Connect with us

Hi, what are you looking for?

ACCIDENT

കീരംപാറയിൽ സ്കൂട്ടർ അപകടത്തിൽപ്പെട്ട് യുവാവ് മരിച്ചു.

കോതമംഗലം: കീരംപാറ സർവ്വീസ് സഹകരണ ബാങ്കിന് മുന്നിലുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രികൻ മരിച്ചു. പുന്നേക്കാട് തെക്കുമ്മൽ മറ്റത്തിൽ ജോസഫിൻ്റെ മകൻ സജിയാണ് (42) തിങ്കളാഴ്ച ഉച്ചയോടെയുണ്ടായ അപകടത്തിൽ മരിച്ചത്. കോതമംഗലത്ത് നിന്ന് കീരംപാറ ഭാഗത്തേക്ക് വരികയായിരുന്ന ലോറിയെ മറികടക്കുന്നതിനുള്ള ശ്രമത്തിനിടയിലാണ് അപകടം. എതിർ ദിശയിൽ നിന്ന് കോതമംഗലത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ബസും അതേ സമയം വരുന്നുണ്ടായിരുന്നു. ഇതിനിടയിൽ ലോറിയിൽ തട്ടി സ്കൂട്ടർ മറിയുകയായിരുന്നു. ഉടൻ തന്നെ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മരിച്ച സജി മരപ്പണിക്കാരനായിരുന്നു. ജോലി കഴിഞ്ഞ് മടങ്ങുന്ന വഴിയാണ് അപകടമുണ്ടായത്. മഞ്ജുവാണ് ഭാര്യ. സൻജു, സച്ചു എന്നിവർ മക്കളാണ്. സംസ്ക്കാരം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് വെളിയേൽചാൽ സെൻ്റ്.ജോസഫ് പള്ളി സെമിത്തേരിയിൽ.

You May Also Like

ACCIDENT

കോതമംഗലം : ചേലാട് നാടോടി പാലത്ത് കോഴിവണ്ടി മറിഞ്ഞു ഡ്രൈവർക്കും സഹായിക്കും പരിക്കേറ്റു. പരിക്കേറ്റവരെ അഗ്നി രക്ഷാ സേനയുടെ ആംബുലൻസിൽ കോതമംഗലം ബസേലിയോസ് ആശുപത്രിയിലെത്തിച്ചു. മാലിപ്പാറ ഭാഗത്ത് നിന്നും ചേലാട് ഭാഗത്തേക്ക് വരികയായിരുന്ന...

NEWS

കോതമംഗലം : ആവോലിച്ചാൽ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി- കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിക്കുന്നതിനുള്ള നടപടികൾ വേഗത്തിൽ പുരോഗമിക്കുന്നതായി വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ നിയമസഭയിൽ വ്യക്തമാക്കി.ആന്റണി ജോൺ...

NEWS

കോതമംഗലം : കഴിഞ്ഞ ദിവസങ്ങളിലായി പ്ലാന്റേഷനിലും ജനവാസ മേഖലയിലുമടക്കം ഭീതി സൃഷ്ടിക്കുന്ന കാട്ടാന കൂട്ടത്തെ ഉൾവനത്തിലേക്ക് തുരത്തുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചു. രാവിലെ ഏഴു മണി മുതൽ തന്നെ നാട്ടുകാരും വനം വകുപ്പും സംയുക്തമായിട്ടാണ്...

NEWS

ബൈജു കുട്ടമ്പുഴ കീരംപാറ :പുന്നേക്കാട് തമ്പടിച്ച കാട്ടാനക്കൂട്ടങ്ങളെ തുരുത്താനുള്ള ഉദ്യമത്തിന് തുടക്കം. കീരംപാറ പഞ്ചായത്തിലെ പുന്നേക്കാട് പ്ലാന്റേഷനിൽ തമ്പടിച്ചിട്ടുള്ള കാട്ടാന കൂട്ടങ്ങളെ തുരുത്താൻ കോതമംഗലം ഫോറസ്റ്റ് ബിഎസ് സംഘങ്ങളും ശ്രമം നടത്തി. രണ്ട്...