ്റാച്ചി ഉപയോഗിച്ച് വഴി വെട്ടി കഴിഞ്ഞ ഒന്നര മാസമായി പണി ചെയ്യുകയും ചെയ്തു. ഇതിനെതിരെ പരാതിപെട്ടിട്ട് അധികൃതർ മൗനം പാലിക്കുകയാണ് ഉണ്ടായത്.
ഇന്നലെ മുതൽ ഈ പ്രദേശത്ത് പെയ്യുന്ന കനത്ത മഴയിൽ മണ്ണ് ഒലിച്ചു വന്ന്‌ റോഡിൽ ഗതാഗത തടസം ഉണ്ടായിരിക്കുകയാണ്. ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെയുള്ളവർക്ക് ഭീഷണി യായി മാറിയിരിക്കുന്നു. കാനകൾ വൃത്തിയക്കാത്തത് മൂലം മലവെള്ളം റോഡിലൂടെ ഒഴുകുന്നു.

സമീപ പ്രദേശത്തുള്ള ജനങ്ങളുടെ ജീവനും, സ്വത്തിനും അടിയന്തിരമായി ഇടപെട്ടുകൊണ്ട് സംരക്ഷണം നൽകണമെന്ന് 611 മല സംരക്ഷണ സമിതി ഭാരവാഹികൾ ആവശ്യപ്പെട്ടു.

You May Also Like

CHUTTUVATTOM

കോതമംഗലം: ഗാന്ധിജയന്തി ദിനാചരണത്തിന്റെ ഭാഗമായി കോതമംഗലംസെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ കെഎസ്ആർടിസി ഡിപ്പോ ശുചീകരിച്ചു.എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ജോർജ് ബിനു ചാക്കോ, എറ്റിഒ നിജാമുദീൻ, സൂപ്രണ്ട് ബിജി...

CHUTTUVATTOM

  കോതമംഗലം: കോതമംഗലം മാര്‍ തോമ ചെറിയ പള്ളിയില്‍ കന്നി 20 പെരുന്നാളിന്റ പ്രധാന ദിവസങ്ങളായ ഇന്നലെ കോതമംഗലം നഗരവും മാര്‍ തോമ ചെറിയ പള്ളിയും തീര്‍ത്ഥാടകരാല്‍ തിങ്ങിനിറഞ്ഞു. പള്ളിയില്‍ കബറടങ്ങിയിട്ടുള്ള പരിശുദ്ധ...

CHUTTUVATTOM

കോട്ടപ്പടി: ഗാന്ധിജയന്തിയോടനുബന്ധിച്ച് കോട്ടപ്പടി മാർ ഏലിയാസ് കോളേജ് എൻ.എസ്.എസ് വോളണ്ടിയറമ്മാരുടെ നേതൃത്വത്തിൽ പഞ്ചായത്തിന്റെയും വനംവകുപ്പിന്റെയും സഹകരണത്തോടെ പെയ്യാട് കണ്ണക്കടയിലെ വനപാത ശുചീകരിച്ചു. എൻ.എസ്.എസ്. പ്രവർത്തകർ, വനംവകുപ്പ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, പൊതുജനങ്ങൾ എന്നിവരടക്കം 130ഓളം...

CHUTTUVATTOM

കുട്ടമ്പുഴ : യുവ ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബ് , ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ഗാന്ധിജയന്തി ആഘോഷം ക്ലബ്ബ് പ്രസിഡൻ്റ് കെ .എ സിബി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ജിബിൻ കെ ജോമോൻ,...

CHUTTUVATTOM

നേര്യമംഗലം : കോൺഗ്രസ് നേര്യമംഗലം മണ്ഡലം കമ്മിറ്റിയുടെ അഭിമുഖത്തിൽ ഗാന്ധി ജയന്തി ആഘോഷം കവളങ്ങാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബാബു ഏലിയാസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് ജയ്മോൻ ജോസ് അധ്യക്ഷത...

CHUTTUVATTOM

കോതമംഗലം: കോതമംഗലത്ത് വൃദ്ധയായ മാതാവിനെ മകന്‍ ക്രൂരമായി മര്‍ദിച്ചു. പോത്താനിക്കാട് സ്വദേശിയായ പൊന്നമ്മയ്ക്കാണ് മകന്‍ കുട്ടായിയുടെ മര്‍ദനമേറ്റത്. മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. അമ്മയെ കുട്ടായി സ്ഥിരമായി മര്‍ദിക്കാറുണ്ടായിരുന്നെന്നാണ് നാട്ടുകാര്‍ പറയുന്നത്. തുടര്‍ന്ന് നാട്ടുകാര്‍...

CHUTTUVATTOM

കോതമംഗലം : കോതമംഗലം എം. എ. കോളേജ് സ്പോർട്സ് ഗ്രൗണ്ടിൽ നടന്ന 16-മത് കോതമംഗലം സബ്ജില്ലാ സ്കൂൾ കായികമേളയിൽ മാർ ബേസിൽ ഹയർ സെക്കന്ററി സ്കൂൾ 525 പോയിന്റോടെ ഓവറോൾ ചാമ്പ്യൻമാരായി.68 സ്വർണ്ണം,...

NEWS

കോതമംഗലം: അധ്യാപകവൃത്തിയിൽ നിന്ന് വിരമിച്ച ശേഷം വിശ്രമജീവിതത്തിലേക്ക് പോകാതെ കൃഷിയുടെ വഴിയേ സഞ്ചരിക്കുകയാണ് കോതമംഗലം സ്വദേശി സാനു മാഷ്. പഴമയുടെ കൃഷിരീതികൾക്കൊപ്പം ആധുനിക സാങ്കേതിക വിദ്യകളും ചേർത്താണ് ഒന്നര ഏക്കറോളം സ്ഥലത്ത് വൈവിധ്യമാർന്ന...

CHUTTUVATTOM

കോതമംഗലം : തീർത്ഥാടന കേന്ദ്രമായ മാർതോമ ചെറിയ പള്ളിയിൽ കന്നി 20 പെരുന്നാളിൻ്റെ പ്രധാന ആഘോഷദിനമായ ഇന്ന് പരിശുദ്ധ ബാവയുടെ കബർ വണങ്ങി അനുഗ്രഹം പ്രാപിക്കാൻ നാനാദിക്കിൽ നിന്നായി തീർത്ഥാടക ലക്ഷങ്ങൾ കോതമംഗലത്തേക്ക്...

CHUTTUVATTOM

കോതമംഗലം: വര്‍ഷങ്ങളായി കാത്തിരുന്ന കല്ലേലിമേട് ഉള്‍പ്പെടെയുള്ള ആദിവാസി ഉന്നതികളിലേക്കുള്ള ബ്ലാവന പാലം യാഥാര്‍ഥ്യത്തിലേക്ക്. കുട്ടമ്പുഴ പഞ്ചായത്തിലെ കല്ലേലിമേട്, കുഞ്ചിപ്പാറ, തലവച്ചപാറ, വാരിയം, തേരാ തുടങ്ങിയ നാല് ഉന്നതികളിലെ ജനങ്ങളുടെ ദീര്‍ഘകാല ആവശ്യത്തിനാണ് ഇതോടെ...

CHUTTUVATTOM

കൊച്ചി: ഇന്ന് ഗാന്ധിജയന്തി. മഹാത്മാഗാന്ധിയുടെ 157-ാം ജന്മവാർഷികദിനം. അഹിംസ ആയുധമാക്കി അധിനിവേശഭരണകൂടത്തെ അടിയറവ് പറയിച്ച ഗാന്ധിജി അടങ്ങാത്ത സ്വാതന്ത്ര്യദാഹത്തിന്റെ എക്കാലത്തെയും വലിയ പ്രതീകമാണ്. മഹാത്മാഗാന്ധിയോടുള്ള ആദരസൂചകമായി ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തിൽ ഇന്ന് അന്താരാഷ്ട്ര...

CHUTTUVATTOM

കോതമംഗലം: സൗത്ത് കോട്ടപ്പടി പുന്നേക്കുന്നൻ പി.കെ കുട്ടപ്പൻ (82)അന്തരിച്ചു. സംസ്ക്കാരം ഇന്ന് രാവിലെ 11ന് മലമുറി പൊതുശ്മശാനത്തിൽ. ഭാര്യ :കാർത്ത്യായാനി. മക്കൾ: മോഹനൻ, സത്യൻ,മിനി . മരുമക്കൾ:സിൻജു ,സുനിതാ, പ്രകാശ്.

error: Content is protected !!