കോതമംഗലം : മാറ്റ് കുറഞ്ഞ സ്വർണ്ണം പണയം വച്ച് പണം തട്ടിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ . നേര്യമംഗലം തലക്കോട് പുത്തൻപുരയ്ക്കൽ വീട്ടിൽ ശിവദാസ് (63) നെയാണ് ഊന്നുകല്‍ പോലീസ് അറസ്റ്റ് ചെയ്തത്. കവളങ്ങാട് സർവീസ് സഹകരണ ബാങ്കിന്റെ പുത്തൻകുരിശ് ബ്രാഞ്ചിൽ 564000 രൂപയുടെ മാറ്റ് കുറഞ്ഞ സ്വർണം പണയം വെച്ച് ബാങ്കിനെ കബളിപ്പിച്ച സംഘത്തിലെ രണ്ടുപേരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. 2022 ഫെബ്രുവരിയിലാണ് സംഭവം. അടിമാലിയിൽ ഒളിവിൽ കഴിഞ്ഞു വരവേയാണ് ശിവദാസനെ പിടികൂടിയത്. അന്വേഷണസംഘത്തിൽ സബ് ഇൻസ്പെക്ടർ കെ.പി.സിദ്ദീഖ്, എ.എസ്.ഐ പി.എ.മനാഫ്, എസ്.സി.പി.ഒ എ.പി.ഷിനോജ്, എ.എസ്.ഷനിൽ , സി.പി.ഒ പി.എൻ.ആസാദ്. എന്നിവരാണ് ഉണ്ടായിരുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.