കോതമംഗലം : എന്റെ നാട് ജനകീയ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ പാലിയേറ്റീവ് ദിനാചരണവും, പെയിൻ & പാലിയേറ്റീവ് ട്രസ്റ്റിന്റെ 6-) വാർഷികവും നടത്തി. ഉദ്ഘാടനം റവ. ഫാദർ തോമസ് ചെറുപറമ്പിൽ നിർവ്വഹിച്ചു. നേഴ്‌സുമാരെ ചടങ്ങിൽ ആദരിച്ചു. ചെയർമാൻ ഷിബുതെക്കുംപുറം അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സി.കെ .സത്യൻ, കെ.എം. കുര്യാക്കോസ് , കെ.പി .കുര്യാക്കോസ് , ജോർജ് അമ്പാട്ട് , ജോർജ് കുര്യയ്പ്പ് , സി .ജെ .എൽദോസ് , എം .യു .ബേബി , സോണി മാത്യുസ് ,കുര്യാക്കോസ് ജേക്കബ്ബ് , ജോഷി പൊട്ടക്കൽ , ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജെയിംസ് കൊറമ്പേൽ തുടങ്ങിയവർ പങ്കെടുത്തു.
