പെരുമ്പാവൂർ : മധ്യവയസ്കനെ ഹണി ട്രാപ്പിൽ പ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി മർദ്ദിച്ച് പണം തട്ടാൻ ശ്രമിച്ച കേസിൽ യുവാവ് പിടിയിൽ . അയ്യമ്പുഴ കൂട്ടാല വീട്ടിൽ നിഖിൽ (25)നെയാണ് കാലടി പോലിസ് അറസ്റ്റ് ചെയ്തത്. മഞ്ഞപ്ര സ്വദേശിയായ മധ്യവയസ്ക്കനെയാണ് ഹണി ട്രാപ്പിൽ പ്പെടുത്തി മർദിച്ച് പണം തട്ടാൻ ശ്രമിച്ചത്. ഇയാളെ വിളിച്ചു വരുത്തി പത്ത് ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. കൊടുക്കാൻ വിസമ്മതിച്ചപ്പോളായിരുന്നു മർദ്ദനം.
കാപ്പ കഴിഞ്ഞ് അടുത്ത കാലത്താണ് നിഖിൽ പുറത്തിറങ്ങിയത്. ഇൻസ്പെക്ടർ ബി.സന്തോഷ്, എസ്.ഐമാരായ ഡേവിസ്, സതീഷ് , എ.എസ്.ഐ അബ്ദുൾ സത്താർ, എസ്.സി.പി. ഒ മാരായ അനിൽകുമാർ, ഇഗ്നേഷ്യസ് എന്നിവരാണ് അന്വേഷണ സംഘത്തിലുളത്. അന്വേഷണം വ്യാപിപ്പിച്ചതായും കൂടുതൽ പ്രതികൾ ഉടൻ പിടിയിലാകുമെന്നും എസ്.പി കെ. കാർത്തിക്ക് പറഞ്ഞു.