Connect with us

Hi, what are you looking for?

CHUTTUVATTOM

ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ ശ്രമഫലമായി ജോബിന്റെ വീട് പ്രകാശപൂരിതമായി.

കോതമംഗലം : ഡിവൈഎഫ്ഐ വാരപ്പെട്ടി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സൗജന്യമായി വയറിംഗ് ജോലികള്‍ ചെയ്തുകൊടുത്ത വീട്ടില്‍ വെളിച്ചമെത്തി. സിപിഐഎം എറണാകുളം ജില്ലാ കമ്മിറ്റി അംഗം പി എന്‍ ബാലകൃഷ്ണന്‍ വൈദ്യുതി കണക്ഷന്റെ സ്വിച്ച് ഓണ്‍ കര്‍മം നിര്‍വഹിച്ചു. വാരപ്പെട്ടി പഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ അമ്പലപ്പറമ്പില്‍ ജോബിന്റെ ഭവനത്തിന് കെഎസ്ഇബിഡബ്ല്യുഎയുടെയും കെസിഇയു വാരപ്പെട്ടി യൂണിറ്റ് കമ്മിറ്റിയുടെയും സഹായത്തോടെയാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ വയറിംഗ് ജോലികള്‍ ചെയ്തുകൊടുത്തത്.

ചടങ്ങില്‍ ഡിവൈഎഫ്‌ഐ വാരപ്പെട്ടി മേഖല സെക്രട്ടറി ഇ എം നിയാസ് സ്വാഗതം പറഞ്ഞു. സിപിഐഎം വാരപ്പെട്ടി ലോക്കല്‍ സെക്രട്ടറി എം പി വര്‍ഗീസ്, ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ ഇ എ സുഭാഷ്, എം കെ അനീഷ്, വി കെ റെജി, സി സി ഹരിഹരന്‍, ഏറാമ്പ്ര ബ്രാഞ്ച് സെക്രട്ടറി എ ഇ പരീത് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

You May Also Like

NEWS

കോതമംഗലം :ഇളങ്ങവം ഗവ ഹൈടെക് എൽ പി സ്കൂൾ 62 -)മത് വാർഷികാഘോഷവും, സ്തുത്യർഹമായ സേവനത്തിനു ശേഷം സെർവീസിൽ നിന്നും വിരമിക്കുന്ന രജനി ടീച്ചർക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു. ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ...

NEWS

കോതമംഗലം : വാരപ്പെട്ടി കവല – അമ്പലംപടി കൊച്ചി-ധനുഷ് കോടി ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന പാലം ഗതാഗതത്തിനായി തുറന്നു. കോതമംഗലം ആറിന് കുറുകെ നിർമ്മിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ പാലം ഗതാഗതത്തിനായി തുറന്നതോടെ വാരപ്പെട്ടി,...

NEWS

കോതമംഗലം : വാഴ വെട്ടി നശിപ്പിക്കപ്പെട്ട വാരപ്പെട്ടിയിലെ കർഷകൻ കെ ഒ തോമസിന് സാമ്പത്തിക സഹായം ആന്റണി ജോൺ എം എൽ എ വീട്ടിലെത്തി  കൈമാറി.കെ എസ് ഇ ബി ട്രാൻസ്മിഷൻ ഡയറക്ടർ...

NEWS

കോതമംഗലം: വാരപ്പെട്ടി പഞ്ചായത്തിലെ യുവകർഷകൻ പുതുപ്പാടി ഇളങ്ങവം കാവുംപുറത്ത് അനീഷിന്റെ കൃഷിയിടത്തിൽ ഉണ്ടായിരുന്ന വിളവെടുപ്പിന് പാകമായി വരുന്ന വാഴകൾ വെട്ടി നശിപ്പിച്ച നടപടി നീതികരണമില്ലാത്തതാണെന്ന് യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡൻ്റ് അഡ്വ: റോണി...