Connect with us

Hi, what are you looking for?

NEWS

ചേലാട് വസ്ത്രനിർമ്മാണ യൂണിറ്റിൽ തീ പിടിത്തം:അഞ്ചു ലക്ഷത്തോളം രൂപയുടെ നഷ്ടം

കോതമംഗലം: ചേലാട് ജോർജിയൻ അപ്പാരൽസ് എന്ന റെഡിമെയ്ഡ് വസ്ത്രനിർമ്മാണ യൂണിറ്റിൽ ഇന്ന് രാവിലെ മൂന്ന് മണിയോടെ തീ പിടിത്തം ഉണ്ടായി കോതമംഗലത്ത് നിന്നും ഗ്രേഡ് അസ്സി.. സ്റ്റേഷൻ ഓഫീസർ കെ എം മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിൽ എത്തിയ അഗ്നിരക്ഷാ സേന തീ അണച്ചു. വടാട്ടുപാറ സ്വദേശി മണ്ണാർകുഴി എൽദോ സിന്റെ ഉടമസ്ഥതയിലുള്ള വസ്ത്രനിർമ്മാണ യൂണിറ്റിനാണ് തീപിടിച്ചത് ഇലക്ട്രിക് ഷോർട്ട് സർക്യൂട്ട് മൂലംതീ പിടിച്ചതായി സംശയിക്കുന്നു.

ഏകദേശം അഞ്ചു ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു. ബേസിൽ ഷാജി ഒ ജി.രാഗേഷ് കുമാർ, സൽമാൻ ഖാൻ. എസ് അൻവർ സാദത്ത്, കെ.ജെ.ജേക്കബ് എന്നിവരും പങ്കെടുത്തു.

You May Also Like

NEWS

കാലടി :കേരള ജേർണലിസ്റ്റ്സ് യൂണിയൻ (കെ ജെ യു) കാലടി മേഖലാ സമ്മേളനം നടത്തി. ലക്ഷ്മി ഭവൻ ഹാളിൽ നടന്ന സമ്മേളനം ദീപിക കാലടി ലേഖകനും കാലടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻറുമായ ഷൈജൻ...

NEWS

കോതമംഗലം: എംബിറ്റ്‌സ് എഞ്ചിനീറിങ് കോളജിൽ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് വിഭാഗത്തിൽ സ്കോളർഷിപ്പോടുകൂടിയ പഠനത്തിനായി അപേക്ഷ ക്ഷണിച്ചു. ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് രംഗത്തെ വിവിധ കമ്പനികൾ സ്പോൺസർ ചെയ്യുന്ന 10 സീറ്റുകളിലേക്ക് ആണ് അപേക്ഷ...

NEWS

പോത്താനിക്കാട് : കോണ്‍ഗ്രസ് മഞ്ഞള്ളൂര്‍ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പനങ്കര ലൗഹോമില്‍ നടത്തിയ ഉമ്മന്‍ചാണ്ടി അനുസ്മരണയോഗവും സമൂഹസദ്യയും മുന്‍ എംഎല്‍എ ജോസഫ് വാഴയ്ക്കല്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്‍റ് സുബാഷ് കടയ്ക്കോട്ട് അധ്യക്ഷത...

NEWS

കോതമംഗലം. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പൂര്‍ണകായ പ്രതിമ നിയമസഭ മന്ദിരത്തിന് മുന്നില്‍ സ്ഥാപിക്കണമെന്ന് അന്‍വര്‍ സാദത്ത് എംഎല്‍എ. ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് കവളങ്ങാട്- കോതമംഗലം ബ്‌ളോക്ക് കമ്മറ്റികളുടെ നേതൃത്വത്തില്‍ വാരപ്പെട്ടിയില്‍ സംഘടിപ്പിച്ച ഉമ്മന്‍ചാണ്ടി അനുസ്മരണം...