Connect with us

Hi, what are you looking for?

NEWS

ഇളങ്ങവം ലക്ഷം വീട് കോളനി സാംസ്കാരിക നിലയത്തിന്റെ നിർമ്മാണ പ്രവർത്തികൾ ആരംഭിച്ചു

കോതമംഗലം :വാരപ്പെട്ടി പഞ്ചായത്തിലെ ഇളങ്ങവം ലക്ഷം വീട് കോളനി സാംസ്കാരിക നിലയത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ പി കെ ചന്ദ്ര ശേഖരൻ നായർ അധ്യക്ഷത വഹിച്ചു.വാർഡ് മെമ്പർ ദിവ്യ സലി സ്വാഗതം ആശംസിച്ചു.

എം എൽ എ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 10 ലക്ഷം രൂപ ചിലവഴിച്ച് കൊണ്ടാണ് നിലയത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്. ബ്ലോക്ക് വൈസ് പ്രസിഡന്റ്‌ ഡയാന നോബി, പഞ്ചായത്ത് അംഗങ്ങളായ എയ്ഞ്ചൽ മേരി,എം എസ് ബെന്നി, സി പി ഐ എം ലോക്കൽ സെക്രട്ടറി എം ബി വർഗീസ്, വാരപ്പെട്ടി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്‌ എ എസ് ബാലകൃഷ്ണൻ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

You May Also Like

NEWS

കോതമംഗലം : കാർഗിലിൽ അതിർത്തി കടന്നെത്തിയ നുഴഞ്ഞുകയറ്റക്കാരെ തുരത്തിയ ഐതിഹാസിക പോരാട്ടത്തിന്റെ 25-ാം വാർഷികദിനം മാർ അത്തനേഷ്യസ് കോളേജിൽ ആചരിച്ചു. കാർഗിൽ വിജയ ദിവസത്തോട് അനുബന്ധിച്ചു എം. എ കോളേജ് എൻ സി...

NEWS

കോതമംഗലം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും കോതമംഗലം മണ്ഡലത്തിൽ ചികിത്സാ ധനസഹായമായി 468 പേർക്കായി 1കോടി 67 ലക്ഷത്തി ആറായിരത്തി അഞ്ഞൂറ് രൂപ അനുവദിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു....

NEWS

പെരുമ്പാവൂർ :സ്ഥലപരിമിതികൊണ്ട് വീർപ്പുമുട്ടുന്ന വേങ്ങൂർ പഞ്ചായത്തിലെ നെടുങ്ങപ്ര ആയുർവേദ ഡിസ്പെൻസറി കിടത്തി ചികിത്സയ്ക്കുള്ള സൗകര്യങ്ങൾ അടക്കം ഏർപ്പെടുത്തി ആധുനികവൽക്കരിക്കുമെന്ന് എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎ പറഞ്ഞു . സമീപത്തായി പ്രവർത്തിച്ചിരുന്ന ഗവൺമെൻറ് ഐടിഐ കെട്ടിടം...

NEWS

കോതമംഗലം: ലയൺസ് ക്ലബ്ബ് ഇന്റർനാഷണൽ മുൻ പ്രസിഡന്റും എൽ സി ഐ എഫ് ചെയർമാനുമായ ഡോ പാട്ടി ഹിൽ കോതമംഗലം ലയൺസ് ക്ലബ്ബ് നിർമ്മിച്ചു നൽകിയ ലയൺസ് ഗ്രാമം വീടുകൾ സന്ദർശിച്ചു. നഗരസഭയിലെ...