കോതമംഗലം: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലും, വിബിജി റാം ജി പദ്ധതിയിലുമായി എറണാകുളം ജില്ലയിൽ ആദ്യമായി 125 തൊഴിൽ ദിനങ്ങൾ പൂർത്തിയാക്കിയ തൊഴിലുറപ്പ് തൊഴിലാളിയെ ആദരിച്ചു.
കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ വരുന്ന പിണ്ടിമന പഞ്ചായത്തിലെ ഒമ്പതാം വാർഡ് തൊഴിലുറപ്പ് തൊഴിലാളിയായ സുജാത അപ്പുക്കുട്ടനെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി സാജു പൊന്നാട അണിയിച്ച് ആദരിച്ചു.
ചടങ്ങിൽ പിണ്ടിമന പഞ്ചായത്ത് പ്രസിഡണ്ട് കെ. പി. ജോർജ്,വൈസ് പ്രസിഡന്റ് ലത ഷാജി, സ്ഥിരം സമിതി അധ്യക്ഷൻമ്മാർ, പഞ്ചായത്ത് അംഗങ്ങൾ,ബ്ലോക്ക് പ്രോഗ്രാം ഓഫീസർ ഷമീർ ചെന്താര, ജോയിന്റ് ബി. ഡി. ഒ. ഷൈജു പോൾ കാക്കനാട്, വിബിജി റാം ജി അംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ
എന്നിവർ പങ്കെടുത്തു.



















































