Connect with us

Hi, what are you looking for?

CHUTTUVATTOM

കോതമംഗലത്ത് വീണ്ടും എക്സൈസിന്റെ കഞ്ചാവ് വേട്ട

കോതമംഗലം:കോതമംഗലത്ത് നിന്ന് വീണ്ടും കഞ്ചാവ് പിടികൂടി.
25-ാം തീയതി തിങ്കളാഴ്ച രാത്രിയിൽ കോതമംഗലം എക്സൈസ് ഇൻസ്പെക്ടർ സിജോ വർഗീസിൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘവും എറണാകുളം എക്സൈസ് ഇൻറലിജൻസ് ബ്യൂറോയും സംയുക്തമായി നടത്തിയ പരിശോധനയിൽ കോതമംഗലം കോഴിപ്പിള്ളിയിൽ നിന്ന് ഒഡീഷ റായിഗട ജില്ലയിലെ ചന്ദ്രപുര്‍ താലൂക്കിലെ ബീജാപൂർ സ്വദേശി ഭിമോ ബിറോ (27 )യിൽ നിന്ന് 3.632 കിലോ കഞ്ചാവ് കണ്ടെത്തി അറസ്റ്റ് ചെയ്തു.

ഇയാൾ ഒഡീഷയിൽ നിന്നും വൻതോതിൽ കഞ്ചാവ് ട്രെയിൻ മാർഗ്ഗം കേരളത്തിൽ എത്തിച്ച് വില്പന നടത്തിയിരുന്നു. കോതമംഗലം താലൂക്കിലെ വിവിധ പ്രദേശങ്ങലിലെ തദ്ദേശീയരായ യുവാക്കളെ ലക്ഷ്യമിട്ട് ആണ് വില്പന. ഈയാഴ്ചയിൽ തന്നെ കോതമംഗലം എക്സൈസ് റേഞ്ച് പാർട്ടി കണ്ടെടുത്ത മൂന്നാമത്തെ മേജർ കേസ് ആണിത്.
ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി വരുംദിവസങ്ങളിലും ശക്തമായ പരിശോധനയുണ്ടാകും എന്ന് എക്സൈസ് ഇൻസ്പെക്ടർ സിജോ വർഗീസ് അറിയിച്ചു.
ഇൻറലിജൻസ് ബ്യൂറോ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) എം. എ യൂസഫലി, രഞ്ജു എൽദോ തോമസ്, കോതമംഗലം എക്സൈസ് റേഞ്ചിലെ ഗ്രേഡ് പ്രിവൻ്റീവ് ഓഫീസർമാരായ ലിബു പിബി, ബാബു എം ടി, സോബിൻ ജോസ്, റസാക്ക് കെ എ, സിവിൽ എക്സൈസ് ഓഫീസർ ബിലാൽ പി സുൽഫി എന്നിവരായിരുന്നു പരിശോധന സംഘത്തിൽ ഉണ്ടായിരുന്നത്.
പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

You May Also Like

CHUTTUVATTOM

കോതമംഗലം: മദ്യവില്പനയെ കുറിച്ച് പോലീസിന് വിവരം നൽകിയെന്നാരോപിച്ച് വനിതാ പഞ്ചായത്ത് മെമ്പർ ബിന്ദു രാജേന്ദ്രൻ ഉൾപ്പെടെ യുഡിഫ് പ്രവർത്തകരെ മർദ്ദിച്ച സംഭവത്തിൽ ശക്തമായ നിയമ നടപടിവേണമെന്ന് യുഡിഎഫ് ജില്ലാ കൺവീനർ ഷിബു തെക്കുംപുറം...

CHUTTUVATTOM

കോതമംഗലം: കോട്ടപ്പടി പഞ്ചായത്തിലെ 10-ാം വാര്‍ഡായ പുത്തന്‍കുളത്ത് രണ്ടാഴ്ച പഴക്കമുള്ള മൃതദേഹം കണ്ടെത്തി. കോട്ടേപ്പാടം പാടത്ത് ഏകദേശം രണ്ടാഴ്ച പഴക്കമുള്ള മൃതദേഹമാണ് കണ്ടെത്തിയത്. രാവിലെ പുല്ലു മുറിക്കാന്‍ വന്ന പ്രദേശവാസിയാണ് മൃതദേഹം കണ്ടത്....

CRIME

കോതമംഗലം: മദ്യവില്പപനയെക്കുറിച്ച് പോലീസിന് വിവരം നൽകിയെന്നാരോപിച്ച് വനിതാ പഞ്ചായത്ത് മെമ്പർ ഉൾപ്പെടെയുള്ളവരെ മർദ്ദിച്ച കേസിൽ കുട്ടമ്പുഴ പോലീസ് 3 പേർക്കെതിരെ കേസെടുത്തു.പിണവൂർകുടി സ്വദേശികളായ മധു, മനു, പ്രതാപൻ എന്നിവർക്കെതിരെയാണ് കേസെടുത്തത്. പിണവൂർകുടിയിൽ ഒരു...

CHUTTUVATTOM

  കോതമംഗലം:ദേശീയ അഗ്‌നിരക്ഷാ ദിനാഘോഷത്തോടനുബന്ധിച്ച് ഭൂതത്താന്‍കെട്ട് ഡാം ബോട്ടുജെട്ടിയില്‍ റോഡ്‌ഷോയും മോക്ക്ഡ്രില്ലും സംഘടിപ്പിച്ചു. വള്ളത്തില്‍ സഞ്ചരിച്ചുകൊണ്ടിരുന്ന രണ്ടുപേര്‍ വഴക്കിട്ട് ഒരാള്‍ വെള്ളത്തില്‍വീണ് മുങ്ങിത്താഴുന്നതും ഉടന്‍ ബോട്ടില്‍ എത്തിയ അഗ്‌നിരക്ഷാസേന അംഗങ്ങള്‍ രക്ഷപ്പെടുത്തുന്നതുമാണ് മോക്ക്ഡ്രില്ലില്‍...

AGRICULTURE

കോതമംഗലം: സമൃദ്ധിയുടെ സന്ദേശവുമായി ഒരു വിഷുക്കാലംകൂടി വന്നെത്തിയതോടെ നാടും, നഗരവും, വിപണിയും ഒരുങ്ങിക്കഴിഞ്ഞു.കണിവെള്ളരിയും കണിക്കൊന്നയും മുതല്‍ പുത്തന്‍ വസ്ത്രങ്ങളും പടക്കങ്ങളും വരെ വിപണിയില്‍ നിരന്നതോടെ വലിയ തിരക്കാണ് കോതമഗലത്തെ വ്യാപാരസ്ഥാപനങ്ങളില്‍ ഇന്ന് അനുഭവപ്പെട്ടത്....

AGRICULTURE

കോതമംഗലം: മലയാളികളുടെ ആഘോഷവും പ്രതീക്ഷയുമായ വിഷുവിനെ വരവേല്‍ക്കാന്‍ കോതമംഗലം സ്വദേശിയായ 75-കാരന്‍ തന്റെ കൃഷിയിടത്തില്‍ വിളവെടുപ്പിന്റെ തിരക്കിലാണ്. കോതമംഗലം, വാരപ്പെട്ടി സ്വദേശി പുന്നേക്കോട്ടയില്‍ മഹറൂബ് എന്ന 75 കാരന്‍ തന്റെ കഠിനാധ്വാനത്തിലൂടെ എല്ലാവര്‍ക്കും...

CHUTTUVATTOM

കോതമംഗലം:കോതമംഗലം താലൂക്ക് ആശുപത്രിയിലെ എക്സ്റേ യൂണിറ്റിലേക്കുള്ള വഴി രോഗികൾക്ക് ദുരിതയാത്രയാകുന്നു. ആശുപത്രി കോമ്പൗണ്ടിലെ പ്രധാന ബ്ലോക്കിൽ നിന്നും മാറി സ്ഥിതി ചെയ്യുന്ന എക്സ്റേ വാർഡിലേക്ക് എത്താൻ കുത്തനെയുള്ള റാമ്പ് കയറേണ്ടത് രോഗികളെയും ബന്ധുക്കളെയും...

CHUTTUVATTOM

കോതമംഗലം: കേരള കോൺഗ്രസ് (എം) കോതമംഗലം നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചെയർമാനാൻ കെഎം മാണി അനുസ്മരണം നടത്തി. സംസ്ഥാന സ്റ്റീയറിംഗ് കമ്മിറ്റി അംഗം അഡ്വ. റോണി മാത്യു പുഷ്പാർച്ചന നടത്തി ഉദ്ഘാടനം നിർവഹിച്ചു....

CHUTTUVATTOM

കോതമംഗലം: കോതമംഗലത്ത് കൊട്ടിഘോഷിച്ച് ഉദ്ഘാടനം നടത്തിയ ഷീ ലോഡ്ജ് അഞ്ച് മാസം പിന്നിടുമ്പോഴും അടഞ്ഞുകിടക്കുന്നു.മന്ത്രി പി.രാജീവ് ആയിരുന്നു ഉദ്ഘാടകന്‍.എന്നാല്‍ ഉദ്ഘാടനം നടത്തിയതല്ലാതെ ഇതുവരെ ഒരു പ്രയോജനവുമുണ്ടായില്ല. തങ്കളം ബസ് സ്റ്റാന്‍റിനോടനുബന്ധിച്ചാണ് ഷീ ലോഡ്ജ്...

CHUTTUVATTOM

കോതമംഗലം : യാക്കോബായ സുറിയാനി സഭയുടെ സൺ‌ഡേ സ്കൂൾ പ്രസ്ഥാനം കോതമംഗലം ഡിസ്ട്രിക്റ്റിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായുള്ള അവധിക്കാല ബൈബിൾ ക്ലാസ് തിങ്കളാഴ്ച്ച ആരംഭിക്കും. 18 (ശനിയാഴ്ച) വരെ ദിവസവും രാവിലെ 9 മുതൽ...

CHUTTUVATTOM

കോതമംഗലം: കുട്ടമ്പുഴ പൂയംകുട്ടി വെള്ളാരംകുത്തിൽ കൃഷിയിടത്തില്‍ കാട്ടാനയെ ചരിഞ്ഞനിലയില്‍ കണ്ടെത്തി. സംഭവത്തില്‍ ദുരൂഹത സംശയിക്കുന്നു. കുട്ടമ്പുഴ പഞ്ചായത്തിലെ വെള്ളാരംകുത്ത്് ആദിവാസി ഉന്നതിയിലെ പൊട്ടനാനിയില്‍ ശശിയുടെ ഉടമസ്ഥതയിലുള്ള പുരയിടത്തിലാണ് ഉദേശം 12 വയസ് പ്രായമുള്ള...

Featured

  കോതമംഗലം: കോതമംഗലം നിയോജകമണ്ഡലത്തില്‍ 2021നെ അപേക്ഷിച്ച് ഇത്തവണ വോട്ട് രേഖപ്പെടുത്തിയവരുടെ എണ്ണത്തില്‍ 83 പേരുടെ നേരിയ വര്‍ദ്ധനവ് മാത്രം. ആകെ 1,36,365 പേരാണ് ഇത്തവണ വോട്ട് ചെയ്തത്. 2021ല്‍ ഇത് 1,36,283...

error: Content is protected !!