Connect with us

Hi, what are you looking for?

NEWS

ഇരമല്ലൂർ സ്മാർട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം ചെയ്തു

കോതമംഗലം: ഇരമല്ലൂർ വില്ലേജിലെ ന്യായ വില സംബന്ധിച്ച പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് റവന്യു വകുപ്പ് മന്ത്രി കെ. രാജൻ പറഞ്ഞു. കോതമംഗലം താലൂക്കിലെ ഇരമല്ലൂർ സ്മാർട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ന്യായവില സംബന്ധിച്ച് പ്രശ്നങ്ങൾ പഠിച്ച് പ്രായോഗികമായി പരിഹരിക്കുന്നതിന് ജില്ലാ കളക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പ്രത്യേക പരിഗണന നൽകി കഴിയുന്നതും വേഗത്തിൽ പ്രശ്നങ്ങൾ പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ ഡിജിറ്റൽ റീ സർവേ നടപടികൾ പുരോഗമിക്കുകയാണ്. ഡിജിറ്റൽ റീ സർവേ ആരംഭിച്ചപ്പോൾ ഇത് നടക്കുമോ എന്ന് പലർക്കും സംശയമായിരുന്നു. കഴിഞ്ഞ 10 മാസത്തിനുള്ളിൽ 1,42,000 ഹെക്ടർ ഭൂമിയിലാണ് ഡിജിറ്റൽ റീ സർവേ പൂർത്തിയാക്കിയത്. വില്ലേജ് ഓഫീസുകളുടെ പ്രവർത്തനം കൂടുതൽ ജനകീയമാക്കുന്നതിന്റെ ഭാഗമായാണ് വില്ലേജ് തല ജനകീയ സമിതികൾക്ക് രൂപം നൽകിയത്. ഈ പദ്ധതിയെ കൂടുതൽ കാര്യക്ഷമമായി ഉപയോഗപ്പെടുത്തണം. ജനകീയ സമിതികളിൽ ഉന്നയിക്കപ്പെടുന്ന വിഷയങ്ങൾക്ക് കൃത്യമായി പരിഹാരം ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

റവന്യൂ വകുപ്പിന്റെ സേവനങ്ങൾ വേഗത്തിൽ പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നതിനായി ഓൺലൈൻ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. നിരവധി പേരാണ് ‘ഇ സേവനങ്ങൾ’ പ്രയോജനപ്പെടുത്തുന്നത്. ഇന്റർനെറ്റ് സംവിധാനങ്ങളെക്കുറിച്ച് അറിവില്ലാത്തവരെ കൂടി ഇതിന് പാപ്തരാക്കാൻ ‘ഇ സാക്ഷരത’ പദ്ധതി നടപ്പിലാക്കാൻ ഒരുങ്ങുകയാണ് സർക്കാർ. വരുന്ന നവംബർ മാസത്തിൽ ഇതിന് തുടക്കമാകും.

മലയോര മേഖലയായ കോതമംഗലത്ത് ആദിവാസി സമൂഹത്തിനും കർഷകർക്കും ഉൾപ്പെടെ ഭൂമി അനുവദിക്കുന്നതിന് നിരവധി പ്രശ്നങ്ങൾ നേരിട്ടിരുന്നു. അവയെല്ലാം ഓരോന്നായി തരണം ചെയ്ത് നിരവധി പേർക്ക് പട്ടയം ലഭ്യമാക്കാൻ കഴിഞ്ഞു. അവശേഷിക്കുന്ന എല്ലാവർക്കും പട്ടയം ലഭ്യമാക്കും. സംസ്ഥാനത്ത് ഒരാൾ പോലും ഭൂമി ഇല്ലാത്തവരായി ഉണ്ടാകരുത് എന്നാണ് സർക്കാർ നയം. അതിനായി ജനങ്ങൾക്ക് പരമാവധി പ്രയോജനം ലഭിക്കത്തക്ക വിധത്തിൽ ചട്ടങ്ങളും നിയമങ്ങളും ഭേദഗതി വരുത്തിയാണ് മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

റീ ബിൽഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയിൽ ഉൾപ്പെടുത്തി 44 ലക്ഷം രൂപ ചെലവിലാണ് ഇരമല്ലൂർ വില്ലേജ് ഓഫീസ് നിർമ്മിച്ചിരിക്കുന്നത്. ഭിന്നശേഷി സൗഹൃദമായി അത്യാധുനിക നിലവാരത്തിൽ നിർമിച്ച വില്ലേജ് ഓഫീസിൽ റെക്കോർഡ് മുറി, സന്ദർശകർക്കുള്ള മുറി, ശുചിമുറികൾ, റാമ്പ് സംവിധാനം എന്നിവ ക്രമീകരിച്ചിട്ടുണ്ട്.

ഉദ്ഘാടന സമ്മേളനത്തിൽ ആന്റണി ജോൺ എം.എൽ.എ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ്, കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം ബഷീർ, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് എസ്.ഷാജഹാൻ, നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എം മജീദ്, ജില്ലാ പഞ്ചായത്ത് അംഗം റഷീദ സലിം, മീറ്റ് പ്രൊഡക്റ്റ്സ് ഓഫ് ഇന്ത്യ ചെയർമാൻ ഇ.കെ ശിവൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശോഭ വിനയൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം അനു വിജയനാഥ്, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ എൻ.ബി ജമാൽ, മൂവാറ്റുപുഴ റവന്യൂ ഡിവിഷണൽ ഓഫീസർ പി.എൻ അനി, താലൂക്ക് തഹസീൽദാർ റേച്ചൽ കെ.വർഗീസ്, ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ, മറ്റ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

You May Also Like

CHUTTUVATTOM

മൂവാറ്റുപുഴ: മൂവാറ്റുപുഴയില്‍ എസ്എഫ്ഐ നേതാക്കളെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കെഎസ്യു പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് എസ്എഫ്ഐയുടെ നേതൃത്വത്തില്‍ മൂവാറ്റുപുഴ പോലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. എസ്തോസ് ഭവന് മുന്നില്‍ നിന്നാരംഭിച്ച മാര്‍ച്ച്...

CHUTTUVATTOM

കോതമംഗലം: ബ്ലോക്ക് പഞ്ചായത്തിന്റെയും സാമൂഹിക ആരോഗ്യകേന്ദ്രം പല്ലാരിമംഗലത്തിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ വിനോദ് നരനാട്ട് നടത്തുന്ന വ്യക്തി ശുചിത്വം, ലഹരിക്കെതിരെ ബോധവല്‍ക്കരണം, മാലിന്യ സംസ്‌കരണം എന്നീ വിഷയങ്ങള്‍ ഉള്‍ക്കൊള്ളിച്ച് പൊതുജനാരോഗ്യ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു....

CHUTTUVATTOM

കോതമംഗലം: ജനാധിപത്യം സംരക്ഷിക്കുന്നതിനായി ഇന്ത്യയില്‍ ഒട്ടാകെ പ്രത്യേകിച്ചും ഡല്‍ഹി കേന്ദ്രീകരിച്ച് നടക്കുന്ന പോരാട്ടങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ കോതമംഗലം ഈസ്റ്റ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നെല്ലിമറ്റം ടൗണില്‍...

CHUTTUVATTOM

തിരുവനന്തപുരം: പശ്ചിമഘട്ട പരിസ്ഥിതി ലോല മേഖല വിജ്ഞാപനത്തില്‍ ഉള്‍പ്പെട്ടിരുന്ന എറണാകുളം ജില്ലയിലെ കുട്ടമ്പുഴ വില്ലേജിലെ മുഴുവന്‍ ജനവാസ മേഖലകളെയും ആദിവാസി ഊരുകളെയും ഒഴിവാക്കിയുള്ള പുതിയ നിര്‍ദ്ദേശവും, മാപ്പും സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് സമര്‍പ്പിച്ചു....

CHUTTUVATTOM

കോതമംഗലം: കോതമംഗലത്ത് ക്ലബ്ബ് 44-ന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഓഫ് റോഡ് മത്സരം കാണികള്‍ക്ക് ആവേശക്കാഴ്ചയായി. തങ്കളംകോഴിപ്പിള്ളി ന്യൂ ബൈപ്പാസിനോട് ചേര്‍ന്ന് പാറത്തോട്ടുകാവിന് സമീപം ഒരുക്കിയ ട്രാക്കിലായിരുന്നു മത്സരം. കുണ്ടും കുഴിയും ചെളിയും നിറഞ്ഞ...

CHUTTUVATTOM

പെരുമ്പാവൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിച്ച കേസില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തു. മാമലക്കണ്ടം കൂവപ്പറമ്പില്‍ വിഷ്ണു (36), മാമലക്കണ്ടം കമ്പിയില്‍ വിജയന്‍ (58) എന്നിവരെയാണ് പെരുമ്പാവൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ബസ്...

CHUTTUVATTOM

. കോതമംഗലം: കത്തോലിക്കാ കോൺഗ്രസിന്റെ ആദ്യകാല പ്രസിഡന്റും നിയമസഭ സാമാജികനുമായിരുന്ന ഇലഞ്ഞിക്കൽ തരിയത് കുഞ്ഞിത്തൊമ്മൻ അനുസ്മരണം കോതമംഗലത്ത് നടത്തി. കത്തോലിക്ക കോൺഗ്രസ്‌ ഗ്ലോബൽ പ്രസിഡന്റ്‌ പ്രൊഫ. രാജീവ് കൊച്ചുപറമ്പിൽ കല്ലറയിൽ പുഷ്പചക്രം അർപ്പിച്ചു....

CHUTTUVATTOM

കോതമംഗലം: കോട്ടപ്പടിയിലെ റബ്ബര്‍ കമ്പനിയില്‍ അതിഥി തൊഴിലാളിയെ ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. അസം സിബ്‌സാഗര്‍ സപേഖാത്തി സോണാലിപൂര്‍ ഫോറസ്റ്റ് മേഖലയില്‍ ഹേമ ഗൊഗൊയയുടെ മകന്‍ പരിഖിത്ത് ഗൊഗൊയ് (27) ആണ് മരിച്ചത്....

CHUTTUVATTOM

കോതമംഗലം: കീരമ്പാറ പഞ്ചായത്തില്‍ വെളിയേല്‍ച്ചാല്‍ കൂരികുളം ഭാഗത്ത് പെരിയാര്‍വാലിയുടെ ക്യാച്ച്മെന്‍റ് ഏരിയയില്‍ നിന്ന് ലക്ഷങ്ങൾ വിലമതിക്കുന്ന മരം മുറിച്ച് കടത്തിയതായി പരാതി. കഴിഞ്ഞവര്‍ഷം കടപുഴകി വീണ ആഞ്ഞിലിമരങ്ങൾ മുറിച്ചുകടത്തിയെന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത്.നൂറ് ഇഞ്ചുവരെ...

NEWS

ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ദില്ലിയില്‍ കോക്‌റോച്ച് ജനത പാര്‍ട്ടി ആഹ്വാനം ചെയ്ത മാര്‍ച്ചുമായി ബന്ധപ്പെട്ട് ദില്ലി പോലീസ് സ്വീകരിച്ച നടപടികളെ വിമര്‍ശിച്ച് സുപ്രീം കോടതി. ഡെല്‍ഹി...

CHUTTUVATTOM

കോതമംഗലം: മടിയൂര്‍ ഹിദായത്തുല്‍ ഇസ്ലാം മദ്രസയില്‍ ആധുനിക പേരെന്റിഗും, വെല്ലുവിളികളും വിഷയത്തില്‍ സെമിനാര്‍ നടത്തി. ഊന്നുകല്‍ പോലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ സി.പി ബഷീര്‍ ഉദ്ഘാടനം ചെയ്തു. മടിയൂര്‍ ചീഫ് ഇമാം അനസ് റഹ്‌മാനി...

CHUTTUVATTOM

കോതമംഗലം: മുസ്ലിം ലീഗ് കോതമംഗലം നിയോജക മണ്ഡലം സമ്മേളനം ‘ഇത്തിഹാദ് 2കെ26’ സംഘടിപ്പിച്ചു. കോതമംഗലം കലാ ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി.എം.എ സലാം ഉദ്ഘാടനം...

error: Content is protected !!