കൊച്ചി : കൊല്ലും കൊലയും ഒന്നിനുപിറകെ ഒന്നായി അരങ്ങേറുന്നത് കേരളത്തിലെ ജനങ്ങളുടെ സ്വൈരജീവിതത്തിന് ഭീഷണിയായിരിക്കുകയാണെന്നു കേരള കോൺഗ്രസ് ജില്ലാപ്രസിഡന്റ് ഷിബു തെക്കുംപുറം. ജനങ്ങളുടെ ജീവനും സ്വത്തിനും സ്വസ്ഥതയ്ക്കും സംരക്ഷണം നൽകേണ്ട ബാധ്യത ആഭ്യന്തരവകുപ്പിനാണ്. ജനങ്ങളെ അശാന്തിയിലേക്കും ഭീതിയിലേക്കും തള്ളിവിടുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നത്. സത്യപ്രതിജ്ഞയോട് തെല്ലെങ്കിലും ആത്മാർത്ഥ ഉണ്ടെങ്കിൽ മുഖ്യമന്ത്രി പിണറായി വിജയൻ തൽസ്ഥാനം ഒഴിയണമെന്ന് ഷിബു
തെക്കുംപുറം ആവശ്യപ്പെട്ടു.
