പോത്താനിക്കാട്: പല്ലാരിമംഗലം വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ വിദ്യാർത്ഥികൾക്കും, അധ്യാപകർക്കും ഭക്ഷ്യവിഷബാധ. ഛർദിയും തലവേദനയും മറ്റ് ശാരീരിക അസ്വസ്ഥതകളുമായി ഇരുപതോളം വിദ്യാർത്ഥികളും ഏഴ് അധ്യാപകരും വിവിധ ആശുപത്രികളിൽ ചികിത്സ തേടി.
![](https://i0.wp.com/kothamangalamnews.com/wp-content/uploads/2024/07/alfalah.jpeg?resize=600%2C750&ssl=1)
സ്കൂളിലെ കിണർ വെള്ളത്തിൽ നിന്നാണ് വിഷബാധയേറ്റതെന്നാണ് ആരോഗ്യ വകുപ്പിന്റെ നിഗമനം. കിണർ വെള്ളത്തിന്റെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചു. പരിശോധന ഫലം നാലു ദിവസത്തിനകം എത്തും. കി ണർ ഇന്നലെ ശുചീകരിച്ചു.
![](https://kothamangalamnews.com/wp-content/uploads/2023/11/kothamangalamnews.png)