Connect with us

Hi, what are you looking for?

CHUTTUVATTOM

പഴയകാല ഇസ്ലാമിക് പ്രഭാഷകന്‍ കെ എം അലിയാര്‍ മൗലവി മരണപെട്ടു ; ദീര്‍ഘകാലമായി രോഗബാധിതനായി ചികിത്സയില്‍ ഇരിക്കെയാണ് മരണം

കോതമംഗലം ; നെല്ലിക്കുഴി ചെറുവട്ടൂര്‍ കാട്ടാംകുഴി അലിയാർ മൗലവി (75) മരണപ്പെട്ടു. ഹൃദയ, വൃക്ക സംബന്ധവുമായ അസുഖം മൂലം ചികിത്സയിലായിരുന്നു. പഴയകാല മതപ്രഭാഷണ രംഗത്ത് നിറഞ്ഞ സാനിധ്യം ആയിരുന്ന അലിയാര്‍ മൗലവി പെഴക്കാപിളളിജാമിഅ ബദ്രിയ്യ , കൗസരിയ്യ എടത്തല, പേങ്ങാട്ടുശ്ശേരി മുസ്ലിം ജമാഅത്ത്, കൂറ്റംവേലി ജുമാ മസ്ജിദ്, നൈനാർ മസ്ജിദ് ഈരാറ്റുപേട്ട, മുളവൂർ സെൻട്രൽ ജുമാ മസ്ജിദ്, അമ്പുനാട് ജുമാ മസ്ജിദ്, വെങ്ങോല ഹൈദ്രോസ് ജുമാ മസ്ജിദ് തുടങ്ങിയ പ്രമുഖ മുസ്ലീം പളളികളില്‍ ദീർഘകാലം ഖത്തീബും മുദരിസുമായി സേവനമനുഷ്ടിച്ചിട്ടുണ്ട്.

ദക്ഷിണ കേരള ജംഇയത്തുല്‍ ഉലമ എറണാകുളം ജില്ലാ ആസ്ഥാനമന്ദിരം ഇദ്ധേഹത്തിന്‍റെ ഭവനത്തോട് ചേര്‍ന്ന് സൗജന്യമായി വിട്ട് നല്‍കിയ സ്ഥലത്താണ് സ്ഥാപിക്കപെട്ടിട്ടുളളത്.ഇതോടൊപ്പം ജാമിഅ അസ്ഹരിയ അറബിക് കോളേജും പ്രവര്‍ത്തിച്ച് വരുന്നു.
പെഴക്കാപ്പിള്ളി ചോട്ടുഭാഗത്ത് കുന്നപ്പിള്ളിൽ കുടുംബാംഗം അസ്മ ബീവിയാണ് ഭാര്യ. സബീദ, സിറാജുദ്ദീൻ, സഹീദ, സുആദ, പരേതനായ സഹറുദ്ദീൻ എന്നിവർ മക്കളും അലി, ആജിഷ, ഹാഫിള് ഇബ്രാഹിം മൗലവി മുള്ളരിങ്ങാട്, ഹാഫിള് മുഹമ്മദ് അമാനുള്ള എന്നിവർ മരുമക്കളുമാണ്. കാട്ടാംകുഴി സൗത്ത് ഇരമല്ലൂർ ജാമിഅ അസ്ഹരിയ്യ അറബിക് കോളേജ് കാമ്പസിൽ ഇന്ന് രാത്രി 8 ന്ഖബറടക്കം നടത്തും.നിരവധി മതപണ്ഡിതന്‍മാര്‍ മയ്യിത്ത് നമസ്കാരത്തില്‍ പങ്കെടുക്കും.

You May Also Like

CHUTTUVATTOM

നെല്ലിക്കുഴി: പഞ്ചായത്തിന്റെ 2025-2026 വർഷത്തെ മികച്ച മുതിർന്ന കർഷകനുള്ള പുരസ്കാരത്തിന് അർഹനായി വാസുദേവപണിക്കർ. കൃഷി മേഖലയിൽ അദ്ദേഹം നൽകിയ ദീർഘകാലത്തെ  സംഭാവനകളും വേറിട്ട കൃഷി രീതികളും മുൻനിർത്തിയാണ് അംഗീകാരം. ​പഞ്ചായത്ത് പരിധിയിൽ ജൈവകൃഷി...

CHUTTUVATTOM

കോതമംഗലം: നെല്ലിക്കുഴി പഞ്ചായത്തിലെ മുഴുവൻ ഹരിതകർമ്മ സേന അംഗങ്ങൾക്കും ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഇൻഷുറൻസ് കാർഡ് വിതരണം ചെയ്തു. വിതരണ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻറ് സനീറ നസീർ നിർവഹിച്ചു. പഞ്ചായത്ത് വൈസ്...

CRIME

കോതമംഗലം: മോഷണശ്രമത്തിനിടയില്‍ വീട്ടമ്മയോട് അതിക്രമം കാണിച്ചയാള്‍ പിടിയില്‍. കോതമംഗലം നെല്ലിക്കുഴി ചിരട്ടക്കുടി എബിന്‍ ടോമി (27)യെയാണ് പെരുമ്പാവൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം വൈകിട്ട് കാരാട്ടുപള്ളിക്കരയിലാണ് കേസിനാസ്പതമായ സംഭവം. വീട്ടില്‍ ആരും...

NEWS

കോതമംഗലം:എറണാകുളം ജില്ലാ പഞ്ചായത്ത് മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ്റെ പേരിൽ സ്മാരക ഓഡിറ്റോറിയം ചെറുവട്ടൂർ മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ ഒരുങ്ങുന്നു. ശിലാസ്ഥാപന കർമ്മം ആന്റണി ജോൺ എം എൽ എ...

NEWS

കോതമംഗലം : എറണാകുളം ജില്ലാ പഞ്ചായത്ത് 50 ലക്ഷം രൂപ മുടക്കി നെല്ലിക്കുഴി പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ നിർമ്മാണം പൂർത്തീകരിച്ച കൊമ്പൻപാറ കുടിവെള്ള പദ്ധതിയും, 15 ലക്ഷം രൂപ ചിലവഴിച്ച് നവീകരിച്ച കാപ്പ്...

NEWS

കോതമംഗലം : നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാർഡിലെ കുപ്പശ്ശേരിമോളം അംഗൻവാടി സ്മാർട്ട് ആക്കി നവീകരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി എം മജീദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കോതമംഗലം എംഎൽഎ ആന്റണി ജോൺ ഉദ്ഘാടനം...

ACCIDENT

കോതമംഗലം:കാറും സ്കൂട്ടറും കൂട്ടിയിടിച്ച് വ്യാപാരി മരിച്ചു.നെല്ലിക്കുഴി ഇടപ്പാറ മുഹമ്മദ് (48) ആണ് മരിച്ചത്.ഖബറടക്കം നാളെ  1.30 നു കമ്പനിപ്പടി ജുമാ മസ്ജിദിൽ. ആലുവ – മൂന്നാർ റോഡിൽനങ്ങേലിപ്പടി റാഡോ കമ്പനിക്ക് മുന്നിൽ  വൈകിട്ട്...

NEWS

നെല്ലിമറ്റം:കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ അശാസ്ത്രീയമായ റോഡ് നിർമ്മാണം മൂലം സമീപ പ്രദേശത്തെ വീടുകളിലും റോഡിലും വെള്ളം കയറി റോഡ് നിർമ്മാണം നടക്കുന്ന വേളയിൽ ഇത് അ ശാസ്ത്രീയമാണന്ന് നാട്ടുകാരും പാർട്ടിയും പറഞ്ഞതാണ് അതുപോലെതന്നെ...

NEWS

കോതമംഗലം : “ലഹരി വിമുക്ത നെല്ലിക്കുഴി ” എന്ന മുദ്രാവാക്യത്തിൽ ഊന്നി നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് ലഹരി വിമുക്ത ദിനാചരണം സംഘടിപ്പിച്ചു. ജനങ്ങൾക്കിടയിൽ ലഹരിയെ കുറിച്ച് അവബോധം സൃഷ്ടിക്കുക, ലഹരി വിമുക്ത മനോഭാവം വളർത്തുക,...

NEWS

കോതമംഗലം : ലൈബ്രറി കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ വായനാ പക്ഷാചരണത്തിൻ്റെ താലൂക്ക്തല ഉദ്ഘാടനം നടന്നു. കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിൻ്റെ ഉപജ്ഞാതാവ് പി എൻ പണിക്കരുടെ ചരമദിനമായ ജൂൺ 19 മുതൽ കേരള സ്റ്റേറ്റ് ലൈബ്രറി...

NEWS

കോതമംഗലം: നെല്ലിക്കുഴി ഗ്രാമപഞ്ചായത്തിലെ 13-ാം വാർഡിലെ ഇരുമലപടി മഞ്ചാടിപാടത്ത് കർഷക കൂട്ടായ്മയുടെ പിന്തുണയോടെ മാലിന്യവാഹിയായ പാട ശേഖരം കൃഷിയോഗ്യമാക്കി വിത്ത് വിതയുത്സവം സംഘടിപ്പിച്ചു. കർഷക സ്നേഹികളുടെ ഹൃദയങ്ങളിൽ പ്രതീക്ഷയുടെ പുതുനാമ്പുകൾ വിരിയിച്ചുകൊണ്ട് മുന്നോട്ടു...

NEWS

കോതമംഗലം: കോളേജ് ദിനാഘോഷത്തിൽ നിയമവിരുദ്ധമായി വിദ്യാർത്ഥികൾ തുറന്ന ജീപ്പിൽ റെയ്സിംഗ് നടത്തി അപകടം സൃഷ്ടിച്ചതിൽ എട്ട് കോളേജ് വിദ്യാർത്ഥികൾക്കെതിരെ നരഹത്യാശ്രമത്തിന് കോതമംഗലം പോലീസ് കേസെടുത്തു. രണ്ട് പേർ അറസ്റ്റിൽ .നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജിലെ...

error: Content is protected !!