കോതമംഗലം : തെക്ക് കിഴക്കൻ അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം അതി തീവ്ര ന്യൂനമർദ്ദമായി രൂപപ്പെടുകയും, ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിൽ അതി തീവ്ര മഴയ്ക്കുള്ള കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് കണക്കിലെടുത്ത് ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനു വേണ്ടി കോതമംഗലം താലൂക്കിൽ കൺട്രോൾ റൂം (0485- 2860468) ആരംഭിച്ചതായി ആന്റണി ജോൺ MLA അറിയിച്ചു.
അപകട ഭീഷണി നേരിടുന്ന പ്രദേശങ്ങളിലെ താമസക്കാരോട് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറി താമസിക്കുന്നതിനു വേണ്ടി റവന്യൂ ഉദ്യോഗസ്ഥർ നോട്ടീസ് നല്കി. ആവശ്യമായ സ്ഥലങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടുള്ള ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിക്കുന്നതിനു വേണ്ട നടപടി സ്വീകരിക്കുവാൻ ബന്ധപ്പെട്ട തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നല്കിയതായും MLA പറഞ്ഞു.