Connect with us

Hi, what are you looking for?

AGRICULTURE

ഭക്ഷ്യക്ഷാമം നേരിടുന്ന ആനകൾക്ക് റയോൺസ് ഭൂമിയിൽ നിന്നും പനമ്പട്ട ലഭ്യമാക്കും

പെരുമ്പാവൂർ : ഭക്ഷ്യക്ഷാമം നേരിടുന്ന ആനകൾക്ക് പെരുമ്പാവൂർ റയോൺസ് പറമ്പിൽ നിന്നും പനമ്പട്ട ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചതായി എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അറിയിച്ചു. നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നതിനാൽ ആനകൾക്കുള്ള ഭക്ഷ്യ വസ്തുക്കൾ ലഭിക്കുന്നതിന് ഏറെ ബുദ്ധിമുട്ടുകയാണ്. എറണാകുളം ജില്ലയിൽ 15 നാട്ടാനകളാണ് ഉള്ളത്. ഈ ആനകൾക്ക് ഇപ്പോൾ തീറ്റ ലഭിക്കുന്നതിന് വളരെ ബുദ്ധിമുട്ടുകയാണ്. തെങ്ങിന്റെ ഓലയും പനമ്പട്ടയുമാണ് സാധാരണ ആനകൾക്ക് നൽകുന്ന തീറ്റ. തീറ്റയുടെ കുറവ് ആനകൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതാണ്. തീറ്റ പരിമിതപ്പെടുതുന്നതിനും ദീര്‍ഘനേരം ആഹാരം കൊടുക്കാതെയിരിക്കുന്നതും ആനകള്‍ക്ക് ഇഷ്ടക്കേട് ഉണ്ടാക്കും. ആനയുടെ ജീവിതരീതിക്കനുയോജ്യമായ പരിപാലനരീതികള്‍ സ്വീകരിച്ചാല്‍ ആനകള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ കുറയ്ക്കുവാനും ആനയിടഞ്ഞുണ്ടാകുന്ന അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കാനും കഴിയും.

പെരുമ്പാവൂർ റയോൺസ് സ്ഥിതി ചെയ്യുന്ന 67 ഏക്കർ സ്ഥലത്ത് ധാരാളം പനകൾ ഉണ്ട്. ഇവ ആന ഉടമകൾക്ക് പനമ്പട്ട വെട്ടിയെടുക്കുന്നതിനോ അല്ലെങ്കിൽ ആനകളെ അവിടെ തളച്ചു തീറ്റ ലഭ്യമാക്കുന്നതിനോ അനുവദിക്കണമെന്ന് ആന ഉടമകളുടെ സംഘം രക്ഷാധികാരി അഡ്വ. ടി.എൻ അരുൺ കുമാർ ആവശ്യപ്പെട്ടിരുന്നു.

You May Also Like

NEWS

പെരുമ്പാവൂർ: ഹോട്ടൽ ആൻ്റ് റസ്റ്റോറൻ്റ് അസോസിയേഷൻ പെരുമ്പാവൂർ യൂണിറ്റിൻ്റെ അനുസ്മരണ സമ്മേളനവും സാമുഹ്യ സേവന പ്രവർത്തനങ്ങളുടെ ഉത്ഘാടനവും നടത്തി. പെരുമ്പാവൂർ ഫാസ് ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ സമ്മേളനവും സാമുഹ്യ സേവന പ്രവർത്തനങ്ങളുടെ ഉത്ഘാടനവും...

CHUTTUVATTOM

പെരുമ്പാവൂർ : ആറാം വിരൽ മുറിക്കേണ്ടി വന്ന കുട്ടിക്ക് നാവു മുറിച്ചു മാറ്റാഞ്ഞത് ഭാഗ്യം കൊണ്ട് മാത്രമാണെന്ന് എൽദോസ് കുന്നപ്പള്ളി എംഎൽഎ പറഞ്ഞു .ആരോഗ്യവകുപ്പിന്റെ പേര് അനാസ്ഥ വകുപ്പ് എന്നാക്കണമെന്നും ആരോഗ്യവകുപ്പ് മന്ത്രിക്ക്...

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ ,മുടക്കുഴ പഞ്ചായത്തുകളിൽ മഞ്ഞപ്പിത്ത ബാധ വ്യാപകമാകുന്നത് തടയുവാൻ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ .ഷക്കീനയുടെ സാന്നിധ്യത്തിൽ എൽദോസ് കുന്നപ്പിള്ളി എംഎൽഎയുടെ നേതൃത്വത്തിൽ അവലോകനയോഗം ചേർന്നു . ഇരു പഞ്ചായത്തുകളിലുമായി...

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ പഞ്ചായത്തിൽ ആറാം വാർഡിൽ സ്ഥിതി ചെയ്യുന്ന ആദിവാസി ഊരായ പോങ്ങൻ ചുവട് ആദിവാസി കൂടിയിലേക്ക് കെഎസ്ആർടിസി ബസ് അനുവദിക്കണമെന്ന എൽദോസ് കുന്നപ്പള്ളി എംഎൽഎയുടെ സബ്മിഷനിലൂടെയുള്ള ആവശ്യത്തിന് കെഎസ്ആർടിസി സർവീസ്...

error: Content is protected !!