Connect with us

Hi, what are you looking for?

NEWS

ഇടിമിന്നലില്‍ കീരംപാറ പഞ്ചായത്തിലെ പുന്നേക്കാട് കൃഷ്ണപുരം കോളനിയിലെ നാല് വീടുകള്‍ക്ക് കേടുപാടുകൾ സംഭവിച്ചു

കോതമംഗലം:വേനല്‍മഴക്കൊപ്പം ഉണ്ടായ ഇടിമിന്നലില്‍ കീരംപാറ പഞ്ചായത്തിലെ പുന്നേക്കാട് കൃഷ്ണപുരം കോളനിയിലെ നാല് വീടുകള്‍ക്ക് കേടുപാടുകൾ സംഭവിച്ചു.ആള അപായമില്ല. . വ്യാഴാഴ്ച വൈകിട്ടുണ്ടായ ഇടിമിന്നലിലാണ് വീടുകൾക്ക് ആഘാതമേൽപ്പിച്ചത്. കോളനിയിലെ പാറക്കല്‍ വല്‍സ, തണ്ടേക്കുടി മണി , ചൂരക്കോടന്‍ മറിയക്കുട്ടി ,നിരപ്പേല്‍ ബിനു എന്നിവരുടെ വീടുകൾക്കാണ് കേടുപാടുകൾ സംഭവിച്ചത്.ഇതിൽ പാറക്കല്‍ വല്‍സയുടെ വീട് ഭാഗീകമായി തകര്‍ന്നു. അടുക്കളയിലും ഒരു മുറിയിലും ടോയ്‌ലറ്റിലുമാണ് തകര്‍ച്ചയുണ്ടായിട്ടുളളത്.അടുക്കള ഭാഗത്തെ തറ പൊട്ടിച്ചിതറിയിട്ടുണ്ട്.ഭിത്തിക്കും വിള്ളലുണ്ടായി.ഇല്ക്ടിക് വയറിഗ് പൂര്‍ണ്ണമായി തകര്‍ന്നു.ഫ്രിഡ്ജ്,റ്റി.വി.എന്നിവ ഉള്‍പ്പടെയുള്ള വൈദ്യുതി ഉപകരണങ്ങളും നശിച്ചു.

ഇടിമിന്നലിന്റെ ആഘാതത്തില്‍ വീട്ടുപകരണങ്ങളടക്കം തെറിച്ചുപോയി.മിന്നലുണ്ടായപ്പോള്‍ വീട്ടില്‍ ആരുമുണ്ടായിരുന്നില്ല.അതുകൊണ്ട് മാത്രമാണ് ആളപായം ഒഴിവായത്.വത്സ പണിക്ക് പോയിരിക്കുകയായിരുന്നു. സമീപത്തെ മറ്റ് മൂന്ന് വീടുകള്‍ക്കും മിന്നലേറ്റിട്ടുണ്ട്.ഇലക്ട്രിക് വയറിംഗിനും ഉപകരണങ്ങള്‍ക്കുമാണ് കേടുപാടുണ്ടായിട്ടുള്ളത്.

മറ്റ് വീടുകള്‍ക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.വീടുകള്‍ക്ക് നഷ്ടപരിഹാരം ലഭ്യമാക്കാനുള്ള നടപടികളുണ്ടാകും .റവന്യു ഉദ്യോഗസ്ഥര്‍ പരിശോധനക്കെത്തിയിരുന്നു.കെ.എസ്.ഇ.ബി.യും തുടര്‍നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

 

You May Also Like

CHUTTUVATTOM

കോതമംഗലം: നെല്ലിക്കുഴി പഞ്ചായത്തിലെ മുഴുവൻ ഹരിതകർമ്മ സേന അംഗങ്ങൾക്കും ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഇൻഷുറൻസ് കാർഡ് വിതരണം ചെയ്തു. വിതരണ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻറ് സനീറ നസീർ നിർവഹിച്ചു. പഞ്ചായത്ത് വൈസ്...

CHUTTUVATTOM

കോതമംഗലം: കോതമംഗലത്ത് കോഴിക്കൂട്ടില്‍ക്കയറി രണ്ട് കോഴികളെ വിഴുങ്ങിയ കൂറ്റന്‍ പെരുമ്പാമ്പിനെ പിടികൂടി. ആയക്കാടിന് സമീപം പുലിമല ബിജുവിന്റെ വീട്ടിലെ കോഴിക്കൂട്ടിലാണ് ബുധനാഴ്ച രാവിലെ പെരുമ്പാമ്പ് കയറിയത്. രണ്ട് കോഴികളെ വിഴുങ്ങിയ പാമ്പ് കൂട്ടില്‍...

NEWS

കോതമംഗലം : മദ്യശാലകള്‍ വേണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്നതിന് അധികാരം നല്‍കുന്ന പഞ്ചായത്ത്-നഗരപാലിക നിയമത്തിലെ 232, 447 വകുപ്പുകള്‍ മുന്‍ സർക്കാർ റദ്ദാക്കിയിരുന്നു. ഇതിന്‍റെ മറവില്‍ ജനവാസമേഖലയിലും ആരാധനാലയങ്ങള്‍, വിദ്യാലയങ്ങള്‍, പൊതുശ്മശാനങ്ങളുടെ സമീപം...

CHUTTUVATTOM

കോതമംഗലം: സാമൂഹ്യ സേവന രംഗത്ത് അൻപതു വർഷം പിന്നിട്ട കോതമംഗലം വൈ ഡബ്ലിയുസിഎ നിർമ്മിച്ച ഗോൾഡൻ ജൂബിലി സ്മാരക ഹാളിന്റെ(ജെസ്സി ബേബി മെമ്മോറിയൽ ഹാൾ) ഉദ്ഘാടനം ഷിബു തെക്കുംപുറം എംഎൽഎ നിർവഹിച്ചു.വൈ ഡബ്ലിയു...

CHUTTUVATTOM

കോതമംഗലം: കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് കെമിസ്ട്രി വിഭാഗത്തിന്റെ നേതൃത്വത്തിൽ പ്രകൃതി സംരക്ഷണ ദിനംആചരിച്ചു. കോതമംഗലം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ സൂരജ് ബെൻ ഉദ്ഘാടനം നിർവഹിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ,...

CHUTTUVATTOM

കോതമംഗലം: ചെങ്കര ഗവ. യു.പി. സ്കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നേർവഴി എന്ന പേരിൽ ലഹരിവിരുദ്ധ ക്യാമ്പെയിൻ സംഘടിപ്പിച്ചു. ഭൂതത്താൻകെട്ട്, ഊഞ്ഞാപ്പാറ, പുന്നേക്കാട്, ചേലാട് എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് ക്യാമ്പെയിൻ നടത്തിയത്. ​ഭൂതത്താൻകെട്ടിൽ...

CHUTTUVATTOM

കേതമംഗലം : ഒരു മാസത്തിലേറെ നീണ്ട ജനകീയ പ്രതിഷേധം ശക്തമാകുന്നതിനിടെ വാരപ്പെട്ടി മൈലൂർതടം വിവാദ കള്ള് ഷാപ്പ് മരം വീണ് തകർന്നു. ചൊവ്വാഴച രാവിലെയാണ്ഷാപ്പ് കെട്ടിടത്തിന് മുകളിലേക്ക് കൂറ്റൻ ആഞ്ഞിലി മരം വീണത്....

CHUTTUVATTOM

കോതമംഗലം:കുത്തുകുഴിയില്‍ ലോഡ്ജിന് മുന്നിൽ പാര്‍ക്ക് ചെയ്തിരുന്ന ജീവനക്കാരൻ്റെ ബൈക്ക് മോഷ്ടാക്കൾ കവർന്നു. തിങ്കളാഴ്ച രാത്രിയാണ് ബൈക്ക മോഷണം നടന്നത്. ദേശീയപാതയോരത്തെ ലോഡ്ജിന് മുന്നിൽ പാര്‍ക്ക് ചെയ്തിരുന്ന ബൈക്ക് ഹെല്‍മെറ്റ് ധരിച്ചെത്തിയ രണ്ട് യുവാക്കള്‍...

CHUTTUVATTOM

കോതമംഗലം: ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവിനെ അറസ്റ്റ് ചെയ്തു. പിണ്ടിമന വെറ്റിലപാറ രാജീവ് ഗാന്ധി ഉന്നതിയിൽ ചിറമേൽ ബിജു (52)നെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. 23 ന് വൈകിട്ടാണ്  കേസിനാസ്പതമായസംഭവം. കുടുംബ...

CHUTTUVATTOM

കോതമംഗലം: നിയോജക മണ്ഡലത്തിലെ ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, വൈസ് പ്രസിഡന്റുമാര്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, എന്നിവരുടെ യോഗം ഷിബു തെക്കുംപുറം എംഎല്‍എയുടെ നേതൃത്വത്തില്‍ നിര്‍ദിഷ്ട എംഎല്‍എ ഓഫീസില്‍ ചേര്‍ന്നു. ഈ സര്‍ക്കാര്‍...

CHUTTUVATTOM

കോതമംഗലം: വൈക്കം മുഹമ്മദ് ബഷീര്‍ മെമ്മോറിയല്‍ ലൈബ്രറി ആന്റ് സ്റ്റഡി സെന്ററിന്റെ നേതൃത്വത്തില്‍ കാര്‍ഗില്‍ വിജയ ദിനാചരണം നടത്തി. കൂവള്ളൂര്‍ പിഎംഎസ്എ പിടിഎം യുപി സ്‌കൂളില്‍ നടത്തിയ ചടങ്ങ് പല്ലാരിമംഗലം പഞ്ചായത്ത് പ്രസിഡന്റ്...

CHUTTUVATTOM

കോതമംഗലം: എംബിറ്റ്സ് പോളിടെക്നിക് കോളേജിൽ 2026–27 അധ്യയന വർഷത്തെ ഒന്നാം വർഷ വിദ്യാർത്ഥികൾക്കായുള്ള ഇൻഡക്ഷൻ പ്രോഗ്രാം സംഘടിപ്പിച്ചു. കോതമംഗലം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ കെ. ആർ സൂരജ് ബെൻ ഉദ്ഘാടനം നിർവഹിച്ചു.മാർത്തോമ ചെറിയ...

error: Content is protected !!