പെരുമ്പാവൂർ : ഗാർഹിക ഉപഭോക്തക്കൾക്ക് ഈ മാസം വൈദ്യുത ചാർജ്ജ് ഒഴിവാക്കി നൽകണമെന്ന് ആവശ്യപ്പെട്ട് എൽദോസ് കുന്നപ്പിള്ളി എം.എൽ.എ വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണിക്ക് കത്ത് നൽകി. കൊറോണ വൈറസ് വ്യാപനവുമായി ബന്ധപ്പെട്ടു ലോക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ കുടുംബങ്ങളുടെ വരുമാനം ഇല്ലാതെയായ അവസ്ഥയാണ് ഇപ്പോൾ നിലവിലുള്ളത് . സർക്കാർ നൽകുന്ന നിർദേശങ്ങൾ പൂർണ്ണമായും പാലിച്ചു ജനങ്ങൾ എല്ലാം സുരക്ഷിതരായി അവരുടെ വീടുനുളിൽ തങ്ങുകയാണ്. ഇപ്പോൾ ഇവരുടെ വരുമാനം ഇല്ലാതായിരിക്കുകയാണ്.
സാധാരണക്കാരായ കുടുംബങ്ങൾക്ക് വൈദ്യുതി ചാർജ്ജ് ഒഴിവാക്കി നൽകുന്നത് ഏറെ ആശ്വാസം നൽകുമെന്ന് എം.എൽ.എ പറഞ്ഞു. ലോക്ക് ഡൗൺ കഴിയുന്നത് വരെ ജോലിക്കോ മറ്റു വരുമാന മാർഗങ്ങൾ തേടാനോ സാധിക്കാത്ത ഈ അവസ്ഥയിൽ നമ്മുടെ സംസ്ഥാനത്തെ കുടുംബങ്ങൾക്ക് ഒരു മാസം വൈദ്യുതി ചാർജ്ജ് ഒഴിവാക്കി നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രിയോടും എം.എൽ.എ ആവശ്യപ്പെട്ടു.