Connect with us

Hi, what are you looking for?

NEWS

“ഡോട്ട് ഹാക്ക്” ഹാക്കത്തോണിന് എം എ എഞ്ചിനീയറിംഗ് കോളേജിൽ തിരി തെളിഞ്ഞു 

കോതമംഗലം: മുപ്പത്തിയാറു മണിക്കൂർ തുടർച്ചയായി നടത്തപ്പെടുന്ന ഡോട്ട് ഹാക്ക് ഹാക്കത്തോൺ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയേഴ്‌സ് (ഐ. ട്രിപ്പൾ ഈ) എം എ എഞ്ചിനീയറിംഗ് കോളേജ് സ്റ്റുഡന്റ് ബ്രാഞ്ചിൻ്റെ നേതൃത്വത്തിൽ എം.എ എൻജിനീയറിംഗ് കോളേജിൽ ആരംഭിച്ചു. ഐ ട്രിപ്പിൾ ഇ സ്റ്റുഡൻ്റസ് ചാപ്റ്റർ തുടർച്ചയായി ആറാമത്തെ തവണ നടത്തുന്നതാണ് ഹാക്കത്തോൺ മത്സരം, ഇന്നോപോളിസ് ബയോ ഇന്നോവേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടർ ശ്രീ ഷാനവാസ് ബാവു ഉദ്ഘാടനം ചെയ്തു. വ്യവസായീക മേഖലകളിലെ പ്രശ്ന പരിഹാരത്തിനു സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തിയുള്ള നൂതന ആശയങ്ങൾ രൂപപ്പെടുത്തുന്നതിന് ഇത്തരം ഹാക്കത്തോണുകൾ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ദേശീയതലത്തിൽ നടത്തപ്പെടുന്ന ഹാക്കത്തോൺ, പ്രാരംഭ മത്സരത്തിൽ പങ്കെടുത്ത രണ്ടായിരത്തോളം മത്സരാർത്ഥികളിൽ നിന്ന് നാൽപ്പത് ടീമുകളെയാണ് കോളേജിൽ വച്ച് നടക്കുന്ന മത്സരത്തിലേക്ക് തെരഞ്ഞെടുത്തത്.

‘’കേരള റീഇമാജിൻഡ് ‘ എന്ന മുഖ്യ പ്രമേയം ആസ്പദമാക്കി ഏഴ് ട്രാക്കുകളിൽ ആയി ആണ് ഈ മത്സരം നടത്തുന്നത്. വ്യാവസായിക രംഗത്തുള്ള ഉപദേഷ്ടാക്കളുടെ മാർഗ നിർദ്ദേശത്തോടെ ടീമുകൾ നൂതനമായ ആശയങ്ങളും പരിഹാരങ്ങളും കണ്ടു പിടിക്കും. ഉദ്ഘാടന യോഗത്തിൽ എം.എ എൻജിനീയറിംഗ് കോളേജ് പ്രൻസിപ്പൾ ഡോ. ബോസ് മാത്യു ജോസ്, വേൾഡ് മലയാളി കൗൺസിൽ യൂത്ത് വിങ് പ്രസിഡൻ്റ അഡ്വ. ഫെലിക്സ് ജോണി കുരുവിള, ഐ ട്രിപ്പിൾ ഈ ബ്രാഞ്ച് കൗൺസിലർ പ്രഫ. നീതു സലീം, സ്റ്റുഡൻ്റ് ബ്രാഞ്ച് ചെയർ പ്രണവ് വിനോയ്, പ്രോഗ്രാം ലീഡ്സ് നന്ദന ജോളി, നേഹ സേവി എന്നിവർ സംസാരിച്ചു. മുഖ്യ സ്പോൺസർമാരായ വേൾഡ് മലയാളി കൗൺസിൽ, ഇന്നോവച്ചേർ , കീ വാല്യു, ഓർക്കസ്, എം.ബി.എം.എം ഹോസ്പിറ്റൽ എന്നിവയുടെ പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു. യുവതലമുറയെ നേർവഴിയിലൂടെ കൊണ്ടു പോകാൻ ഡോട്ട് ഹാക്ക് പോലുള്ള ക്രിയാത്മക പരിപാടികൾ സർവ്വയിടത്തും നടത്തപ്പെടേണ്ടതുണ്ട് എന്ന് വേൾഡ് മലയാളി കൗൺസിൽ പ്രതിനിധികൾ അറിയിച്ചു.

You May Also Like

ACCIDENT

കോതമംഗലം: തൊടുപുഴ മുതലക്കോടത്ത് കെട്ടിടം തകര്‍ന്നു വീണ് രണ്ട് തൊഴിലാളികള്‍ മരിച്ചു. കോതമംഗലം സ്വദേശികളായ അനൂപ്, ജോയ് എന്നിവരാണ് മരിച്ചത്. മറ്റ് രണ്ട് തൊഴിലാളികള്‍ക്ക് ഗുരുതരമായി പരിക്കേറ്റു.കെട്ടിടത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്....

NEWS

കോതമംഗലം: കോതമംഗലം മാര്‍ത്തോമാ ചെറിയ പള്ളി കന്നി 20 പെരുന്നാളിന്റെ മുന്നൊരുക്ക പ്രവര്‍ത്തനങ്ങളില്‍ എല്ലാ വകുപ്പുകളുടെയും ഏകോപനം ഉറപ്പാക്കണമെന്ന് കോതമംഗലം താലൂക്ക് വികസന സമിതി യോഗത്തില്‍ ഷിബു തെക്കുംപുറം എംഎല്‍എ. മിനി സിവില്‍...

ACCIDENT

കോതമംഗലം: കാട്ടുപോത്ത് ഇടിച്ച് കാര്‍ ഭാഗികമായി തകര്‍ന്നു. യാത്രക്കാര്‍ പരിക്കില്ലാതെ രക്ഷപ്പെട്ടു. ഭൂതത്താന്‍കെട്ട് – വടാട്ടുപാറ റോഡില്‍ വനമേഖലയിലെ തുണ്ടം ജംഗ്ഷനില്‍ ഇന്നലെ രാത്രിയാണ് സംഭവം. ഇടിയുടെ ആഘാതത്തില്‍ കാര്‍ ഭാഗികമായി തകര്‍ന്നു....

NEWS

കൊച്ചി : വിദ്യാഭ്യാസ മുന്നേറ്റത്തിൽ അധ്യാപകരുടെ പങ്ക് വലുതാണെന്നു കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി എംപി. കെ.എസ്.എസ്.ടി.എഫ്. സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന അധ്യാപക ദിനാഘോഷവും അവാർഡ് വിതരണവും...

NEWS

കോതമംഗലം: പുന്നേക്കാട് തൊണ്ടുങ്ങല്‍ എല്‍ദോസിന്റെ ഭാര്യ അനുജ (31) നിര്യാതയായി. സംസ്‌കാരം നടത്തി നിര്യാതയായി. പരേത വടാട്ടുപാറ തെക്കേടത്ത് കുടുംബാഗമാണ്. മകന്‍: എഡ്വിന്‍ ആന്റണിഎല്‍ദോസ്  

NEWS

കോതമംഗലം: വടാട്ടുപാറ കുറിച്ചിയില്‍ സോമന്‍ (80) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ഓമന രാജകുമാരി കൊമ്പനാല്‍ കുടുംബാഗം. മക്കള്‍:ബിനി, ബിനോയി , ബിബിന്‍ . മരുമക്കള്‍ : ലാലു, സന്ധ്യ , സൗമ്യ...

CRIME

വാഴക്കുളം: കാവനയിലെ വാടക വീട്ടില്‍ നിന്ന് കഞ്ചാവ് പിടികൂടി. 49 ഗ്രാം ഉണങ്ങിയ കഞ്ചാവും 6010 രൂപയുമാണ് മൂവാറ്റുപുഴ എക്സൈസ് സംഘം ഇന്നലെ വൈകുന്നേരം പിടിച്ചെടുത്തത്. റേഞ്ച് ഇന്‍സ്പെക്ടര്‍ കെ.എസ്.അനില്‍ കുമാറിനു ലഭിച്ച...

CHUTTUVATTOM

കോതമംഗലം: നേര്യമംഗലംപമ്പ സംസ്ഥാന പാതയുടെ ഭാഗമായ ഊന്നുകല്‍വെങ്ങല്ലൂര്‍ റോഡ് വീതി കൂട്ടി ആധുനിക നിലവാരത്തില്‍ പുനര്‍നിര്‍മിക്കണമെന്ന് ആവശ്യം. റോഡിന്റെ വീതിക്കുറവും അപകടകരമായ വളവുകളും വാഹന യാത്രക്കാര്‍ക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. നിര്‍മാണത്തിലെ അപാകതകള്‍...

NEWS

കോതമംഗലം: കീരംപാറ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി മെഗാ മെഡിക്കല്‍ ക്യാമ്പ് നടത്തി. കോതമംഗലം ധര്‍മഗിരി ആശുപത്രിയുടെയും ചേലാട് സെന്റ് ഗ്രിഗോറിയോസ് ഡെന്റല്‍ കോളജിന്റെയും സംയുക്താഭിമുഖ്യത്തിലാണ് ക്യാമ്പ് നടത്തിയത്....

CRIME

കോതമംഗലം: ബംഗ്ലാദേശിലേക്ക് തോക്ക് കടത്തിയ ഏഴംഗ സംഘത്തിലെ ബംഗാള്‍ സ്വദേശി കോതമംഗലത്ത് പിടിയില്‍. പശ്ചിമ ബംഗാള്‍ ദക്ഷിന്‍ സുന്ദര്‍പുര്‍ സ്വദേശി സാബിര്‍ അലി മോണ്ടല്‍ (39) ആണ് അറസ്റ്റിലായത്. കോതമംഗലം ആയക്കാട് നിന്ന്...

CRIME

കോതമംഗലം: ആനക്കൊമ്പ് വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ രണ്ട് പേരെ ഫോറസ്റ്റ് ഇന്റലിജന്‍സ് വിഭാഗം പിടികൂടി. അടിമാലി മച്ചിപ്ലാവ് സ്വദേശികളായ ബ്രിജിത്ത്, സുനീഷ് എന്നിവരാണ് അറസ്റ്റിലായത്. കേസില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടെന്നാണ് നിഗമനം. ഇവര്‍ക്കായി അന്വേഷണം...

CHUTTUVATTOM

കോതമംഗലം: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലും, വിബിജി റാം ജി പദ്ധതിയിലുമായി എറണാകുളം ജില്ലയിൽ ആദ്യമായി 125 തൊഴിൽ ദിനങ്ങൾ പൂർത്തിയാക്കിയ തൊഴിലുറപ്പ് തൊഴിലാളിയെ ആദരിച്ചു. കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ...

error: Content is protected !!