Connect with us

Hi, what are you looking for?

CHUTTUVATTOM

ഹോമിയോപ്പതി ഇമ്മ്യൂണിറ്റി ബൂസ്റ്റർ മരുന്ന് വിതരണവും, ടൗൺ അണുനശീകരണവും സംഘടിപ്പിച്ചു

കോതമംഗലം : അടിവാട് ഹീറോ യംഗ്സ് ക്ലബ്ബ് & റീഡിംഗ് റൂമിന്റെ ആഭിമുഖ്യത്തിൽ കോവിഡ് 19 പശ്ചാത്തലത്തിൽ പൊതുജനങ്ങളിൽ രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് ആവശ്യമായ ഹോമിയോപ്പതി ഇമ്മ്യൂണിറ്റി ബൂസ്റ്റർ മരുന്ന് റീട്ടെ. ചീഫ് മെഡിക്കൽ ഓഫീസർ ഡോ.മധുസൂദനൻ നമ്പ്യാരുടെ നേതൃത്തിൽ അടിവാട് ടൗണിലെ വ്യാപാരികൾക്കും ഓട്ടോ / ടാക്സി ഡ്രൈവേഴ്സിനും ചുമട്ട് തൊഴിലാളികൾക്കും സൗജന്യമായി വിതരണം ചെയ്തു , ഇതോടൊപ്പം സമീപ പ്രദേശങ്ങളിൽ കോവിഡ് 19 പടർന്ന് പിടിക്കുന്ന സാഹചര്യം നിലനിൽക്കേ അടിവാട് ടൗണിലെ മുഴുവൻ വ്യാപാര സ്ഥാപനങ്ങളും എ.ടി.എം കൗണ്ടർ മറ്റ് പൊതുനിരത്തുകളും സോഡിയം ഹൈപ്പോ ക്ലോറൈറ്റ് ഉപയോഗിച്ച് അണുവിമുക്ത ശുചീകരണം നടത്തി .

ലോക് ഡൗൺ കാലയളവിൽ നിർദ്ധന ജനവിഭാഗങ്ങൾക്ക് സൗജന്യ ഭക്ഷ്യവസ്തുക്കൾ നൽകിയും കോവിഡ് 19 നെ കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിന് ലഘുലേഖ വിതരണം ചെയ്തുകൊണ്ടും മാതൃകാപരമായ പ്രവർത്തനങ്ങൾക്കാണ് ക്ലബ്ബ് എറ്റെടുത്ത് നടത്തി വരുന്നത് , അടിവാട് ഹീറോ യംഗ്സ് നഗറിൽ സംഘടിപ്പിച്ച യോഗത്തിന്റെ ഉദ്ഘാടനം റിട്ടെ. ചീഫ് മെഡിക്കൽ ഓഫീസർ ഡോ.എം.കെ മധുസൂദനൻ നമ്പ്യാർ നിർവഹിച്ചു . ക്ലബ്ബ് പ്രസിഡൻറ് കെ.കെ അബ്ദുൽ റഹ്മാൻ അദ്ധ്യക്ഷത വഹിച്ചു , സെക്രട്ടറി കെ.എം അബ്ബാസ് സ്വാഗതം ആശംസിച്ചു .

കോതമംഗലം പ്രസ്സ്‌ ക്ലബ്ബ് സെക്രട്ടറി ലത്തീഫ് കുഞ്ചാട്ട് , വ്യാപാരി വ്യവസായി ഏകോപന സമിതി പല്ലാരിമംഗലം യൂണീറ്റ് സെക്രട്ടറി ഷാജഹാൻ , വ്യാപാരി വ്യവസായി സമിതി സെക്രട്ടറി മുഹമ്മദ് കാസിം , ക്ലബ്ബ് വൈസ് പ്രസിഡന്റ് സി.എം അഷ്റഫ് , ഹീറോ യംഗ്സ് ചീഫ് കോ-ഓഡിനേറ്റർ ഷൗക്കത്തലി എ.പി തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു . സോഷ്യൽ സർവ്വീസ് ഓർഗനൈസർമാരായ അനീഷ് പി.ജി , നിഷാദ് എം ജെ തുടങ്ങിയവർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി . തുടർന്നും കോളനികൾ കേന്ദ്രീകരിച്ചും ടൗണിലും പ്രതിരോധ മരുന്ന് വിതരണവും ശുചീകരണവും സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു .

You May Also Like

CHUTTUVATTOM

പല്ലാരിമംഗലം: അടിവാട് കേന്ദ്രീകരിച്ച് ഇടവിളായിക്കുടിയിൽ തുടങ്ങാൻ തയ്യാറെടുക്കുന്ന പ്ലൈവുഡ് കമ്പനികൾക്കായി നടന്നുവന്നിരുന്ന മലയിടിക്കൽ പ്രവർത്തനം വില്ലേജ് ഓഫീസർ തടഞ്ഞു. പ്ലൈവുഡ് കമ്പനികൾക്കെതിരെ പ്രതിഷേധിക്കുന്ന ജനകീയ സമര സമിതിയുടെ പരാതിയെത്തുടർന്ന് പല്ലാരിമംഗലം വില്ലേജ് ഓഫീസർ...

CHUTTUVATTOM

പല്ലാരിമംഗലം: അടിവാട് മാനിക്കല്‍ സൈനുദ്ധിന്‍ (94) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: പരേതയായ ഷെരിഫ. മക്കള്‍: മുഹമ്മദ്, ഫാത്തിമ, ആമിന, സുലൈഖ, ഖദീജ, ഹാജറ,പരേതയായ ആസിയ. മരുമക്കള്‍: ഫാത്തിമ, അലിയാര്‍, അബൂബക്കര്‍, സല്‍മാനുല്‍...

CHUTTUVATTOM

പല്ലാരിമംഗലം: പല്ലാരിമംഗലം ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രവേശനോത്സവം ഷിബു തെക്കുംപുറം എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഹയര്‍ സെക്കന്‍ഡറിയിലും വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറിയിലും കഴിഞ്ഞ അധ്യയന വര്‍ഷം എ പ്ലസ് നേടിയ...

CHUTTUVATTOM

പല്ലാരിമംഗലം: ദേശീയ വായനശാലയുടെ നേതൃത്വത്തില്‍ മുന്‍കാല ഗ്രന്ഥശാല പ്രവര്‍ത്തകരുടെ ഛായാചിത്ര അനാച്ഛാദനവും, ആദരിക്കല്‍ ചടങ്ങും നടത്തി. ഷിബു തെക്കുംപുറം എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഡോക്ട്രേറ്റ് നേടിയ അജിംഷാ മൈതിന്‍, ഐഷ എം അബൂബക്കര്‍...

NEWS

കോതമംഗലം: ബ്ലോക്ക് പഞ്ചായത്ത് പല്ലാരിമംഗലം സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ നടപ്പിലാക്കുന്ന ഈവെനിംഗ് ഒപി പ്രോജെക്റ്റിലേക്ക് മെഡിക്കൽ ഓഫീസറെ താത്‌കാലികമായി കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. എംബിബിഎസ്യോ ഗ്യതയുള്ളവരും,ടിസിഎംസി കേരള മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ യോഗ്യതയുള്ളവരുമായ ഉദ്യോഗാർത്ഥികൾ...

NEWS

പല്ലാരിമംഗലം: അടിവാട് ചെത്തിക്കോട്ട് പരേതനായ പരീതിൻ്റെ ഭാര്യ ഫാത്തിമ (74) നിര്യാതയായി. കബറടക്കം ബുധനാഴ്ച 10ന് അടിവാട് സെൻട്രൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. മക്കൾ: അസി,ഷൈല മരുമക്കൾ:സലൂജ (കേരള ബാങ്ക് ),എം.എം. നസീർ...

NEWS

കോതമംഗലം: താലൂക്കിൽ ഇന്ന് വൈകിട്ട് പെയ്ത മഴയ്ക്കൊപ്പമുണ്ടായ ശക്‌തമായ കാറ്റിൽ വ്യാപക നാശം. കവളങ്ങാട്, പല്ലാരിമംഗലം പഞ്ചായത്തുകളിലാണു കൂടുതൽ നാശം. മരങ്ങൾ ഒടിഞ്ഞും കടപുഴകിയും കെട്ടിടങ്ങൾക്കു മുകളിൽ പതിച്ചു. പലയിടങ്ങിലും മരങ്ങൾ വീണ്...

CRIME

പോത്താനിക്കാട്: പല്ലാരിമംഗലം ശിവക്ഷേത്രത്തില്‍ മോഷണം. ക്ഷേത്രത്തിലെ ശ്രീകോവിലിനുള്ളിലെ വിഗ്രഹത്തില്‍ ചാര്‍ത്തിയിരുന്ന വെള്ളിയങ്കി കവര്‍ന്നു. വ്യാഴാഴ്ച രാത്രി 8.30 നും വെള്ളിയാഴച പുലര്‍ച്ചെ 5.30 നും ഇടയിലാണ് മോഷണം നടന്നത്. ക്ഷേത്രത്തിന്റെ ഓഫീസിന് മുന്നില്‍...

NEWS

പല്ലാരിമംഗലം: ഗ്രാമപഞ്ചായത്തിൽ നവീകരിച്ച ഗവർമെന്റ് ഹോമിയോ ആശുപത്രിയുടേയും യോഗഹാളിന്റേയും ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഖദീജ മുഹമ്മദ് അദ്ധ്യക്ഷതവഹിച്ചു. വൈസ്പ്രസിഡന്റ് ഒ ഇ അബ്ബാസ് മുഖ്യപ്രഭാഷണം നടത്തി....

NEWS

കോതമംഗലം : പല്ലാരിമംഗലം പുലിക്കുന്നേപ്പടി മുഹിയുദ്ധീൻ ജുമാമസ്ജിദ് സംഘടിപ്പിച്ച നബിദിന ഘോഷയാത്രക്ക് പുലിക്കുന്നേപ്പടി നാഷ്ണൽ ആർട്ട്സ് & സ്പോർട്ട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. ആന്റണി ജോൺ എംഎൽഎ സ്വീകരണ പരിപാടി ഉദ്ഘാടനം...

NEWS

കോതമംഗലം: അങ്കമാലി- കാലടി കുററിലക്കര കേന്ദ്രമായി പ്രവർത്തിക്കുന്ന മധ്യ കേരളത്തിൽ ക്ഷീര കർഷക മേഖലയിലെ ഏറ്റവും വലിയ പ്രസ്ഥാനമായ പി.ഡി.ഡി.പി ഡയറിയുടെ ബോർഡ് സെക്രട്ടറിയായി കോതമംഗലം താലൂക്കിലെ പല്ലാരിമംഗലം സ്വദേശിയായ കെ.ജെ. ബോബനെതിരഞ്ഞെടുത്തു....

NEWS

കോതമംഗലം:മതസൗഹാർദ്ധ സംഗമത്തിൻ്റെ ഈറ്റില്ലമ്മായ പല്ലാരിമംഗലത്തിൻ്റെ മണ്ണിൽ വീണ്ടും ഒരു സൗഹൃദ കൂട്ടായ്മയ്ക്ക് സാക്ഷ്യം വഹിച്ചു പല്ലാരിമംഗലം ശിവക്ഷേത്രം. അകാലത്തിൽ നമ്മെ വിട്ട് പിരിഞ്ഞ ഷാനവാസിൻ്റെ കുടുംബത്തിന് പൊതുജന പങ്കാളിത്വത്തോടുകൂടി നിർമ്മിച്ച് നൽകുന്ന ഭവനത്തിന്...

error: Content is protected !!