Connect with us

Hi, what are you looking for?

NEWS

ടോറസ് മറിഞ്ഞു; നീണ്ട സമയത്തെ പരിശ്രമത്തിനൊടുവിൽ ഡ്രൈവറെ പുറത്തെടുത്തു; അപകടസ്ഥലം എം എൽ എ സന്ദർശിച്ചു.

കോതമംഗലം : കരിങ്കൽ കയറ്റിവന്ന ലോറി മറിഞ്ഞ് ഡ്രൈവർക്ക് ഗുരുതര പരിക്ക്. കോതമംഗലം പെരുമണ്ണൂരിലെ പാറമടയിൽ നിന്ന് കല്ല് കയറ്റിവന്ന ലോറിയാണ് മറിഞ്ഞത്. പാറമടയിൽ നിന്നും കരിങ്കല്ലുമായി വന്ന ടിപ്പർ ലോറി പെരുമണ്ണൂർ റേഷൻ കടയ്ക്ക് സമീപം മറിയികയായിരുന്നു. ലോറിക്കുള്ളിൽ കുടുങ്ങിയ ഡ്രൈവറെ നാട്ടുകാരും -ഫയർഫോഴ്സും ചേർന്ന് മൂന്ന് ണിക്കൂറുറോളം നീണ്ട പരിശ്രമത്തിനൊടുവിൽ പുറത്തെടുക്കുകയായിരുന്നു. പരിക്ക് പറ്റിയ ലോറി ഡ്രൈവറെ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കല്ല് കയറ്റിവന്ന ലോറി ഇറക്കം ഇറങ്ങുന്നതിനിടയിൽ നിയന്ത്രണം വിട്ട വാഹനം മരത്തിലിടിച്ച് മറിയുകയായിരുന്നു. നിരവധി പാറമടകളാണ് ഈ പ്രദേശത്ത് ഉള്ളത്. യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെയാണ് കരിങ്കല്ല് കയറ്റി വരുന്ന ലോറികൾ പോകുന്നതെന്നാണ് നാട്ടുകാരുടെ പരാതി. പരിക്കേറ്റ ഡ്രൈവറെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ആൻ്റണി ജോൺ എം എൽ എ പരിക്കേറ്റ ഡ്രൈവറേയും അപകട സ്ഥലവും സന്ദർശിച്ചു.

 

You May Also Like

ACCIDENT

കോതമംഗലം : ചേലാട് നാടോടി പാലത്ത് കോഴിവണ്ടി മറിഞ്ഞു ഡ്രൈവർക്കും സഹായിക്കും പരിക്കേറ്റു. പരിക്കേറ്റവരെ അഗ്നി രക്ഷാ സേനയുടെ ആംബുലൻസിൽ കോതമംഗലം ബസേലിയോസ് ആശുപത്രിയിലെത്തിച്ചു. മാലിപ്പാറ ഭാഗത്ത് നിന്നും ചേലാട് ഭാഗത്തേക്ക് വരികയായിരുന്ന...

NEWS

കോതമംഗലം : ആവോലിച്ചാൽ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി- കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിക്കുന്നതിനുള്ള നടപടികൾ വേഗത്തിൽ പുരോഗമിക്കുന്നതായി വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ നിയമസഭയിൽ വ്യക്തമാക്കി.ആന്റണി ജോൺ...

NEWS

കോതമംഗലം : കഴിഞ്ഞ ദിവസങ്ങളിലായി പ്ലാന്റേഷനിലും ജനവാസ മേഖലയിലുമടക്കം ഭീതി സൃഷ്ടിക്കുന്ന കാട്ടാന കൂട്ടത്തെ ഉൾവനത്തിലേക്ക് തുരത്തുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചു. രാവിലെ ഏഴു മണി മുതൽ തന്നെ നാട്ടുകാരും വനം വകുപ്പും സംയുക്തമായിട്ടാണ്...

NEWS

ബൈജു കുട്ടമ്പുഴ കീരംപാറ :പുന്നേക്കാട് തമ്പടിച്ച കാട്ടാനക്കൂട്ടങ്ങളെ തുരുത്താനുള്ള ഉദ്യമത്തിന് തുടക്കം. കീരംപാറ പഞ്ചായത്തിലെ പുന്നേക്കാട് പ്ലാന്റേഷനിൽ തമ്പടിച്ചിട്ടുള്ള കാട്ടാന കൂട്ടങ്ങളെ തുരുത്താൻ കോതമംഗലം ഫോറസ്റ്റ് ബിഎസ് സംഘങ്ങളും ശ്രമം നടത്തി. രണ്ട്...